പിണറായി സർക്കാർ അതിരംപള്ളിയിൽ പിടിക്കാതെ നല്ല രീതിയിൽ ഭരണം നടത്തു .
ജനസമൂഹത്തിന്റെ പ്രതീക്ഷകളെ തകർക്കല്ലെ ...പരിസ്ഥിതിയെ നശിപ്പിക്കുന്ന ഏതൊരു വികസന പ്രവർത്തനത്തിനും ജനങ്ങളെ കിട്ടുകയില്ല ..അവർക്ക് തിരിച്ചറിവ് വന്നുകൊണ്ടിരിക്കുന്നു .അതിൽ സഖാക്കളും പെടും ...പച്ചക്കറിയുടെ വില കുതിക്കുന്നു ...
വെള്ളച്ചാട്ടം വിട്ട് അതിനു ഒരു പരിഹാരം കാണുക ..മാവേലി സ്റ്റോറുകൾ സജ്ജമാകട്ടെ ..
ലാൽ സലാം
അസ്സലമുഅലൈക്കും ,
ഞാൻ ശംസുദ്ധീൻ ,ജമാലിന്റെ പിതാവ് .അവൻ ഇന്ന് അങ്ങോട്ട് വരുന്നു .രാത്രിയാണ് ഫ്ലൈറ്റ് .
അള്ളാഹു എല്ലാവരെയും അനുഗ്രഹികട്ടെ ..അമീൻ .
അവൻ ഒരു മാസത്തെ ലീവിന് ആാനു വന്നത് .എന്നാൽ ചില കാരണങ്ങളാൽ ആ സമയത്ത്
വരുവാൻ പറ്റിയില്ല .ഞാൻ അവനോട് അവിടത്തെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ
എല്ലാം ഭംഗിയായി പോകുന്നു എന്നാണ് .എന്നാൽ അവൻ ചില പ്രയാസങ്ങൾ എന്നോട് പറഞ്ഞു .
അവൻ പൊതുവെ സൈലന്റ് ആണ് .എല്പ്പിക്കുന്ന ജോലി കഴിവിന്റെ പരമാവതി ഭംഗിയായി ചെയ്യും .എന്നാൽ ചില സമയങ്ങളിൽ ഇസ്മയിൽ അവനിൽ മാനസികമായ രീതിയിൽ പ്രയാസം ഉണ്ടാകുന്ന രീതിയിൽ പെരുമാറുന്നു എന്ന് പറഞ്ഞു . ഇസ്മൈലിന് അറിയാമല്ലോ ,ഒരു മകൻ ഗൾഫിൽ ജോലിക്ക് പോകുമ്പോൾ മാതാപിതാക്കൾ എത്രയോ ടെൻഷൻ അനുഭവിക്കും എന്ന് .
അവനെ വിശ്വസിക്കാം നല്ലൊരു ജീവനക്കാരൻ ആയി . പക്ഷേ അവനിൽ ഉണ്ടാകുന്ന
മാനസിക പ്രയാസങ്ങൾ അവനെയും ,സ്ഥാപനത്തെയും ബാധിക്കും .അതിനാൽ അവനെ ഒരു സഹോദരനായി കണക്കാക്കി അവനോട് നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു ബോധ്യപെടുത്തുക .
അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ .അമീൻ .
എന്ന്
ശംസുദ്ധീൻ .ഇ .
ദേശിയ പാത വികസനം 45 മീറ്റർ വീതി എന്ന ആശയം ഇടത് സർക്കാർ ഉപേക്ഷിക്കുക ...
ജനസമുഹത്തെ ദ്രോഹിക്കുന്ന വികസനം നമുക്ക് വേണ്ട ....30 മീറ്റർ തന്നെ അധികം ആണ് ..
Saturday, May 28, 2016
എന്തിനാണ് UNAIDED വിദ്യാലയത്തിൽ കുട്ടികളെ ചേർക്കുന്നത് ......
