Sunday, December 31, 2017

ശാന്തിയുടെയും ,സമാധാനത്തിന്റെയും ,സ്നേഹത്തിന്റെയും ഒരു വര്ഷം ആകട്ടെ ലോക ജനതയ്ക്ക് 2018 .
കൊച്ചി ജനസമൂഹത്തിന്റെ പുതുവത്സര ആശംസകൾ
2018 വര്ഷം ദുരന്തങ്ങൾ ഇല്ലാത്ത ,രാഷ്ട്രീയ ,വർഗ്ഗിയ കലാപം ഇല്ലാത്ത ഒരു വര്ഷം ആകട്ടെ

Thursday, December 28, 2017

മട്ടാഞ്ചേരി ഭാഗത്തെ മിക്ക ഫുട്പാത്തുകളും  സാധനങ്ങൾ സൂക്ഷിക്കുവാനുള്ള
ഇടമായി മാറുന്നു .അധികാരികൾ ഉറങ്ങല്ലേ .
ഫുട്പാത്തുകൾ നടക്കുവാൻ യോഗ്യമാകുക ..
നഗരസഭാ കൗൺസിലർ ,മേയർ  ഇടപെടുക
പശ്ചിമ കൊച്ചിയിലെ ഫുഡ്പാത്തുകൾ,ചില റോഡുകൾ ഗോഡൗൺ ആണോ ?
അധികാരികൾ ശ്രദ്ധിക്കുന്നില്ല .

Tuesday, December 26, 2017

കൊച്ചിൻ കോര്പറേഷൻ ഫോർട്ട്കൊച്ചി കാര്യാലയത്തിൽ വരുന്നവർ 
മാസ്ക് ധരിക്കുക .രോഗം വരാതെ സൂക്ഷിക്കുക .
വായുവിലൂടെ രോഗം പരത്തുന്ന കേന്ദ്രം ---
കൊച്ചിൻ കോര്പറേഷൻ ഫോർട്ട്കൊച്ചി കാര്യാലയം .
 
പകർച്ച വ്യാധികൾ പരത്തുന്ന ഇടമായി കൊച്ചിൻ കോര്പറേഷൻ
ഫോർട്ട്കൊച്ചി  കാര്യാലയം മാറുന്നു .ആരോഗ്യ മന്ത്രി നടപടി എടുക്കുക .
കൊച്ചിൻ കോര്പറേഷൻ ഫോർട്ട് കൊച്ചി കാര്യാലയ പരിസരം മാലിന്യത്താൽ ദുർഗന്ധം .
അധികാരികൾ ഉറങ്ങുന്നു

Sunday, December 24, 2017

ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് കേരള സർക്കാർ കാർണിവൽ പോലുള്ള ആഘോഷ പരിപാടികൾ ഒഴിവാകേണ്ടതല്ലേ
കൊച്ചി കാർണിവൽ ഒഴിവാക്കു .
എന്തിനാ നാം ഇപ്പോൾ സന്ദോഷത്തിൽ ആറാടുന്നത് .
ബോധമില്ലാത്ത അധികാരികൾ 
കേരള സർക്കാരിന്റെ ബെസ്ററ് ടൂറിസ്റ്റ് പോലീസ് അവാർഡ് കരസ്ഥമാക്കിയ എന്റെ പ്രിയ
സഹപാഠിക്ക് എന്റെയും ,1980 -1982 എം .ഇ .എസ് .അസ്മാബിൽ കോളേജിലെ സെക്കൻഡ് ഗ്രൂപ്പ്
സഹപാഠികളുടെയും അഭിനന്ദനങ്ങൾ .കേരള സ്ഥംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ടൂറിസം പോലീസിനുള്ള അവാർഡ് കരസ്ഥമാക്കി, മട്ടാഞ്ചേരി ടൂറിസം പോലിസ് സബ് ഇൻസ്പെക്ടർ ആയ റഷിദ്, മികച്ച സേവനങ്ങളൊരുക്കാൻ നിരവധി പദ്ധതികൾ, കൊച്ചിയെ ടുറിസത്തിന്റെ ഈറ്റില്ലമാക്കി നിലനിർത്തിയതിന് മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം എറ്റ് വാങ്ങി.
ഇപ്പോഴും ഒരു കൂട്ടം തീരദേശ നിവാസികൾ ഉറ്റവരെ കാത്തിരിക്കുന്നു .
അവരുടെ പ്രാർത്ഥന ഫലിക്കണേ
ക്രിസ്തുമസ്  ആശംസകൾ .

Saturday, December 23, 2017

അശ്ലീലതയെ  പോലും   സാധൂകരിക്കുന്ന ജനസമൂഹം .
അതൊരു സാമൂഹിക ദുരന്തം അല്ലെ ?


 അശ്‌ളീലതക്ക് പോലും മാന്യത ലഭിക്കുന്ന സിനിമ ലോകം .

അശ്‌ളീല പദങ്ങളും ,അശ്‌ളീല അഭിനയവും ഒഴിവാക്കുന്ന നടന്മാരും ,നടിമാരും
എത്ര പേരുണ്ട് സിനിമ ലോകത്ത് ..അപൂർവം
വൈപ്പിൻ -ഫോർട്ട്കൊച്ചി ബോട്ട് സർവീസ് എണ്ണം കൂട്ടുക .
യാത്രക്കാർ കൂടുന്നു .അധികാരികൾ ശ്രദ്ധിക്കുക
ഇനിയും എത്തിചേരാത്തവർ എത്ര .
സർക്കാരിൽ വ്യക്തമായ കണക്കില്ല
ഓഖി ചുഴലി കാറ്റ്‌  കേരളത്തിൽ സൃഷ്ടിച്ച ദുരന്തം മറന്നുവേണോ കാർണിവൽ ആഘോഷം

Thursday, December 21, 2017

വിമർശനം സിനിമാലോകത്ത്‌ നിന്ന് തന്നെ ഉണ്ടാകുന്നത് അപഹാസ്യമാണ്  അത് അപക്വമാണ് .


ഏതൊരു സിനിമ എടുത്താലും അതിലെ കഥാപാത്രങ്ങൾ എങ്ങിനെ അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരോ നടിമാരോ അല്ലാലോ .കഥാകൃത്ത്‌ ,തിരക്കഥാകൃത്ത്‌ ,സംവിധായകൻ ഇവർ ചേർന്ന് തീരുമാനിക്കുന്നു .സിനിമ ഒരു വ്യവസായം മാത്രം .അത് ഇന്നത്തെ സമൂഹത്തിൽ നന്മകൾ പ്രധാനം ചെയ്യണം എന്ന ഉദ്ദേശത്തിൽ ഇറങ്ങുന്നവ 1 % പോലും ഉണ്ടാകുന്നില്ല .ഭൂരിഭാഗം ജനം അത് ആഗ്രഹിക്കുന്നുമില്ല .ഒരു വിനോദം അത്രമാത്രം .

സനാതന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു നടിയും ,ഒരു നടനും ഇല്ല .അങ്ങിനെ ചിന്തിച്ചാൽ അവർ
കുടുംബത്ത്‌ ഇരിക്കേണ്ടിവരും .പണ്ടത്തെ സിനിമാലോകം അല്ലാലോ ഇന്നത്തെ സിനിമാലോകം .
സിനിമക്ക് വേണ്ടി പണം മുടക്കുന്നവർക്കു ലാഭം ഉണ്ടാകണം .അതിന് ഏതെല്ലാം രീതിയിൽ സിനിമയെ സൃഷ്ടിക്കാം എന്ന് അതിന്റെ പിന്നണിയിൽ ഉള്ളവർ ശ്രമിക്കും .കാണികൾ തീരുമാനിക്കും ഏതു സിനിമ കാണാം ,കാണേണ്ട എന്ന് .

