Tuesday, December 30, 2014

കൊച്ചിയിൽ കൊതുക് ശല്ല്യം  കൂടുന്നു. ഉറക്കം  ..എന്തൊരു  ഉറക്കം ...കൊച്ചി  നഗരസഭാ  അധീകൃതർ  ഇതൊന്നും  കാണുന്നില്ല... കേൾക്കുന്നില്ല ...അവരുടെ വികസനം കാര്യമായി നടക്കുന്നു.....എന്തൊരു  ഗതികേട് .....
 പ്രാർത്ഥിക്കാം    നമുക്ക്  നല്ലൊരു  മഴ പെയ്യുവാൻ ....ഇന്നും ,നാളെയും  ഫോര്ട്കൊച്ചി യിൽ  പുതുവൽസരോഘം   നടക്കുകയാണ്..കൊതുക് ശല്ല്യം കുറയുമല്ലോ .... 
തിരിച്ചറിവിൽ  നിന്നും നാം  അറിവും ,വിവേകവും  കരസ്ഥമാക്കുന്നു ----
തെറ്റുകൾ  ആവര്ത്തികാതിരിക്കുവാൻ  ശ്രമിക്കുന്നു .....

Friday, December 26, 2014

ചിലര്  അറിയാതെ പറ്റിക്കപെടുന്നു ...മറ്റു ചിലര്  അറിഞ്ഞു പറ്റിക്കുന്നു ....
ചിലര്  വാക്കുകളിൽ  വീഴുന്നു -----മറ്റുചിലർ  വാക്കുകളെ  വിഴുങ്ങുന്നു ...
ഇവരും മനുഷ്യരൂപങ്ങൾ  അല്ലേ ?

Thursday, December 25, 2014

ചില ആളുകൾ  അങ്ങിനെ ആണ് . സമയം  ആയിരിക്കാം . കർമം  ആയിരിക്കാം . സങ്കല്പങ്ങൾ  അകാം .മിഥ്യയകാം . ദൈവത്തിന്റെ  കാർണ്യം  ഉണ്ടാകും ....ശുഭ രാത്രി ....

Wednesday, December 24, 2014

പ്ലാസ്റ്റിക്‌  അപകടകാരി :-

പലപ്പോഴും  തിരക്ക് പിടിച്ച ജീവിതത്തിൽ നാം അറിയാതെ  പല രോഗങ്ങളും  സമ്പാദിക്കുന്നു . അതിനു ഒരു കാരണം  നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ആണ് .ഇന്ന്  നമ്മുടെ വീടുകളും ,ഓഫീസുകളും, വിദ്യാലയങ്ങളും  മറ്റും പരിശോധിച്ചാൽ  പ്ലാസ്റ്റിക്‌ ന്റെ  അമിത സാന്നിധ്യം കാണാം . ഉപ്പ്  തൊട്ട്  എല്ലാം പ്ലാസ്റ്റിക്‌ മയമാണ് .നമ്മുടെ  സോഷ്യൽ സ്റ്റാറ്റസിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു  ഇത്..പക്ഷേ  ഇതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച്  വലിയ ബോധവാന്മാർ അല്ല .ബോധം ഉള്ളവർ പോലും പ്ലാസ്റ്റിക്‌ അമിതമായി ഉപയോകിക്കുന്നു.. കുപ്പി വെള്ളം  മുതൽ മരുന്നുകൾ  വരെ  പ്ലാസ്റ്റിക്‌ കുപ്പികളിൽ ആണ് വരുന്നത്. ചൂട് തട്ടിയാൽ  വളരെ അധികം  രാസ മാറ്റങ്ങൽക്കു  വിധേയമാകുന്ന ഒരു വസ്തുവാണ്  പ്ലാസ്റ്റിക്‌..വിദ്യാർഥി  ഒരുപാട് കഷ്ടത്തിൽ ആക്കുന്നവയാണ് ഇവ.ഭക്ഷണം കൊണ്ടുപോകുന്ന ടിഫിൻ പാത്രം മുതൽ വെള്ളം കൊണ്ടുപോകുന്ന  കുപ്പി വരെ പ്ലാസ്റ്റിക്‌ ആണ്. അവർ അറിയാതെ  നിരവധി രോഗങ്ങള്ക് കാരണമാകുന്ന  രാസവസ്തുക്കളാണ് ദിവസവും കഴിക്കുന്നത്‌ എന്നറിയുന്നില്ല .cancer  മുതൽ hormone  imbalance വരെ  അവരെ ബാധിക്കുന്നു ....