ചോദിക്കുമ്പോൾ രക്ഷകര്താക്കൾ പറയും ..അതെ സർക്കാർ --AIDED വിദ്യാലയത്തിൽ സ്റ്റാൻഡേർഡ് പോര ...അപ്പോൾ പിന്നെ കൂടുതൽ പണവും മുടക്കണം ....പണം ഉണ്ടാക്കുവാനുള്ള ഒരു മാർഗമാണ് ഇത്തരം വിദ്യാലയങ്ങൾ ..അല്ലാതെ മറ്റ് എന്തിന് ..അദ്ധ്യാപകർക്ക് മാന്യമായ ശമ്പളം പോലും കൊടുക്കാത്ത എത്രയോ വിദ്യാലയങ്ങൾ ...സർക്കാർ കോടികൾ മുടക്കി വിദ്യാഭ്യാസ രംഗം നന്നാക്കുവാൻ ശ്രമിക്കുമ്പോൾ നാം ഓരോരുത്തരും അതിനെ പിന്തുണക്കണം ...സർക്കാർ - AIDED വിദ്യാലയത്തിൽ കുട്ടികൾ പഠിക്കുമ്പോൾ അത് തന്നെ വലിയ ഒരു അറിവാണ് ....
Friday, May 27, 2016
മാലാംപറമ്പ് സ്കൂൾ അടച്ചുപൂട്ടുവാനുള്ള കോടതി വിധി ജനുവരി മാസമാണ് വന്നത് ...ആ സമയത്ത് കേരള സർക്കാർ അപ്പീൽ നല്കിയില്ല എന്ന് കോടതി പറയുന്നു ...ഉമ്മൻ ചാണ്ടി സർക്കാർ
അപ്പീൽ നല്കിയില്ല ..നൽകിയിരുന്നുവെങ്കിൽ ജനസമുഹത്തിനു ഗുണകരമായ വിധി ലഭിക്കുമായിരുന്നു ...ഇപ്പോൾ ഹൈകോടതി ജൂൺ 8 ന് അകം അടച്ചുപൂട്ടണമെന്ന് കർശന നിർദേശം നല്കിയിരിക്കുന്നു ...ഇടത് പക്ഷ സർക്കാർ അപ്പീൽ നല്കും എന്ന് പ്രതീക്ഷിക്കുന്നു ...
വിദ്യാഭ്യാസം കച്ചവടമല്ല എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന സ്വാഗാതർഹമാണ് ...
സ്ഥാനമാനങ്ങൾ ഇന്ന് ഏതൊരു രാഷ്ട്രിയക്കാരന്റെയും സ്വപ്നമാണ് ...അത് ഇല്ല എങ്കിൽ
സമൂഹത്തിന് മുൻപിൽ ഒരു കുറച്ചലാണ് എന്ന തോന്നൽ ഇന്ന് വർദ്ധിച്ചുവരുന്നു ...ഈ കാഴ്ച പാടുകൾ മാറേണ്ടതല്ലേ ..എങ്കിൽ അല്ലേ രാഷ്ട്രിയം സേവനമാകുകയുള്ളൂ .....
Thursday, May 26, 2016
പ്രാപ്തനായ ഈ I.A.S ---കാരനെ പരിഗണിക്കുക .....
നമുക്ക് പ്രത്യാശിക്കാം കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് കാര്യക്ഷമമാകും എന്ന് ...
ജി .സുധാകരൻ ആണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നറിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി ...അഴിമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും എന്ന് .കരാറുകാരെ വേണ്ടപോലെ ശാസിക്കുവാനും ,നിലക്ക് നിർത്തുവാനും ഈ മന്ത്രിക്ക് കഴിയും ...കേരളത്തിലെ സംസ്ഥാന റോഡുകൾ ,ജില്ലാ റോഡുകൾ ..തുടങ്ങിയവ ..പലതും കുണ്ടും ,കുഴികളും ആയി കഴിഞ്ഞു ..നിർമ്മാണത്തിലെ കുഴപ്പം ആണ് എന്ന് എല്ലാവർക്കും അറിയാം ...നികുതി നല്കുന്ന ജനങ്ങൾക്ക് സുഖകരമായ റോഡ് യാത്ര കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ....
Monday, May 23, 2016
എന്തിനീ കുട്ടികളെ ബുദ്ധിമുട്ടിക്കുന്നു ...
ഇരുപതാം തിയതി മുതൽ പ്ലസ് വൺ ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു ..പക്ഷെ നെറ്റ് കിട്ടുന്നില്ല ..ഉടനടി അധീകൃതർ നടപടി സ്വീകരിക്കുക ....കുട്ടികൾ ,രക്ഷിതാക്കൾ പരക്കം പായുന്നു .