ഏതെങ്കിലും ഒരു സിനിമയിലെ കഥാപാത്രത്തെ വിലയിരുത്തികൊണ്ടു ആ നടൻ  അല്ലെങ്കിൽ ആ നടി
അങ്ങിനെ അഭിനയിക്കുവാൻ പാടില്ല എന്ന വിമർശനം സിനിമാലോകത്ത്‌ നിന്ന് തന്നെ ഉണ്ടാകുന്നത്
അപഹാസ്യമാണ്  അത് അപക്വമാണ് .
അഴിമതി കേസിൽ പ്രോസിക്യൂഷൻ  പരാജയപ്പെട്ടത് അഴിമതിക്കാരെ
രക്ഷിക്കുവാൻ അല്ലേ ...ഇന്ത്യൻ ജനസമൂഹത്തെ ആണ് അവർ വഞ്ചിച്ചത്


രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന രാഷ്ട്രീയകാരനെ  ഇനി ആര് ശിക്ഷിക്കും .
കട്ടാൽ മാന്യനനായി നടക്കാവുന്ന ഒരു തൊഴിൽ
കൗൺസിലർ ,എം.എൽ .എ ,എം .പി .മന്ത്രി
അപ്പോൾ അത് തീർപ്പായി .
അടുത്ത അഴിമതി എപ്പോൾ തീർപ്പാകും

Wednesday, December 20, 2017

കൊതുകും ,കാനയും ,മാലിന്യവും ...
സന്തോഷം councillor മാർക്ക്
കൊതുക് കൊണ്ട് സമ്പന്നർ ആയവർ councillor മാർ .
അതുകൊണ്ടു കൊതുകിനെ ഇല്ലാതാക്കുമോ ഇക്കൂട്ടർ
വികസന പ്രവർത്തനങ്ങൾ ..അതിനു തടസ്സം സർക്കാർ നയങ്ങൾ ആണ് .
വാക്കുകൾ പാലിക്കാത്ത സർക്കാർ .
2008 -ൽ കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികൾ എപ്പോൾ ദുരിതമോചിതരാകും
2008 -ൽ കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികൾ എപ്പോൾ ദുരിതമോചിതരാകും

Saturday, December 16, 2017

രാജ സ്നേഹം ,രാജ്യ സ്നേഹം ..ഇവയിൽ ഏതാ കൂടുതൽ ഉണ്ടാകേണ്ടത് ?

ആര് വന്നാലും രക്ഷയില്ലാത്ത ഒരു വിഭാഗം ..
ഇന്ത്യൻ കർഷകർ
ഇന്ത്യൻ കർഷകർ  എന്നും ചൂഷണത്തിന് വിധിക്കപ്പെട്ടവർ .

ഇന്ത്യൻ കർഷക സമൂഹമേ ..ഉണരുവിൻ

Thursday, December 14, 2017

തൊഴിൽ മേഖലയിലെ ആദ്യകാല മൂപ്പൻ രീതിയും,ഇപ്പോഴത്തെ കൺവീനർ രീതിയും
തൊഴിലാളി ചൂഷണമല്ലേ

Wednesday, December 13, 2017

ഡിസംബർ 3 ന് എന്റെ മകൻ ജമാലിന്റെ വിവാഹം കഴിഞ്ഞു .
വരാനും,വധുവും ജോളി ടീച്ചർ ,സുഹൃത്തുക്കൾ എന്നിവരോടോപ്പും

മട്ടാഞ്ചേരി ,ഫോട്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും
കുണ്ടന്നൂർ വഴി വൈറ്റിലയിലേക്കു കൂടുതൽ ബസ്
സർവീസ് അനുവദിക്കൂ അധികൃതർ
റോ --റോ ബോട്ട് ജെട്ടി  പണി പൂർത്തിയാകുബോൾ
റോ - റോ വെസ്സൽ കട്ടപുറത്താകുമോ?
കൊച്ചി നഗരസഭാധികൃധർ അനാസ്ഥയുടെ പ്രതിരൂപം .

വൈപ്പിൻ -ഫോർട്ട്കൊച്ചി  റോ --റോ  സർവീസ്
കാലതാമസം  ആരുടെ അനാസ്‌ഥ ?

വൈപ്പിൻ - ഫോർട്ട്കൊച്ചി ബോട്ട് സർവീസ് സമയം പുനർ ക്രമീകരിക്കുക .
വിദ്യാർത്ഥികളും ,ജോലിക്ക് പോകുന്നവരും പ്രയാസപ്പെടുന്നു .
അധികാരികൾ ശ്രദ്ധിക്കുക
ട്രംപ് ട്രാപ്പിൽ ആകുമോ?

 മനുഷ്യ സമൂഹത്തിൽ നിന്നും നഷ്ടപെട്ട് കൊണ്ടിരിക്കുന്ന
ഗുണങ്ങളിൽ ചിലത് --അച്ചടക്കവും ,ഒതുക്കവും

Tuesday, December 12, 2017

ശുഭദിനം ....ദൈവാനുഗ്രഹം ഉണ്ടാകട്ടെ




Saturday, December 9, 2017

കൊറിയോലിസ് ബലത്താൽ ഗുജറാത്തിൽ ഇലക്ഷന് കാറ്റ്
മാറി വീശുമോ ? ആരായിരിക്കും അടുത്തത് ബി .ജെ .പി
or കോൺഗ്രസ് ?
എം .എൽ .എ , എം .പി ,വാർഡ് മെമ്പർ ,കൗൺസിലർ ,മന്ത്രിമാർ ഇവരുടെ ഒരു മാസത്തെ ശമ്പളം
അഥവാ ആനുകൂല്യം കടൽ ഭിത്തി ,പുലിമുട്ട് നിര്മിക്കുന്നതിലേക്കു സംഭാവന നൽകു ..മാതൃകയാകൂ
മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കുമ്പോൾ കടലോര നിവാസികളും മനുഷ്യർ ആണേ

ജനപ്രധിനികൾ മോശകാർ ആയാൽ ജനസമൂഹം ചോദ്യം ചെയ്യണം
കടലോര നിവാസികളെ സംരക്ഷിക്കുവാൻ മുൻ ഭരണാധികാരികളും ,നിലവിലെ ഭരണാധികാരികളും
ഒന്നും ചെയ്യുന്നില്ല ശാശ്വതമായി
പഴയ മുഖ്യൻ തികച്ചും ഇളഭ്യനായി ചെല്ലാനത്തു നിന്നും മടങ്ങേണ്ടി വന്നു
ചെല്ലാനം നിവാസികൾക്ക് എ ബിഗ് സല്യൂട്ട്
ദുരന്തങ്ങൾ വാഗദാൻത്താൽ മൂടപെടുന്നു

Tuesday, December 5, 2017

കുന്നുകൾ നിരപ്പാക്കുന്നു ,മലകൾ തകർക്കുന്നു ,
കായലുകൾ നികത്തുന്നു ..കേരളം കാത്തിരിക്കുന്നു
വലിയ ദുരന്തത്തിനായി ..സൂക്ഷിക്കുക
ജനങ്ങൾ ജാഗ്രത പാലിക്കുക ..
ദുരന്തങ്ങൾ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന
ഒരു സമൂഹത്തിൽ ആണ് നാം
ഓരോ ദിവസവും മത്സ്യബന്ധനത്തിന് ആഴക്കടലിൽ പോകുന്നവരുടെ
ഹാജർ എന്തുകൊണ്ട് സർക്കാർ എടുക്കുന്നില്ല .


റോഡുകൾ തകർന്നാൽ സന്തോഷം ..
പാലങ്ങൾ തകർന്നാൽ സന്തോഷം ..
ദുരന്തങ്ങൾ ഉണ്ടായാൽ സന്തോഷം ..
രാഷ്ട്രീയക്കാർക്ക് ...
ദുരന്തങ്ങൾ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന ..
ദുരന്തങ്ങൾ ഒഴിവാക്കുവാൻ ആഗ്രഹിക്കാത്ത ..
സമൂഹത്തിൽ മറ്റൊരു ദുരന്തമാണ്
ദുരന്തങ്ങളെയും വോട്ട് ബാങ്കുകൾ ആക്കുന്ന
രാഷ്ട്രീയ പാർട്ടികൾ ...അതൊരു വലിയ ദുരന്തം
ethrayo  ദുരന്തങ്ങൾ ...
ഒന്നും പഠിക്കാത്ത ഭരണകൂടവും ,ജനസമൂഹവും .

Thursday, November 30, 2017

ഇന്ത്യൻ ചെറുകിട ,കുടിൽ വ്യവസായത്തെ തകിടം മറിച്ച
മോദിയെ പരാജയപെടുത്തുക .

ഗുജറാത്തിൽ മോദിയുടെ മുതല കണ്ണീർ ജനസമൂഹത്തെ പറ്റിക്കും .
നല്ലൊരു നടൻ ആണ് മോദി .
pravaajaka സ്നേഹം വാക്കുകളിൽ ഒതുക്കാതെ
കർമ്മ പഥത്തിൽ കൊണ്ടുവരിക
ശുഭ ദിനം നേരുന്നു

Tuesday, November 28, 2017

ഈ അടുത്ത്  ടാർ ചെയ്ത   റോഡിൽ കുഴികൾ പ്രത്യക്ഷ പെടുന്നു .
പോള കണ്ഠം മാർക്കറ്റ് റോഡിൽ .ബൈക്ക് യാത്രക്കാർ വീഴുന്നു ..
അഴിമതി ആണോ agent മാർ ഉണ്ടോ റോഡ് കുഴിയാക്കുവാൻ
കൊച്ചി നഗരസഭയുടെ ഭരണം ഏതെങ്കിലും
സാമൂഹിക --സാംസ്കാരിക സംഘടനകളെ ഏൽപ്പിക്കുക .