Tuesday, December 23, 2014

സുഹൃത്തുക്കളെ ........
അറിവിന്റെ  ലോകത്തേ ക്ക്  സ്വാഗതം .....
നിങ്ങൾക്ക്  അറിയാവുന്ന അറിവുകൾ  മറ്റുള്ളവരിലേക്ക്  എത്തിക്കുക  അതാണ്‌ ഈ പേജ് കൊണ്ട്  അര്തമാക്കുന്നത് .നിങ്ങൾ  അർജിച്ചിരിക്കുന്ന  ഏതൊരു  അറിവും  ഈ പേജിൽ പോസ്റ്റ്‌ ചെയ്യാം.

Monday, December 22, 2014

കേരളത്തിലെ  ഭരണകൂടം  കണ്ടുപടികേണ്ട  ഒരു കാര്യം  തൊട്ടു  അടുത്ത് കിടക്കുന്ന സംസ്ഥാനമായ  തമിഴ്നാടിന്റെ   വികസന  സമീപനം ആണ്. നാം ഇവിടെ  വികസനം  എന്ന് പറഞ്ഞുകൊണ്ട് പലതും ഇല്ലാതാക്കുന്നു .എന്നാൽ   തമിഴ്നാട്  അങ്ങിനെ ആണോ? ജലം  ദൗർലഭ്യം  അനുഭവിക്കുന്ന ഒരു സംസ്ഥാനം ആണ് നമുക്ക് തോന്നുകയില്ല .കാർഷിക  രംഗത്ത് അവർ നേടിയിരിക്കുന്ന  നേട്ടം  കേരളം കണ്ടു പഠിക്കണം..നമുക്ക്  കുറച്ചു പണം വന്നാൽ മണിമാളിക തീർത്തു  പട്ടിണി കിടക്കും .പിന്നീട് ബാങ്ക് വസ്തു കൊണ്ടുപോകും....പുറമെ കണ്ടാൽ  പത്രാസ് ഇല്ലാത്തവരാണ് എങ്കിലും അവർ  സമ്പന്നർ ആണ്. അവിടത്തെ ഭരണപക്ഷം ആയാലും ,പ്രതിപക്ഷമായാലും  അവരുടെ ദേശ ത്തിന്റെ  സാമ്പത്തിക  - ജന വികസനത്തിന്‌  ഒന്നിച്ചു നില്ക്കും.എന്നാൽ നമ്മുടെ  സംസ്ഥാനത്തിന്റെ  അവസ്ഥയോ?  നമ്മൾ സാമ്പത്തിക വികസന പ്രക്രിയ നടപ്പിലാക്കുവാൻ  നിരവധി വിദേശ യാത്രനട ത്തും .അതിന്റെ മറവിൽ  അഴിമതി .അങ്ങിനെ പോകുന്നു നമ്മുടെ ഭരണം .ഒട്ടും ക്രിയാത്‌മകാ മല്ലാത്ത  സാമ്പ തിക  വികസനം  നമ്മുടെ സംസ്ഥാനത്തിന്റെ  വികസനം   നട്ടെല്ല്  ഒടിക്കുവനെ  സഹായിക്കൂ ...

Sunday, December 14, 2014

കേരളത്തിലെ  സാംസ്കാരിക  നേതാക്കൾ   കാണുന്നില്ലെ ,കേൾക്കുന്നില്ലേ  കേരളത്തിന്റെ  ആഭാസ  സമരരീതി ....