അപ്ലിക്കേഷൻ ഫോറം പൂരിപ്പിച്ച് നൽകുവാനുള്ള സംവിധാനം ഒരുക്കുക ..അല്ലെങ്കിൽ തിയതി നീട്ടുക .....
Sunday, May 22, 2016
പ്ലസ് വൺ ഓൺ ലൈൻ അപേക്ഷിക്കുന്നവർക്ക് ഫൈനൽ സബ്മിഷൻ ചെയ്തുകഴിഞ്ഞ ശേഷംഅപേക്ഷയുടെ പ്രിന്റ് എടുക്കുവാൻ സാധിക്കുന്നില്ല . FPDF --എന്ന് ERROR കാണിക്കുന്നു .ബന്ധപെട്ട അധികാരികൾ ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കുക.
Saturday, May 21, 2016
ആദിവാസി സമുഹത്തിനെ ആട്ടി ഓടിക്കരുതെ .....
ഓരോ സർക്കാരും ആദിവാസി സമുഹത്തെ തികഞ്ഞ രീതിയിൽ അവഗണിക്കുന്നു ...
നമ്മുടെ പുതിയ ബഹു : മുഖ്യ മന്ത്രി പിണറായി വിജയനോട് ആദിവാസി സമുഹത്തെ അവഗണിക്കരുതെ -----------
Friday, May 20, 2016
ഒരു കമ്മ്യൂണിസ്റ്റിന് പദവി കിട്ടിയാലേ കാര്യങ്ങൾ നടക്കു എന്നില്ല ....
ഒരു കമ്മ്യൂണിസ്റ്റ് എപ്പോഴും വിപ്ലവകാരിയാണ് ...അവർ സമുഹത്തിന്റെ മാറ്റത്തിന് വേണ്ടി നിലകൊള്ളുന്നു ...അതുകൊണ്ട് തന്നെ വി .എസ് ..മുഖ്യൻ ആയില്ല എങ്കിലും അതൊരു പ്രശ്നമേ അല്ല ....
വി .എസ് ...ഒരു ജനകീയൻ ആണ് ..ജനകീീയ പ്രശ്നങ്ങളിൽ ഇടപെടുന്നു ...ജനങ്ങൾക്ക് ഇനിയും ഒരുപാട് ഇടപെടലുകൾ പ്രതീക്ഷിക്കാം ....തിരുത്താം .....ജന സമൂഹത്തിനു വേണ്ടി ഇടപെടുമ്പോൾ അതൊരു പ്രതീക്ഷയാണ് ....ലാൽ സലാം
പച്ചിമ കൊച്ചിയിലെ കോൺഗ്രസ് പ്രവർത്തകർ,മുസ്ലിം ലീഗ് പ്രവർത്തകർ ഇടതിന് വോട്ട് മറിച്ചുവോ ....സഭാ വിശ്വാസികൾ കുറേ പേർ ലീനസിനും വോട്ട് ചെയ്തു ..ഫലം ഡോമിനിക് തോറ്റു ....ഏതായാലും നന്നായി ...ഡോമിനിക്കിന്റെ അഹങ്കാരം മാറിയല്ലോ .....
എൽ.ഡി .എഫ് ..വന്നു എല്ലാം ശരിയായാൽ മതി ....
മുഖ്യ മന്ത്രി ആകുവാൻ പോകുന്ന പിണറായി വിജയന് എല്ലാവിധ ആശംസകൾ നേരുന്നു....
Thursday, May 19, 2016
ബി .ജെ .പി ...യോട് കോൺഗ്രസ് കാണിച്ച മൃദുസമീപനം കേരളത്തിലെ ന്യുനപക്ഷങ്ങൾ
കോൺഗ്രസിനെ വിട്ടു കളഞ്ഞു ...ഇതും വലിയ ഒരു കാരണം ആണ് പരാജയത്തിന് ...
ചെന്നിത്തലക്ക് ബി .ജെ .പി ----വോട്ട് ചെയ്തു ...
പകരം കോൺഗ്രസ് ഒ .രാജഗോപാലിന് വോട്ട് ചെയ്തു ....
Wednesday, May 18, 2016
ഒ .രാജഗോപാലിന് കോൺഗ്രസ് വോട്ട് മറിച്ചുവോ ?
Thursday, May 12, 2016
പച്ചിമ കൊച്ചിയെ അവഗണിച്ച ഡോമിനിക്കിനെ പരാജയ പെടുത്തുക ....