വിശാലത അവകാശപെടുന്ന രാഷ്ട്രീയ ..മത വക്താക്കളിൽ പോലും
അവനവനിസം ശക്തിപ്രാപിക്കുന്നു
ആധുനിക മനുഷ്യസമൂഹത്തിൽ  സങ്കുചിത ചിന്തകൾ ശക്തിപ്രാപിക്കുന്നു .
തികച്ചും ദോഷകരമായ പ്രവണത .അപ്പോൾ നാം എവിടെ നിൽക്കുന്നു

Monday, November 27, 2017

വിശാലത വേണം എന്ന് ഉച്ചരിക്കുന്ന മത പുരോഹിതന്മാർ പോലും
സങ്കുചിതരായി പോകുന്നു .
മക്കളിൽ അമിത pratheeksha  മാതാ --പിതാക്കൾ വെച്ച് പുലർത്തരുത് .

അഖില ഹാദിയ ആയാലും,
ഹാദിയ അഖില ആയാലും
ഏതൊരു മാതാവിനും,പിതാവിനും
മാനസിക പ്രയാസം ഉണ്ടാകും
ഇസങ്ങൾ  പറയുന്നവർ  എത്ര വലിയ പുരോഗമനവാദി ആയാലും
അവനവന്റെ ജീവിതത്തിലെ അനുഭവങ്ങൾ  അവനെ ഇടുങ്ങിയ
ചിന്തയിലേക്കു നയിക്കും.അത് സ്വാഭാവികം

Saturday, October 21, 2017

യാത്ര കേരളീയ സമൂഹത്തിന്
ഗുണം ചെയ്യുമോ ?
രാഷ്ട്രീയ ബോധം കലാലയ വിദ്യാർത്ഥികൾ
കുഴിച്ചു മൂടണോ ...
ഒരു യാത്ര കഴിഞ്ഞു .
അടുത്തത് തുടങ്ങി .
സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ,നടന്ന് കൊണ്ടിരിക്കുന്ന
പണം ഊറ്റി കുടിക്കുന്ന ദുഷിച്ച ചികിത്സ രീതികൾ വിജയ്
സിനിമ തുറന്ന് കാട്ടുന്നു 
എന്ന് നാം കയറും ഈ ദുരിത കയത്തിൽ നിന്നും 
ഭരണകൂടത്തിന്റെ തെറ്റായ രീതികൾ പൊതു ജനം തുറന്ന് പറയുന്നതിനേക്കാൾ
പെട്ടെന്ന് ഒരു നടനിലൂടെ അവതരിപ്പിക്കുമ്പോൾ ഭരണകൂടം ശ്രദ്ധിക്കുക തന്നെ ചെയ്യും 
ജനസമൂഹത്തെ ബോധവത്കരിക്കപ്പെടുവാൻ പറ്റിയ മാധ്യമം
നാടകകങ്ങളും ,സിനിമകളും ആണ് 
സിനിമകൾ ഭരണകൂടത്തെ ഓർമ്മപ്പെടുത്തൽ ആകട്ടെ 

Monday, October 9, 2017

റോ ...റോ
റി .....റീ
റു --കൊച്ചിൻ കോർപറേഷൻ 
കൊച്ചിൻ കൊച്ചിൻ കോർപറേഷൻ
ദീർഘ വീക്ഷണമില്ലാത്ത സഭ 

Saturday, September 30, 2017


മോദിയുടെ സാമ്പത്തിക നയങ്ങൾക്ക് എതിരെ
ബിജെപി --യിൽ നിന്നും അധിക ശബ്ദം ഉയരേണ്ടിയിരിക്കുന്നു 
ഹോട്ടലുകൾക്ക്  GST ,NON -GST എന്ന രീതിയിൽ നാമകരണം
ചെയ്‌താൽ  നന്നായിരുന്നു .
പുര കത്തുമ്പോൾ കൈക്കോൽ ഊരുന്നവർ
ആയി പോകുന്നു ഹോട്ടലുകൾ 
ജി .എസ് .ടി ..രജിസ്‌ട്രേഷൻ ഉള്ള ഹോട്ടലുകളുടെ
ലിസ്റ്റ്  അധികാരികൾ പ്രസിദ്ധ പെടുത്തുക 
ജാഗ്രത 3

നിങ്ങൾ അലർജിയുണ്ടെങ്കിൽ നിങ്ങൾക്ക് റുബെലാ വാക്സിൻ ലഭിക്കില്ല:
ജെലാറ്റിൻ;
നിയോമിസിൻ (മൈസിഫ്രാഡിൻ, നിയോ-ഫ്രേഡിൻ, നിയോ-ടാബ്); അഥവാ
നിങ്ങൾ എപ്പോഴെങ്കിലും റിബെല്ല അടങ്ങിയിട്ടുള്ള ഏതെങ്കിലും വാക്സിൻ ലേക്കുള്ള ജീവന് ഭീഷണി അലർജി ഉണ്ടായിരുന്നു എങ്കിൽ
ജാഗ്രത പാലിക്കുക . 2

നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾക്ക് റുബല്ല വാക്സിൻ ലഭിക്കരുത്.
രക്തസ്രാവം പോലുള്ള രക്തകോശ ക്രമത്തിൽ;
രക്തം അല്ലെങ്കിൽ അസ്ഥി മജ്ജ കാൻസർ, ലുക്കീമിയ, ലിംഫോമ തുടങ്ങിയവ.
രോഗം (കാൻസർ, എച്ച്ഐവി, എയ്ഡ്സ് മുതലായവ), അല്ലെങ്കിൽ കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ സ്വീകരിക്കുന്നതിലൂടെ ഗുരുതരമായ സജീവ രോഗപ്രതിരോധ ശേഷി; അഥവാ
നിങ്ങൾ ഗർഭിണിയാണെങ്കിൽ.
റൂബെല്ല വാക്‌സിൻ എടുക്കുന്നതിന് മുൻപ് കുട്ടികളുടെ പൂർണമായ ആരോഗ്യ വിവരം
ഡോക്ടറിനെ അറിയിക്കുക .
റൂബെല്ല വാക്‌സിൻ എടുക്കേണ്ടതുണ്ടോ ?

Sunday, September 24, 2017

പണ്ട്  ബ്രിട്ടീഷ് കാർ രാജാക്കന്മാരെ പാട്ടിലാക്കിയപോലെ
അംബാനിമാരും ,അദാനിമാരും  ഭരണ -പ്രതിപക്ഷ
പാർട്ടികളെ പാട്ടിലാക്കുന്നു ...
എണ്ണ കമ്പനികളിൽ നിന്നും പണം കൈപറ്റാത്ത
ഭരണ ,പ്രതിപക്ഷ പാർട്ടികൾ ഉണ്ടോ ?
പെട്രോൾ,ഡീസൽ ,പാചക വാതകം വില കൂടിക്കൊണ്ടിരിക്കുന്നു .
രാഷ്ട്രീയ പാർട്ടികൾ ആടിനെ പട്ടിയാക്കികൊണ്ടിരിക്കുന്നു 
കറൻസി പുതിയത് ,ജി എസ് റ്റി  പുതിയത്
ഇന്ത്യ  സാമ്പത്തിക തകർച്ചയിലേക്ക് ..
ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ പോലും റിലയൻസ് ഗുണഭോക്താക്കൾ ആണ് 
വിദേശ നിർമ്മിത വസ്തുക്കൾ ബഹിഷ്കരിച്ച പഴയകാല
ഇന്ത്യൻ സമൂഹം ആർജ്ജവം ഉള്ളവരായിരുന്നു ..
അടുത്ത സ്വാതന്ത്ര്യ സമരം തുടങ്ങുവാൻ നേരമായോ ?

