കേരളത്തിലെ ഭരണകൂടം കണ്ടുപടികേണ്ട ഒരു കാര്യം തൊട്ടു അടുത്ത് കിടക്കുന്ന സംസ്ഥാനമായ തമിഴ്നാടിന്റെ വികസന സമീപനം ആണ്. നാം ഇവിടെ വികസനം എന്ന് പറഞ്ഞുകൊണ്ട് പലതും ഇല്ലാതാക്കുന്നു .എന്നാൽ തമിഴ്നാട് അങ്ങിനെ ആണോ? ജലം ദൗർലഭ്യം അനുഭവിക്കുന്ന ഒരു സംസ്ഥാനം ആണ് നമുക്ക് തോന്നുകയില്ല .കാർഷിക രംഗത്ത് അവർ നേടിയിരിക്കുന്ന നേട്ടം കേരളം കണ്ടു പഠിക്കണം..നമുക്ക് കുറച്ചു പണം വന്നാൽ മണിമാളിക തീർത്തു പട്ടിണി കിടക്കും .പിന്നീട് ബാങ്ക് വസ്തു കൊണ്ടുപോകും....പുറമെ കണ്ടാൽ പത്രാസ് ഇല്ലാത്തവരാണ് എങ്കിലും അവർ സമ്പന്നർ ആണ്. അവിടത്തെ ഭരണപക്ഷം ആയാലും ,പ്രതിപക്ഷമായാലും അവരുടെ ദേശ ത്തിന്റെ സാമ്പത്തിക - ജന വികസനത്തിന് ഒന്നിച്ചു നില്ക്കും.എന്നാൽ നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥയോ? നമ്മൾ സാമ്പത്തിക വികസന പ്രക്രിയ നടപ്പിലാക്കുവാൻ നിരവധി വിദേശ യാത്രനട ത്തും .അതിന്റെ മറവിൽ അഴിമതി .അങ്ങിനെ പോകുന്നു നമ്മുടെ ഭരണം .ഒട്ടും ക്രിയാത്‌മകാ മല്ലാത്ത സാമ്പ തിക വികസനം നമ്മുടെ സംസ്ഥാനത്തിന്റെ വികസനം നട്ടെല്ല് ഒടിക്കുവനെ സഹായിക്കൂ ...
No comments:
Post a Comment