പച്ചിമ കൊച്ചി തന്റെ മണ്ഡലത്തിൽ അല്ല എന്ന രീതിയിൽ ആയിരുന്നു ഡോമിനിക്കിന്റെ
പ്രവർത്തി ...അതൊരു വിവേചനം അല്ലേ
വോട്ടിന് വേണ്ടിയുള്ള പണ വിതരണം പട്ടാമ്പിയിൽ നിന്നും കോൺഗ്രസ് തുടങ്ങി കഴിഞ്ഞു ..
പണം നല്കി വോട്ട് നേടുക എന്ന പഴയ രീതി കോൺഗ്രസ് മറന്നിട്ടില്ല എന്ന് മനസിലായില്ലേ ..
ഈ നൂറ്റാണ്ടിലേയും ,വരാൻപോകുന്ന നൂറ്റാണ്ടിലേയും ഏറ്റവും വലിയ വിഡ്ഢിത്തം ആണ്
മോഡിയുടെ കേരളത്തെ കുറിച്ചുള്ള സോമാലിയ പ്രയോഗം .............
Wednesday, May 11, 2016
നമ്മുടെ സുരേഷ് ഗോപി ഒന്നും പറഞ്ഞില്ലല്ലോ? ദൈവത്തിന്റെ സ്വന്തം നാട് അല്ലേ ?
കേരള ജനതയെ അപമാനിച്ച മോഡിക്ക് മറുപടിയായി ബി.ജെ .പി....വെള്ളാപ്പള്ളി ഗുരു സഖ്യത്തെ പരാജയപെടുത്തുക .....
വിഡ്ഢിതരത്തിന്റെ രാജാവ് ആണോ മോഡി ?
ഇന്തയുടെ ചരിത്രം,കേരള ചരിത്രം ഒന്നും അറിയാതെ വായിൽ വന്ന കാര്യം വിളിച്ചു പറയുമ്പോൾ
അത് വിഡ്ഢിത്തരം ആകരുത് ....കേരളത്തെ സോമാലിയ എന്ന രാജ്യവുമായി താരതമ്യപെടുത്തിയ ശ്രി.മോഡി കേരളത്തെ മൊത്തം അപമാനിച്ചു ...അതിൽ ബി.ജെ .പി ...
വെള്ളാപ്പള്ളി ഗുരു ...അവരും ഉൾപെടും ...എന്നിട്ട് മോഡി പറഞ്ഞതിനെ ന്യായീകരിക്കുന്നു .
ഇങ്ങിനെ ഉണ്ടോ ഒരു മോഡി സ്നേഹം..വിദ്യാഭ്യാസ രംഗത്തും ,ആരോഗ്യ രംഗത്തും ,ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും കേരളം കൈവരിച്ച നേട്ടം ദേശിയ ശരാശരിയേക്കാൾ
വളരെ അധികം കൂടുതൽ ആണ് ..ഇതൊന്നും അറിയാതെ വായിൽ വന്നത് എന്തും പറയാം എന്നത് ഒരു ഭരണാധികാരിക്ക് യോജിച്ചതല്ല...അത് കൊണ്ട് ബി.ജെ .പി ...പ്രവർത്തകർ കേരള ചരിത്രം മോഡിയെ പറഞ്ഞു മനസിലാക്കുക ....ഇനിയും വിഡ്ഢിത്തരം പറയാതിരിക്കുവാൻ .
ഹൃദയം വിശാലമാണ്
പ്രബഞ്ചത്തോളം
മനുഷ്യ മനസുകൾ ക്രൂരമാകുന്നു
ഭരണകൂടം നന്മകളുടെ വായ മൂടികെട്ടുന്നു
എങ്കിലും അവിടവിടെ പച്ചപ്പുകൾ തുടിക്കുന്നു
അതൊരു വരും നാളുകളുടെ പ്രത്യാശകൾ ആകാം
ജാതിയുടെയും ,മതത്തിന്റെയും ,വർഗത്തിന്റെയും
കെട്ടുകൾ പൊട്ടിചെറിയുക നാം
നാം ഒന്നല്ലേ ...........മനുഷ്യ വർഗ്ഗം .