Friday, September 15, 2017

എന്തെങ്കിലും വന്നാൽ എന്റെ ദൈവമേ എന്ന് പറയുന്ന
ആൾ ദൈവത്തിന്റെ അടുത്ത് പോകേണ്ടതുണ്ടോ മനുഷ്യർ 
നല്ലൊരു കമ്മ്യൂണിസ്റ്റ് മനുഷ്യസ്നേഹിയാണ് ..
നല്ലൊരു ദൈവ വിശ്വാസിയും മനുഷ്യസ്നേഹിയാണ് ...
കമ്മ്യൂണിസ്റ്റുകാരൻ  അമ്പലത്തിൽ ,പള്ളിയിൽ ,ദേവാലയത്തിൽ പോയാൽ ഒഴുകി പോകുന്നതാണോ കമ്മ്യൂണിസം ...എങ്കിൽ 90 % പേരും കമ്മ്യൂണിസ്റ്റ് അല്ല 
എന്നാലും മിസ്സിസ് .കണ്ണന്താനത്തിന്റെ  വാക്കുകൾ  അതിഗംഭീരം ...
ഓർമ്മയിൽ സൂക്ഷിക്കാം ...ഫലകത്തിൽ എഴുതി സൂക്ഷിക്കാം 
എന്നാലും കണ്ണന്താനം ഇങ്ങിനെ ആകേണ്ടതില്ലായിരുന്നു .
മോദിയും ,ജീസസ് ക്രൈസ്റ്റും ഒരു പോലെ എന്ന വാക്ക്
തികച്ചും ഒരു നിറം മാറ്റത്തിന്റെ സൂചന 

Thursday, September 14, 2017

നിർധനരായ സമൂഹത്തിലെ കുട്ടികൾ ഉത്തർ പ്രദേശിൽ മസ്തിഷ്‌ക ജ്വരം കൊണ്ട് 
ദുരിതം അനുഭവിക്കുമ്പോൾ തന്നെ വേണം നമുക്ക് ബുള്ളറ്റ് ട്രെയിൻ ...

ഇന്ത്യൻ ജനസമൂഹം സ്വയം പര്യാപ്തരാകട്ടെ എന്നിട്ടാകാം ബുള്ളറ്റ് ട്രെയിൻ ..

ഇനി ശൗച്യാലയം വേണ്ട എന്നാണോ മോദിജി തീരുമാനിച്ചിരിക്കുന്നത് ..

ശുചിത്വ മിഷൻ മതിയാക്കിയോ ...മോദിജി .
ഇനി ബുള്ളറ്റ് ട്രെയിൻ വരട്ടെ 
ദേ വരുന്നു ബുള്ളറ്റ് ട്രെയിൻ ...

സമാധാനം

നിലവാരം ഇല്ലാത്ത എഞ്ചിനീയറിംഗ് ,മെഡിക്കൽ കോളേജുകൾ പൂട്ടുന്നതാണ് 
ഉചിതം ജനങ്ങൾക്കും ,നടത്തിപ്പുകാർക്കും നല്ലത് 
അറവ് വിദ്യാലയ സ്ഥാപങ്ങങ്ങൾ അടച്ചു പൂട്ടുക തന്നെ വേണം 
സന്തോഷിക്കാം ജനങ്ങൾക്ക് വിവരം വെച്ച് തുടങ്ങി 
ആർക്കും വേണ്ടാത്ത സ്വാശ്രയ എഞ്ചിനീയറിംഗ് ..

Tuesday, September 12, 2017

വി .എം .സുധീരൻ മാഷിന്റെ പ്രസ്താവനകൾ കുറേ ദിവസങ്ങൾക്ക് ശേഷം കണ്ടുട്ടോ 
ഏഴ് എം.പി ...98 എം.എൽ .എ ...മാരുടെ സ്വത്ത് വർദ്ധിച്ചത്  അഞ്ചിരട്ടി 
ഏഴ് ലോകസഭാ എം .പി ..മാർക്ക് മാത്രമേ ആസ്തിയിൽ വളർച്ച ഉണ്ടായിട്ടുള്ളൂ ?

Saturday, September 9, 2017

അല്പന്മാർ അർദ്ധ രാത്രിയിലും കുട പിടിക്കും ..

ഇന്ന് രണ്ട് വിദേശികളെ പരിചയപെട്ടു ..
അവർ നാട്ടിൽ നിന്നും ബീഫ്  കൊണ്ട് വന്നു കഴിച്ചുട്ടോ 
കുറ്റവാളികൾ എത്ര ഉന്നതർ ആയാലും ശിക്ഷിക്കപ്പെടണം ..
ജനങ്ങൾക്ക്  മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കാമോ ?
മലയാള സിനിമ ലോകം  ഒരു പറ്റം  മാഫിയകളുടെ കൈയിൽ ആണോ ?
നടന്മാർ ദിലീപിന്റെ കൂടെ ....
എന്തൊരു ഐക്യം .
കുടിയന്മാർ കുടിച്ചു ചാകട്ടെ ...അതാണോ സർക്കാർ നയം .
മദ്യപാനത്തിൽ കേരളം മുന്നോട്ട് ..
മന്ത്രിമാർക്ക് സന്തോഷിക്കാം .
കുടുംബങ്ങളിൽ ദുരിതം ...എന്തൊരു  രീതി 
കേരളത്തിന് എത്ര കിട്ടി   ജി .എസ് .റ്റി  പ്രകാരം
കണക്ക് ഒന്ന് പറയു ഐസക് മാഷേ 
നികുതി പരിഷ്‌കാരം രാജ്യത്തെ പുറകോട്ടടിക്കുന്നു .

Friday, September 8, 2017

മെട്രോ വന്നു ...ഗതാഗത കുരുക്ക് മാറിയോ ?
മെട്രോ ഒരു കുരുക്കാകുമോ ?
തുക്ലക്ക് പരിഷ്‌കാരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു 

Thursday, September 7, 2017

അവധികൾ ഒരുവഴിക്കു ,ഹർത്താൽ മറ്റൊരു വഴിക്ക് ,ബന്ദ് വേറൊരു വഴിക്ക്
ഇങ്ങിനെ പോയാൽ രാജ്യത്തിന്റെ  G D P  എങ്ങോട്ട് പോകും 
ജന്മദിന അവധികൾ സർക്കാർ ഒഴിവാക്കണം ..
മഹാന്മാരുടെ ജന്മദിനത്തിൽ കൂടുതൽ ജോലി എടുക്കുന്നതാണ്
അവരുടെ ആത്മാവിന് ഇഷ്ടം .
സർക്കാർ അവധികൾ കുറക്കണം .
സാധാരണ ജനങ്ങൾ പ്രയാസപ്പെടുന്നു .

എന്നാലും ഇങ്ങിനെ ഉണ്ടോ ഒരു മുടക്കം 
പണം കൊടുത്തു  കൊടുത്തു മക്കളെ ഡോകട്ർ ആക്കിയാൽ
അവർ ഒരു ഡോക്ടർ ആകുമോ അഥോ കില്ലർ ആകുമോ ..
കാത്തിരിക്കാം 
ഡോക്ടർ ആക്കുവാൻ പണം കൊടുക്കൽ അവസാനിച്ചുവോ ?
മെഡിക്കലിന്റെ വാങ്ങൽ കഴിഞ്ഞുവോ 
സമാധാന നോബേൽ പുരസ്കാരം നേടിയവർ എന്താ ഇങ്ങിനെ ..
ക്രൈം നൊബേൽ  പുരസ്‌കാരം ഏർപെടുത്തിക്കൂടേ ..

തുമ്മിയാൽ ഉപരോധം ..അതാണല്ലോ U N O .

എന്തിനാണ് ഐക്യരാഷ്ട്ര സംഘടന ..
പിരിച്ചുവിടുക ...
അക്രമകാരികളെ കണ്ടിട്ടും കണ്ണ് മൂടിക്കെട്ടി നടക്കുന്നവർ 
അടിച്ചമർത്തൽ കിരാതമാകുമ്പോൾ
നീതിയുടെ ശബ്ദം ഉയരുക തന്നെ ചെയ്യും 
ഗോ രക്ഷ നടപ്പാക്കുന്ന  ഗോ രക്ഷാ ഗുണ്ടകൾ
ഭരണകൂടത്തിന്റെ സൃഷ്ടികൾ ...

ഇനി ആരായിരിക്കും ?
ബർമ്മ ചിരിക്കുന്നു 
ബുദ്ധൻ കരയുന്നു 

Monday, September 4, 2017

പുതിയ മന്ത്രിമാർ കേന്ദ്രത്തിൽ വന്നു. വല്ല മാറ്റവും ഉണ്ടാകുമോ 
കേരളത്തിൽ വേണ്ടത്ര ഉൽപ്പാദന മേഖല ഇല്ലാതിരുന്നിട്ടും
ഇന്ത്യയിൽ വിദ്യാഭ്യാസ ,ആരോഗ്യ മേഖല ശക്തി പ്രാപിക്കുവാൻ
കാരണം പ്രവാസികൾ ആണ് 
കേരളം മറ്റൊരു ബംഗാൾ ആകുമായിരുന്നില്ലേ
പ്രവാസികൾ ഇല്ലായിരുന്നെങ്കിൽ 
കേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക് പ്രവാസികളുടെ
സംഭാവന വളരെ വിലപ്പെട്ടതാണ് .വലിയ സല്യൂട്ട് എല്ലാ
പ്രവാസികൾക്കും 

Sunday, September 3, 2017

മാതൃഭൂമി പത്രമേ എന്താ നിങ്ങൾ ഇങ്ങിനെ ....