കേരളം എങ്ങോട്ട്  :---

വിദ്യാഭ്യാസ  പരമായും ,സാംസ്കാരികമായും  നാം വളരെ  മുന്പിൽ  ആണ് എന്ന  തോന്നൽ  വെറും  അർത്ഥ ശൂന്യമല്ലേ . നമ്മുടെ  തലസ്ഥാന നഗരിയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ  പരിസരത്ത്  ഒത്തുകൂടിയ  ചുംബന വക്താക്കൾ  നടത്തിയ  സമരം തീർത്തും  മോശമായി .അവർക്ക്  ചുംബിച്ചേ  മതിയാകൂ  എങ്കിൽ അതിനു  പറ്റിയ സ്ഥലം കണ്ടുപിടിക്കുക . ഏറെ  നേരം  ടെലിവിഷനു  മുന്പിൽ  ചടഞ്ഞിരിക്കുന്ന  കൊച്ചു കുട്ടികൾ മുതൽ പ്രായം ചെന്നവർ  വരെ ഈ അശ്ലീല സമരം കാണുകയാണ് .ഇതുകൊണ്ട്  എന്താണ് സമരക്കാർ  നേടുന്നത്. സമുഹത്തെ  മോശമായ  ചുറ്റുപാടിലേ ക്ക്  തള്ളിവിടുവാൻ മാത്രമേ  ഈ സമരം  ഉപകരിക്കൂ .സദാചാരം  പറയുന്ന സമരകാർക്ക്‌  അതില്ല  ഏതു  മനുഷ്യർക്കും  മനസിലാകും .  കേരളിയ സമൂഹം  നേരിടുന്ന  ഒട്ടനവധി  പ്രശ്നങ്ങളിൽ  നിന്നും  സമുഹത്തെ  മാറ്റി നിർത്തുവനെ  ഇത്തരം സമരം കൊണ്ട്  സാധ്യമാകൂ ......

Saturday, December 13, 2014

മുഖം  മനസിന്റെ കണ്ണാടി :-
ഇന്നലത്തേ  ടി.വി ..ചാനലുകളിൽ  പ്രത്യക്ഷ പെട്ട  മാണി സാറിന്റെ  മുഖം  വല്ലാതെ മങ്ങിയിരിക്കുന്നു .ബാര് കോഴ കേസിൽ പെട്ടതിന്റെ  ഷീണ മാണോ  അതോ കുറ്റ ബോധമാണോ മാണിസാറിന്റെ  മനസിനെ വേട്ടയാടുന്നത് .ഇതുവരെ  ഉണ്ടായിരുന്ന ഇമേജ് നഷ്ടപെട്ടല്ലോ ...ഏതായാലും  ആരോപണ വിധേയനായതിനാൽ  രാജി വെച്ച്  കേസിനെ  നേരിടുക ...അധികാരത്തിൽ  കടിച്ചുതൂങ്ങി കിടന്നാൽ  ചരിത്രത്തിൽ  മറ്റൊരു  അഴിമതികാരൻ   എന്നാകും  രേഖ പെടുത്തുക...... 

Friday, December 12, 2014

കേരള നിയമസഭയിലേ  പ്രതിപക്ഷം ഉന്നയിച്ച  ചോദ്യത്തിനു  ഉത്തരം നല്കിയ ബഹുമാനപെട്ട മുഖ്യമന്ത്രി  കേരളത്തിലെ ജനങ്ങളെ  വിഡ്ഢികൾ  ആക്കുന്നു : ബാർ  കോഴ പ്രശ്നത്തിൽ  വിജിലൻസ്  മാണി യെ  ഒന്നാം പ്രതിയാക്കി യാക്കിയത്    ഡ്രൈവറുടെ  മൊഴിയുടെ  അടിസ്ഥാനത്തിൽ ആണ് .കേവലം ഒരു ഡ്രൈവറുടെ  മൊഴിയുടെ അടിസ്ഥാനത്തിൽ  മാണി രാജിവെയ്ക്കണോ  എന്നാണ്. ഇപ്പോഴത്തേ  ജനപ്രധിനിധികൾക്ക്  ഒരു ഉള്ളുപ്പും ഇല്ലാത്തവരാണ്  എന്ന് കേരളിയ ജനസമുഹത്തിനു  മനസിലായതാണ് .എങ്ങിനെ നമ്മുടെ സംസ്ഥാനം  അഴിമതി മുക്തമാകും .ഭരിക്കുന്നവർ  കള്ളന്മാർ ആണ് എങ്കിൽ ഉധ്യോഗസ്ഥന്മാർ  അവരുടെ കാര്യം പറയേണ്ടതില്ലലോ .കുറ്റം ചെയ്തവരെ  സംരക്ഷിക്കുന്ന  ഭരണവർഗതിന്റെ  ഈ നിലാപാടുകൾ  കേരളിയ സമുഹത്തിൽ കൂടുതൽ കുറ്റവാളികളെ  സൃഷ്ടി ക്കുവാൻ മാത്രമേ  കഴിയൂ .