mattancherry കായീസ് ഹോട്ടലിന് അടുത്ത് മഴ പെയ്യല്ലേ എന്ന് പ്രാർത്ഥിക്കുക -----------
കൊച്ചി mattancherry കായീസ് പരിസരത്ത് മഴ പെയ്താൽ ഓടയിലെ മാലിന്യം റോഡ് ആകെ പരന്ന് സുഗന്ധം പരത്തുന്നു ..എന്തൊരു ഗന്ധമാണത് ,വിവരിക്കുക അസാധ്യം ...ഓടയിൽ വന്നടിയുന്ന ഭക്ഷണ അവശിഷ്ടം. കറിയിലെ കൊഴുപ്പ് ഇവ എല്ലാം വന്നടിഞ്ഞു ദിവസങ്ങൾ കഴിയുമ്പോൾ ചീഞ്ഞ് നാറുന്ന ചുറ്റുപാട് കണ്ടില്ല എന്ന് നടിക്കുന നഗരസഭാ ....ഫലമോ പരിസരങ്ങളിൽ dungi പനി പടർന്നു പിടിക്കുന്നു ....അധികാരികൾ ശ്രദ്ധിക്കുക ...
കൊച്ചി മണ്ഡലത്തിൽ കോൺഗ്രസുകാർ വോട്ട് മറിക്കുമോ ?
കൊച്ചി മണ്ഡലത്തിൽ ഡോമിനിക് സ്ഥാനാർഥി ആയതിൽ പ്രധിഷേധിച്ച് വിമത സ്ഥാനാർഥി ലീനസിന് വോട്ട് ചെയ്യുമോ .............
Tuesday, May 10, 2016
എന്റെ ഇളയ മകൻ അബ്ദുൽ റാസിക്ക് .കെ .എസ് ...പ്ലസ് ടു വിജയിച്ചു ....
Monday, May 9, 2016
ഓർമകളിലെ ജന്മദിനം :----
ഇന്ന് എന്റെ ജന്മദിനം 51 വയസ് പൂർത്തിയാകുന്നു ..ജന്മദിനത്തിൽ എന്റെ ഓർമ്മയിൽ വരുന്നത്
ഉമ്മയെ ആണ് ..ജന്മദിനം വരുമ്പോൾ ഏറ്റവും സന്തോഷം ഉണ്ടാകുന്നത് ഉമ്മക്ക് ആണ് ...വാപ്പയും,ഉമ്മയും ഇന്നില്ല ...ജന്മദിനത്തിൽ ചക്കരപായസം വെച്ച് സമപ്രായക്കാരായ കുട്ടികളെ വിളിച്ച് അവർക്ക് എല്ലാം ചക്കര പായസം കൊടുത്ത് സൽക്കരിച്ചിരുന്ന ജന്മദിനത്തിന്റെ ഓർമ്മകൾ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തുന്നു ---ഈ ദിനത്തിൽ എന്റെ വാപ്പിച്ചിക്കും ,ഉമ്മക്കും നല്കുവാനുള്ളത് പ്രാർത്ഥന മാത്രമാണ് ....അവർ നല്കിയ സ്നേഹം തന്നെ ആണ് എനിക്ക്
ഈ ദിനത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം..............
നേമത്ത് കോൺഗ്രസ് ബി .ജെ.പി ...ക്ക് വോട്ട് മറിക്കുമോ ?
തൃപ്പുണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന് ബി .ജെ .പി ...വോട്ട് മറിക്കുമോ ?
ഒറ്റ മുറികളിൽ വസിക്കുന്ന അനേകം ജിഷമാർ ഈ കേരളത്തിൽ ഇനിയും ഉണ്ടെന്നിരിക്കെ അവരെ സംരക്ഷിക്കുവാൻ ഭരണകൂടം എന്ത് ചെയ്യുന്നു ...ഓരോ ജന പ്രധിനിധിയും ,ജില്ലാ ഭരണകൂടവും ,സംസ്ഥാന ഭരണകൂടവും വീണ്ടും ജിഷക്ക് ഉണ്ടായത് പോലെ ഉള്ള ദുരന്ത
സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ നടപടി സ്വീകരിക്കുക ....
Sunday, May 8, 2016
ഹരിത എം .എൽ .എ ---മാർ വിജയിക്കുമോ?
വാക്കിൽ മാത്രം ഹരിതം -----ഒരു തരം അഡ്ജസ്റ്റ്മെന്റു ..........