നേരായ കാര്യങ്ങൾ പറയുക ,നല്ലത് പ്രവർത്തിക്കുക അതല്ലേ പത്ര ധർമ്മം .
മനുഷ്യരെ മനുഷ്യരായി കാണാതെ ജാതിയുടെയും ,മതത്തിന്റെയും പേരിൽ
തരം തിരിക്കുന്ന പത്ര ധർമ്മം ....അതിനെ എന്താ വിളിക്കുക ഈ ദിനത്തിൽ .

ശാന്തിയുടെയും ,സമാധാനത്തിന്റെയും ,ഐശ്വര്യത്തിന്റെയും ,സമ്പൽസമൃദ്ധിയുടെയും ,
സ്നേഹത്തിന്റെയും തിരുവോണ ആശംസകൾ നേരുന്നു  എല്ലാവർക്കും .മറ്റൊന്നും ഇല്ല എൻ കരങ്ങളിൽ 
മദ്യം മയക്കി കളയുന്ന ഒരു ഓണം ആകരുതേ ..

മദ്യം വർജ്ജിച്ചു കൊണ്ട് ഓണം ആഘോഷിക്കൂ .
നാളെ തിരുവോണം ..
എല്ലാവർക്കും നന്മ നിറഞ്ഞ തിരുവോണ ആശംസകൾ .

Saturday, September 2, 2017

ഒരു ഒത്തുചേരൽ ...പഴയകാല ഓർമ്മകളിലേക്ക് 
ആഗസ്റ്റിൽ ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ മരിച്ചത് 450 ..തിൽ കൂടുതൽ കുട്ടികൾ .

കേരളത്തിലെ കഴിഞ്ഞ വർഷത്തെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ എത്ര കുട്ടികൾ
വിജയിച്ചു ...എത്ര കുട്ടികൾ തോറ്റു .

നിയമം എല്ലാവർക്കും ഒരുപോലെ ..
ഇനി ഇവിടെയും ത്രീ എസ്റ്റേറ്റ് സിസ്റ്റം വന്നുവോ ?
കേരളത്തിൽ ഇപ്പോൾ പല സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ പൂട്ടി ...
ഇനി എന്നാണാവോ സ്വാശ്രയ മെഡിക്കൽ കോളേജുകൾ സ്വയം പൂട്ടുക 
കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളെയും മെഡിക്കൽ കോളേജ് തലത്തിലേക്ക് ഉയർത്തുക 
സ്വാശ്രയ മെഡിക്കൽ കോളേജുകൾ നിർത്തലാക്കുക ..
സർക്കാർ ആർജ്ജവം കാണിക്കുക .
കേരളത്തിലെ ജനങ്ങൾ ഭരണകൂടത്തിനൊപ്പും ഉണ്ടാകും 
ആരോഗ്യ മന്ത്രി .... ആരോഗ്യമില്ലാതെയാണോ  ..ആർജ്ജവം ഇല്ലാതെയാണോ ..പ്രവർത്തിക്കേണ്ടത് 
ജനങ്ങൾ കുടിച്ചു മരിക്കട്ടെ ..കമ്മ്യൂണിസ്റ്റ്കാരന്റെ  പുതിയ മുദ്രാവാക്യം ആയിരിക്കാം 
ഇനി വിദ്യാലയങ്ങളിൽ മദ്യശാല  തുടങ്ങുമോ ...മുഖ്യമന്ത്രി

കേരളം മദ്യ കാഹളം മുഴക്കുന്നു 

Wednesday, August 30, 2017

കേരളത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ സാമുഹ്യ ക്രമം 
താളം തെറ്റുമോ 
സ്വാശ്രയ മെഡിക്കൽ കോളേജുകൾ രക്ത രക്ഷസുകൾ .

അറവ് സ്വാശ്രയ സ്ഥാപനങ്ങൾ ..
മറ്റൊരു അറവ് ശാല
ഒരു ദയയും ഇല്ലാത്ത ബുച്ചർ മാർ .

അപ്പോൾ അ സാമി ജയിലിൽ .
ഇനി വരുമോ മറ്റൊരു മനുഷ്യ പിശാശ് ദൈവം 
ത്യാഗി രാജിവെക്കണം എങ്കിലേ ത്യാഗമാകു മോദി 
ത്യാഗി ...ത്യാഗി അല്ല എന്ന് ഇപ്പോൾ മനസ്സിലായി 
കേരളം മറ്റൊരു ഗോരഖ്പൂർ ആകുമോ ഭാവിയിൽ 
ആന്റണി തുടങ്ങിവെച്ച സ്വാശ്രയം
നന്നായിട്ടുണ്ട് .ഇനി വരുവാൻ പോകുന്നേ ഉള്ളു 
ചെന്നിത്തലയുടെ കരച്ചിൽ കേട്ടാൽ തോന്നും എന്തൊരു സ്നേഹം
ആണ് പാവപെട്ട കുട്ടികളോട് .ആന്റണി സമാധാനം പറയണം 
11 ലക്ഷം രൂപ വർഷം .
5 വർഷം 55 ലക്ഷം .
സ്വാശ്രയ മെഡിക്കൽ .
ഇവർ ആരായിത്തീരും ഭാവിയിൽ 
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ വർഷം 11 ലക്ഷം നൽകി 5 വർഷം കൊണ്ട്
55 ലക്ഷം നൽകി പഠിച്ചുവരുന്ന ഡോക്ടർമാർ  മനുഷ്യരെ എന്തായിരിക്കും ചെയ്യുക 
മരിച്ചിട്ടും കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികൾ
മരിച്ച ശരീരത്തെ വീണ്ടും ചികിൽസിക്കുന്നു 
മരിച്ചിട്ടും വിടാത്ത സ്വകാര്യ ആശുപത്രികൾ 

Saturday, August 26, 2017

വയലാറിന്റെ പാട്ട് എത്രയോ അർത്ഥവത്താണ് 
മനുഷ്യദൈവങ്ങളെ ആരാധിക്കുന്നവരാണോ  ....നിരീശ്വര വാദികളാണോ ഉത്തമർ 
ദൈവത്തോളം വരുമോ മനുഷ്യ ദൈവങ്ങൾ .

മനുഷ്യ ദൈവങ്ങളെ  ഇല്ലാതാക്കുവാൻ ദൈവത്തിനെ കഴിയൂ ..
ഇന്ന് മുതൽ പ്രാർത്ഥന തുടങ്ങാം .
ഇടതിന്റെ യാത്ര തെക്ക് നിന്ന് വടക്കോട്ടും ,വടക്ക് നിന്ന് തെക്കോട്ടും .
ബി .ജെ .പി ..യുടെ യാത്രയും ...ഗുണം ആർക്ക് 
രാഷ്ട്രീയക്കാരും ,ഭരണകൂടവും മനുഷ്യദൈവങ്ങളെ ഓച്ഛാനിച്ചു നിൽക്കുന്നു 
മനുഷ്യ ദൈവങ്ങൾ ഇന്ത്യക്ക് ആപത്തു് ...
മനുഷ്യ ജീവന് വിലയില്ല ..
മനുഷ്യ ദൈവങ്ങൾക്ക് ഒടുക്കത്ത വില 
ഇന്ത്യ മനുഷ്യ ദൈവങ്ങൾ വിലസുന്ന രാജ്യം ..
ഇതാണോ ഡിജിറ്റൽ ...

Wednesday, August 23, 2017

കോൺഗ്രസ് നന്നായിരുന്നുവെങ്കിൽ ഇന്ത്യയിലെ 
ജനങ്ങൾക്ക് ഇന്നത്തെ പ്രയാസങ്ങൾ അനുഭവിക്കണോ ?
ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അശാസ്ത്രീയമായ റോഡ് നിർമ്മാണം അവസാനിപ്പിക്കുക ....
റോഡ് കുഴിച്ചു് വാട്ടർ പൈപ്പ് ഇട്ടുകഴിഞ്ഞാൽ അത് പഴയ രീതിയിൽ ആകുവാനുള്ള
നടപടി ഉടനടി സ്വീകരിക്കേണ്ടതല്ലേ ...

ബഹുമാനപെട്ട സുധാകരൻ മന്ത്രി അറിയുന്നതിന് ..
തങ്ങൾ മട്ടാഞ്ചേരി തോപ്പുംപടിയിലൂടെ ഒന്ന് വരൂ ..
റോഡിന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കു .
റോഡ് ഇപ്പോൾ ടാർ ചെയ്യുവാൻ പറ്റില്ല എങ്കിലും
റോഡിലെ കുഴികൾ ഒന്ന് മൂടിത്തരു ...
എം .എൽ .എ ..മാക്സി തോപ്പുംപടികാരൻ ആണ് .
അദ്ദേഹം കണ്ടുകാണില്ല ...
കോടികൾ പലതിനും ചിലവഴിക്കുമ്പോൾ ജനങ്ങളുടെ ആരോഗ്യത്തെ
ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഒന്ന് പരിഹരിച്ചു തരൂ മന്ത്രി ..
ഒരു കോടി പുണ്യം കിട്ടും ...
അപ്പോൾ അത് തീർപ്പായോ ..ലാവ്‌ലിൻ ?
സ്ത്രീ സമൂഹത്തിന് അടക്കവും ,ഒതുക്കവും ഉണ്ടാകണമെന്ന് ഇസ്ലാം അനുശാസിക്കുന്നത്
അവരുടെ സംരക്ഷണത്തിന് വേണ്ടി തന്നെ ആണ് ...
സങ്കുചിത മത വിശ്വാസികൾ ആണ് മാറേണ്ടത് 
സ്‌ത്രീ സമൂഹത്തെ പുരുഷ സമൂഹത്തോടൊപ്പം ചേർത്ത് നിർത്തുന്നതിൽ 
ഇസ്ലാം മുൻപന്തിയിൽ തന്നെ ആണ് ..

ജീവിച്ചിരിക്കുന്നവർക്ക് വഴികാട്ടി ആണ് വിശുദ്ധ കുർആൻ ...
മനുഷ്യർക്ക് വേണ്ടിയാണ് വിശുദ്ധ കുർആൻ.
അത് എല്ലാവരും പഠിക്കട്ടെ ...
അല്ലാഹു ഇഷ്ടപെടാത്ത ഒന്നാണ് തലാഖ് ..

മുത്തലാഖ് നിയമം കൊണ്ട് നിരോധിക്കുന്നതിന് തെറ്റില്ല .

Sunday, August 20, 2017

വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക 
കേരളത്തിൽ എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടി ?
സർക്കാർ ഒന്ന് വ്യക്തമാക്കു 
സ്വാശ്രയ സ്ഥാപനങ്ങളെ കൂച്ചുവിലങ്ങ് ഇടണമെന്ന് എ .കെ .ആന്റണി .
ഇപ്പോൾ എന്താ ചെയ്യാ . അദ്ദേഹം തന്നെ നിർദ്ദേശിക്കട്ടെ  മാർഗ്ഗം .

സ്വാശ്രയ വിദ്യാലയങ്ങൾക്ക് ചുക്കാൻ പിടിച്ചത് ആരാണ് ആദ്യം .
എ .കെ .ആന്റണി ..

Wednesday, August 16, 2017

ബൈ രാജ ബൈ ..
ഒന്ന് വെച്ചാൽ രണ്ട് ..
രണ്ട് വെച്ചാൽ നാല് ..
പണം ഉണ്ടോ?
തിരഞ്ഞെടുക്കു ...ഡോക്ടർ ,എഞ്ചിനീയർ .

പണമുണ്ടോ പക്കൽ ...ഡോക്ടർ ആകാം,എഞ്ചിനീയർ ആകാം ....പഠിക്കേണ്ട .

നമ്മുടെ മുൻ മുഖ്യ മന്ത്രി എ .കെ .ആന്റണി തുടങ്ങി വെച്ച സ്വാശ്രയ  വിദ്യാഭ്യാസം
കേരളത്തിന്റെ വിദ്യാഭ്യാസ രംഗം കൊള്ള സംഘമായിരുന്നു ..
സ്വാശ്രയ എഞ്ചിനീയറിംഗ് ,മെഡിക്കൽ കോളേജുകൾ നിർത്തലാക്കുക ..

Tuesday, August 15, 2017

ആട് ,തേക്ക് ,മാഞ്ചിയം പോലെ ആയല്ലോ
സ്വാശ്രയ മെഡിക്കൽ കോളേജുകൾ .
ജോലി സർക്കാരിൽ ..
കൂറ് സ്വകാര്യ സ്ഥാപനത്തിനോട് ..

സർക്കാർ ,എയ്ഡഡ് ജീവനക്കാരുടെ മക്കൾ സ്വകാര്യ
പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന രീതി
മാറേണ്ടിയിരിക്കുന്നു ...
കോൺഗ്രസ് ഭരിച്ചാലും ,മുലായം ഭരിച്ചാലും ,യോഗി ഭരിച്ചാലും
ഇല്ലാത്തവന്റെ പ്രശ്നം ആരും പരിഹരികുകയില്ല .
മരുന്ന് പരീക്ഷണം  ആണോ ..
കുരുന്നുകളെ കൊന്നെടുക്കുന്നത് ...
സംശയിക്കേണ്ടിയിരിക്കുന്നു .
എന്തു കൊണ്ട് ഉത്തരപ്രദേശിൽ സെറിബ്രൽ പാൾസി ,മസ്തിഷ്‌ക ജ്വരം
തുടങ്ങിയ രോഗങ്ങൾ കുട്ടികളെ ബാധിക്കുന്നു ...പഠന വിധേയമാക്കു 
ബഹിരാകാശ ഗവേഷണം നിർത്തി ആ പണം
ആരോഗ്യ രംഗത്ത് ചിലവഴിക്കു -- ജനങ്ങളെ രോഗ വിമുക്തമാക്കു .

മന്ത്രി ചാണ്ടി നിൽക്കുന്നിടം കുഴിച്ചുകൊണ്ടിരിക്കുന്നു .
മുഖ്യമന്ത്രി ഇടപെടണം ....
ഇൻക്വിലാബ് സിന്ദാബാദ് ...
രക്തസാക്ഷികൾ സിന്ദാബാദ് ....

Monday, August 14, 2017

എങ്ങിനെയാണ് ഈ അവസരത്തിൽ നാം സന്തോഷിക്കുക ...
ഒരു ഭാഗത്തു് രാഷ്ട്രീയ കൊലപാതകങ്ങൾ .
മറുഭാഗത്തു് ഭ്രാന്തമായ ,നിഷ്ടൂരമായ ജാതി കൊലപാതകങ്ങൾ .
എല്ലാത്തിനെയും കവച്ചു വെയ്ക്കുന്ന കുട്ടികളുടെ മരണം .
ഈ അവസരത്തിൽ നാം സന്തോഷിക്കണോ ?
പറയൂ അധികാരി വർഗ്ഗമേ ...
സ്വാതന്ത്ര്യം ------------

എന്റെ ജന്മാവകാശമാണ് .
അത് ചവിട്ടി മെതിക്കുന്ന  ഇന്ത്യയെ ആണോ 
നാം സ്വപ്നം കണ്ടത് ..

Sunday, August 13, 2017

നവലോക സംഭാവന :-
കുടുംബ ബന്ധം കുറഞ്ഞു ...
FB ,WATS UP ബന്ധം വർദ്ധിച്ചു 
നവ ലോക സംഭാവന :-
ജീവിത നിലവാരം കൂടി .
പലിശ ഭാരം വർദ്ധിച്ചു .
നവ ലോക സംഭാവന:-
മാൾ സംസ്ക്കാരം  രൂപം കൊണ്ടു .
ഫുഡ് കോർട്ട് സംസ്‌ക്കാരം  വർദ്ധിച്ചു 
നവ ലോക സംഭാവന :-
അണു കുടുംബം വർദ്ധിച്ചു ...കൗൺസിലിങ് സെന്ററും കൂടി 

Saturday, August 12, 2017

തോമസ് ചാണ്ടി   --- ചാണ്ടി കൊണ്ടിരിക്കുന്നു .
നില്കുന്നിടം കുഴിച്ചുകൊണ്ടിരിക്കുന്നു

വീണ്ടും അതിരപ്പള്ളി 
അരുൺ ജെയ്‌റ്റിലി ...
കലക്ക വെള്ളത്തിൽ മീൻ പിടിക്കുവാൻ പോയോ ?
കോർപറേറ്റുകളോട് കാണിക്കുന്ന സ്നേഹത്തിന്റെ അല്പം 
ഇന്ത്യൻ ജനസമൂഹത്തിന് നൽകു ...
ഈ നൂറ്റാണ്ടിലെ വലിയ ദുരന്തം ആണ് ഉത്തർ പ്രദേശിലെ ബാബ രാഘവ് ദാസ് മെഡിക്കൽ
കോളേജിൽ നടന്നത് ...63 കുട്ടികൾക്ക് ഓക്സിജൻ കിട്ടാതെ മരണപ്പെട്ടത് ...
നമ്മുടെ പ്രധാന മന്ത്രി വല്ല ട്വീറ്റ് ചെയ്തുവോ ..
എന്തിനാ യോഗി ആദിത്യനാഥ്‌ ..
താങ്കൾ ഒരു മുഖ്യ മന്ത്രി ആയി ഇരിക്കുന്നത് ..
ധാർമ്മികത ഉണ്ടെങ്കിൽ രാജിവെക്കണം 
ജാതി -മത വർഗ്ഗീയ ഫാസിസിസ്റ്റുകളെ പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു 
കേരളത്തിൽ ഇടത് പക്ഷം ശക്തിപ്രാപിക്കേണ്ടിയിരിക്കുന്നു ..