Saturday, May 7, 2016
കൊച്ചി മണ്ഡലത്തിൽ വെൽഫയർ പാർട്ടി ചരിത്രം സൃഷ്ടിക്കുമോ ?
വിജയിച്ചു അഞ്ചു വർഷം കഴിഞ്ഞു അടുത്ത തിരഞ്ഞടുപ്പിൽ വരുന്ന സ്ഥാനാർഥികളെ ആട്ടി
ഓടിക്കുക ...........ജനകിയ പ്രശ്നങ്ങൾ ഒന്നും കാണാതെ സ്വന്തം താല്പര്യം നോക്കുന്ന ഇടത് -വലത്
സ്ഥാനാർഥികളെ ഒറ്റപെടുത്തുക ..........
നല്ല കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നു :-------------
കെ .പി .സി .സി --യ്ക്ക് വേണ്ടാത്ത ഡോമിനിക്കിന് എന്തിനീ നമ്മൾ വോട്ട് ചെയ്യണം .
ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സുധീരൻ എടുത്ത നിലപാട് ശരിയാണ് എന്ന് തെളിയിക്കപെടും എന്ന് അവർ പറയുന്നു ...
എറണാകുളം ജില്ലയിൽ യു .ഡി .എഫ് --ന് നഷ്ടപെടുന്ന ഒരു മണ്ഡലം ആയിരിക്കും ...കൊച്ചി .
വോട്ടർമാർക്കിടയിൽ വ്യാപകമായ പ്രധിഷേധം ഡൊമിനിക് പ്രസന്റെഷന് ആണ് ...
വോട്ട് വന്നപ്പോൾ മാത്രം വരുന്ന ഡോമിനിക്കിനെ വേണ്ട എന്ന നിലപാട് ആണ് വോട്ടർമാർ ...
Friday, May 6, 2016
ഭ്രമമാണ് പ്രണയം -------------
വെറും ഭ്രമം ---------
വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം --------
Thursday, May 5, 2016
ക്രുരമായി കൊല്ലപെട്ട ജിഷയുടെ മരണം പോലും ആഘോഷമായി കൊണ്ടാടുന്ന രാഷ്ട്രിയ പാർട്ടികളുടെ കപടമുഖം ജനങ്ങൾ തിരിച്ചറിയുന്നുണ്ടോ ? വോട്ടിന് വേണ്ടിയുള്ള ഈ കാപട്യം ജനസമുഹം തിരിച്ചറിയണം ..ആരോഗ്യം വീണ്ട് എടുക്കുവാൻ പോലും ജിഷയുടെ അമ്മയെ സമ്മതിക്കുന്നില്ല ...വി.ഐ.പി ..കളും വി.വി.ഐ.പി ..കളും മുറതെറ്റാതെ വന്നു കൊണ്ടിരിക്കുന്നു ..ജനസമൂഹത്തോടുള്ള സ്നേഹം ,കടപാട് കൊണ്ടാണോ ഈ കപടൻമാർ വരുന്നത് ..വോട്ട് തട്ടാൻ അല്ലാതെ മറ്റു ഒന്നിനും അല്ല....
Wednesday, May 4, 2016
പച്ചിമ കൊച്ചിയിൽ ഡങ്കി പനി പടരുന്നു ..എവിടെ നമ്മുടെ ആരോഗ്യ മന്ത്രി ,മുഖ്യൻ എവിടെ ,ഡൊമിനിക് എവിടെ ,മേയർ എവിടെ ,നഗരസഭാ ഹെൽത്ത് ചെയർമാൻ എവിടെ ...വോട്ട് തെണ്ടുകയാണ് അല്ലേ ..ഇവിടെ പച്ചിമ കൊച്ചിയിൽ മനുഷ്യർ ഉണ്ട് ...കുടിവെള്ളം ഇല്ല .ഉള്ള വെള്ളം മലിനം ... ഡങ്കി പനി പടർന്നു വിവിധ ആശുപത്രികളിൽ രോഗ ബാധിതർ ആയി കിടക്കുന്നു ....പണം കിട്ടാനുണ്ട് എന്ന് പറഞ്ഞാൽ ,പദ്ധതികൾ ഉണ്ട് എന്നറിഞ്ഞാൽ ഓടി വരുന്ന ഇത്തരം ജന വഞ്ചകരെ തിരിച്ചറിയുക ...