Thursday, August 3, 2017

മുലയൂട്ടൽ കൊണ്ടുള്ള ഗുണം അമ്മയ്ക്കും ,കുട്ടിക്കും ...

അമ്മയ്ക്കുള്ള ഗുണങ്ങൾ :-

ശരീര ഭാരം കുറയുന്നു .
ബ്ലീഡിങ് കുറയ്ക്കുന്നു .
കുട്ടിയുമായുള്ള ആത്മ ബന്ധം ഉണ്ടാകുന്നു .
ബ്രസ്റ്റ് ക്യാൻസർ തടയുവാൻ സാധിക്കുന്നു .

കുട്ടിക്കുള്ള ഗുണങ്ങൾ :-

നാച്ചുറൽ ഫുഡ് ലഭിക്കുന്നു .
മലിനമല്ലാത്ത ഫുഡ് ലഭിക്കുന്നു .
രോഗ പ്രതിരോധ ശേഷി ഉണ്ടാകുന്നു .
ഒബീസിറ്റി ഇല്ലാതാകുന്നു .
ബുദ്ധി ശക്തി ഉണ്ടാകുന്നു .
അമ്മയോടുള്ള ആത്മ ബന്ധം കുട്ടിക്ക് ഉണ്ടാകുന്നു .
മാംസ്യത്തിന്റെ കുറവ് പരിഹരിക്കുന്നു .
ക്വാഷിയോർക്കർ ,മാറാസ്മസ് രോഗങ്ങൾ തടയുന്നു 

Wednesday, August 2, 2017

കാനക്ക് മുകളിൽ ടൈൽസ് വിരിക്കുന്നതിനു ചിലവാക്കുന്ന
പണം  പാഴ് ചിലവ് അല്ലെ ?

ആറന്മുള വിമാനത്താവളസ്ഥലം  മിച്ച ഭൂമിയായി എന്ന് ..
ഭൂമി ഇല്ലാത്തവന് സ്ഥലം കിട്ടുമോ ?
അതോ കോവളം കൊട്ടാരം പോലെ ആകുമോ ?ആക്കുമോ ?
സാധാരണകാർക്ക്  ഇനി പലതും നഷ്ടപ്പെടും 
സമ്പന്ന വർഗ്ഗത്തോട് കാണിക്കുന്നതിൽ
ഇടതും ,വലതും ,ബിജെപി  തുല്യർ

പൊതു മുതലുകൾ വിൽക്കുന്നതിൽ ഇടത് എന്നോ ,വലത് എന്നോ ,ബിജെപി എന്നോ ഇല്ല 

Monday, July 24, 2017

കൊതുക് + ചപ്പു ചവറുകൾ +ഓടകൾ +സ്ലാബ്  = സന്തോഷം ആർക്ക് 
കൊതുകും,കാനയും ഇല്ല എങ്കിൽ കൊച്ചി നഗരസഭയിൽ
മത്സരിക്കുവാൻ  സ്ഥാനാർത്ഥികൾ ഉണ്ടാകില്ല ..

കൊതുകിലൂടെ കോടികൾ ഉണ്ടാക്കുന്ന ലോകത്തിലെ
ആദ്യത്തെ നഗരസഭയാണോ കൊച്ചി ...
കൊച്ചി നഗരസഭ കാനകളിൽ കൊതുകളെ വളർത്തുന്നു ..
സ്ലാബ് ഇട്ട് മൂടിയ കാനകൾ അനുകൂല അവസ്ഥ നൽകുന്നു
കൊതുകിന് 
ഇന്നത്തെ മലയാള സിനിമ മലയാളിയുടെ
ഏത് തരം ബോധത്തെയാണ്  ഉണർത്തുന്നത് 
     മലയാള  താരാധിപത്യം മലയാള  സിനിമ ലോകത്തു്
അരാജകത്വം സൃഷ്ടിക്കുന്നു 

Sunday, July 23, 2017

ശുഭ രാത്രി 
കുമ്മനത്തിന്റെ സ്ഥാനം തെറിക്കുമോ ?
വില കൂടി കൊണ്ടിരിക്കുന്നു ..
ചാനലുകൾ പീഡനത്തിന്റെ പുറകെ ..
മനുഷ്യർക്ക് ഒരു മതം പോരേ ...
എന്തിനാ മതത്തിന്  ബ്രാൻഡ് നാമം ...

സിനിമ അപകടം ..
രാഷ്ട്രീയം കപടം ....
ജാതി രാഷ്ട്രീയം മാരകം ...

കൈക്കൂലി വാങ്ങിയില്ല എങ്കിൽ വിറയൽ വരും കൈകൾക്ക് ..

കൈക്കൂലി അഴിമതി അല്ല എന്നാണോ ?
സിനിമയും ,രാഷ്ട്രിയവും ഒരു പോലെ 

Sunday, July 2, 2017

സുലഭമായി കിട്ടുന്ന കടൽ ജലം
ഉള്ളപ്പോൾ എന്തിനീ വെള്ളം ചേർത്ത് നേർപ്പിച്ച
രാസ പദാർത്ഥം ഉപയോഗിക്കണം .
കൊച്ചി മെട്രോ മാറി
ഡെങ്കി കൊച്ചിയാകുമോ ?
ഇമ്മിണി വലിയ ഡെങ്കി കൊച്ചി ..
മുൻകാലങ്ങളിൽ ഉപ്പ് വെള്ളം ഓടകളിൽ പമ്പ് ചെയ്യുമായിരുന്നു .
അപ്പോൾ കൊതുക് ശല്യം കുറവായിരുന്നു ..
അതിന്റെ മറവിൽ പോലും അഴിമതി  കാണിക്കുന്ന
അധികാരി വർഗ്ഗം ...ഡെങ്കി അല്ല അതിനേക്കാൾ ഭീകരരോഗം
വന്നാൽ  ഇക്കൂട്ടർക്ക് എന്താ ...
അടിമുടി അഴിമതിയാണ് കൊച്ചിനഗരസഭ ...
കൊച്ചി നഗരസഭാ കൊതുകിനെ വളർത്തുന്നത്തിനായി
ഓടകൾ സ്ലാബിട്ട് മൂടുന്നു ...എന്തൊരു ഗതികേട് .

കാലം സാക്ഷി പറയുന്ന കാലത്തിനായി കാത്തിരിക്കാം 
കാലം മറുപടിനൽകട്ടെ എല്ലാത്തിനും ..

അമ്മയുടെ ധീരരായ ആൺമക്കളെ 
ലാൽസലാം ...
ശബ്‌ദിക്കുവാനുള്ള അവകാശം പോലും 
നിഷേധിക്കുന്നു ...
ഇതാണോ 'അമ്മ 
ഒരമ്മയും കുറെ ആണ്മക്കളും ...
ഒരമ്മയുടെ ദുർവിധി ..
കഷ്ടം ..കഷ്ടകാലം .

ചാനലുകൾ തുറക്കുവാൻ വയ്യ ...
മറ്റൊരു വാർത്തയും ഇല്ല ...

പെട്രോൾ ,ഡീസൽ എന്നിവ ജി .എസ്സ് .ടി ...പരിധിയിൽ കൊണ്ടുവരിക ..

പെട്രോൾ ,ഡീസൽ എന്നിവയുടെ തീരുവ കുറച്ചാൽ
വില സ്വാഭാവികമായും കുറയും ...
സർക്കാർ അവശ്യവസ്തുക്കളുടെ വില നിർണ്ണയം നടത്തുക 
ഇന്നും വിലക്കൂടുതൽ പച്ചക്കറികൾക്ക് ..
എന്ത് വന്നാലും കണക്കാ ...
വന്നല്ലോ ,വന്നല്ലോ ജി എസ് ടി ..
ശോ ....സന്തോഷായി 

Friday, June 9, 2017

മദ്യം ഇല്ലാതെ കമ്മ്യൂണിസം ഇല്ല എന്നാണോ ..
എന്നാണോ പുതിയ  പ്ലീന തീരുമാനം
മദ്യകേരളം ....ഭദ്ര കേരളം .
പിണറായി സർക്കാർ ഒരടി മുന്നോട്ട്
വരുമാനത്തിന് മറ്റ് മാർഗ്ഗവും ഉണ്ട് സഖാവെ

Saturday, May 27, 2017

ഇന്ത്യ അടിസ്ഥാനപരമായി ഒരു കർഷക രാജ്യമാണ് ..
അതുകൊണ്ട് കൃഷിക്കും ,കന്നുകാലി വളർത്തലത്തിനും ,മത്സ്യ കൃഷിക്കും 
ഇന്ത്യയുടെ സാമ്പത്തിക ഘടനയെ വളർച്ചയിൽ എത്തിക്കുവാൻ സാധിച്ചു .
എന്നാൽ ഇന്ത്യൻ സർക്കാരിന്റെ വികലമായ കശാപ്പു നിരോധന നയം 
നോട്ട് നിരോധിച്ചതിനേക്കാൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി 
ഉണ്ടാക്കും .പ്രായം ചെന്ന കന്നുകാലികൾ വഴിയോരങ്ങളിൽ ചത്തുവീഴും ,
ഉണ്ടാകുന്നതോ ...രോഗം മാത്രം .

മുൻകാല സർക്കാരുകൾ ഹരിതവിപ്ലവത്തിനും ,ധവളവിപ്ലവത്തിനും ,
നീലവിപ്ലവത്തിനും  പരിപൂർണ്ണ  പിന്തുണ നൽകിയപ്പോൾ ഇന്ത്യ സാമ്പത്തികമായി 
മുന്നേറുക മാത്രമല്ല ഭക്ഷണത്തിൽ സ്വയം പര്യാപ്തത നേടുകയും ചെയ്തു .

ഇന്ത്യയിൽ മാംസാഹാരം കഴിക്കുന്നത് ന്യുനപക്ഷങ്ങൾ മാത്രമല്ല .
ഭൂരിപക്ഷം വരുന്ന ഹൈന്ദവ സഹോദരങ്ങൾ ആണ് .
മാംസം ശരീരത്തിന് ഗുണം നൽകുന്നു .ഒന്നും അധികം ആകുവാൻ പാടില്ല 
എന്ന് മാത്രം .മോഡി ഇന്ത്യൻ ജനസമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാൻ 
പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രി ആണെങ്കിൽ ചെയ്യേണ്ടത് ആദ്യം 
രാജ്യത്തെ രാസ കീട നാശിനി കമ്പനികൾ അടച്ചുപൂട്ടുക എന്നതാണ് .
മാംസത്തേക്കാൾ അപകടകാരിയാണ് പച്ചക്കറികൾ,പഴവർഗ്ഗങ്ങൾ .

ജനങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം അത് ഏതായാലും 
അത് ഉറപ്പാക്കുവാൻ വേണ്ട നടപടി സ്വീകരിക്കു ...അല്ലാതെ പാവം കർഷകരെ 
ദുരിതക്കയത്തിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള ഈ നടപടിയല്ല  സ്വീകരിക്കേണ്ടിയിരുന്നത് .

ബുദ്ധിയില്ല ....
മണ്ടയിൽ ...
ഉള്ളതോ ..കുബുദ്ധിമാത്രം 
മോഡി മൃഗ സ്‌നേഹി ..
അപ്പോൾ മനസ്സിലായോ 
അമേരിക്കയിൽ കുതിരകശാപ്പിന് ഏർപ്പെടുത്തിയ വിലക്ക്
നീക്കുന്നു ...
കാരണം  പ്രായം ചെന്ന കുതിരകളുടെ എണ്ണം വർദ്ധിക്കുന്നു .
ഒപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും 

Thursday, May 11, 2017

കൊച്ചി മെട്രോ ലാഭകരമാകുമോ ?

കൊച്ചി മെട്രോ നഗരത്തിലെ
ഗതാഗത കുരുക്ക് മാറ്റുമോ ?

വിവാഹിതരാവുന്നവർക്കു
ജീൻ പരിശോധന കിറ്റ്
നൽകുക ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
നയം ഇന്ത്യയിൽ കൂടുതൽ കറുത്തവരെ
സൃഷ്ടിക്കും ..എന്താ ചെയ്യ 
വാണിജ്യബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുക ,വായ്പ നൽകുക ,
ഏജൻസി ,പബ്ലിക് യൂട്ടിലിറ്റി സർവീസ് തുടങ്ങിയവ നൽകുന്നവയാണ് .
നിക്ഷേപകരെ കൊള്ളയടിക്കുന്ന പുതിയ പരിഷ്‌കാരം
SBI   യുടെ ഏതു ധർമ്മമാണ് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും
പണം പിൻവലിക്കുന്ന മാസമായി
ആചരിക്കു ...
ഡിജിറ്റൽ ഇന്ത്യ ഒരു ഹിഡൻ
അജണ്ട ആണോ ?
ഉപഭോക്താവ് അന്നും ,ഇന്നും സാമ്പത്തിക ചൂഷണത്തിന്
വിധേയമാകുന്നു ..രക്ഷ ഇല്ല 
വിപണിയിലെ രാജാവാണ് ഉപഭോക്താവ്
എന്ന സങ്കൽപ്പം മാറ്റുകയാണോ ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
സാമ്പത്തിക ചൂഷണം അവസാനിപ്പിക്കുക 
ജനിതക ശാസ്ത്രം
മാറ്റി എഴുതേണ്ടി വരുമോ ?

കറുത്തവർ എന്തു ചെയ്യും 
കറുപ്പിനെ വെളുപ്പാക്കുവാൻ ശ്രമിക്കുന്ന
സമൂഹം  മറ്റൊരു ഫാസിസിസത്തിലേക്ക് 


ശുഭ ദിനം നേരുന്നു 

Sunday, May 7, 2017

ലംബോദരന്റെ മകന് 7 .1/2 ഏക്കർ  ഭൂമി കയ്യേറി ..
തച്ചങ്കരിയുടെ സഹോദരന്  7 ഏക്കർ ...
കിടക്കുവാൻ കിടപ്പാടമില്ലാത്തവർക്കോ 
മൂന്നാറിലെ കയ്യേറ്റക്കാരുടെ ലിസ്റ്റ്
സർക്കാർ പബ്ലിഷ് ചെയ്യുക ...

Friday, May 5, 2017

സെൻ കുമാറിന്റെ പ്രശ്നം അങ്ങിനെ പരിഹരിക്കപ്പെട്ടു ..
ദൈവത്തിന് സ്തുതി ..
സൗഹാർദ്ദപരമായ സഹവർത്തിത്വം ഉണ്ടാകട്ടെ ...
ശുഭ ദിനം ആശംസിക്കുന്നു ...

മധുരം ചെന്ന്യായം ആകുമോ
പിന്നീട് 
ആ ലഡുവിന്റെ മധുരം ഇപ്പോഴും
നാവിൽ തങ്ങിനിൽക്കുന്നു ...
ഉമ്മൻചാണ്ടി ഇനി കേരള കോൺഗ്രസിനെ
പിരിക്കുമോ ?
സെൻ കുമാറിനെ ഡി.ജി .പി ...ആയി
നിയമിക്കുന്നത് ഭരണ പരാജയമായി
കാണേണ്ടതില്ല ...അതിൽ നല്ലൊരു വശമുണ്ട് 
ഭരണാധികാരിക്ക് വേണ്ടത്
സൗഹാർദ്ദപരമായ ഒരു ഭരണസംവിധാനം
നില നിർത്തുക എന്നതാണ് ...
ആർക്ക് വേണ്ടിയാണ് ഈ പിടിവാശി
മുഖ്യമന്ത്രി കാണിച്ചത് 
കേരളത്തിന് ആവശ്യം വിവേകത്തോടെ
കാര്യങ്ങൾ മനസിലാക്കുവാൻ കഴിവുള്ള
ഒരു മുഖ്യ മന്ത്രിയാണ് ...
മാണിയെ മാണിസാർ എന്ന് വിളിക്കില്ല ..തിരുവഞ്ചുർ .
ഇനി നാളെ മാറ്റിപറയുമോ ?
പരാജയത്തിന് ശേഷമുള്ള വിജയം ...
ആസ്വാദ്യകരമായ ഒന്നാണ് ....
പരാജയം താല്കാലികമാണ് ....
വിജയത്തിലേക്കുള്ള വഴിയാണ് ...
എല്ലാവർക്കും ആശംസകൾ .

Thursday, May 4, 2017

ചുറ്റുപാടുകൾക്ക് അനുസരിച്ചു് നിറം
മാറുന്ന ജീവി ഏതാ ?
പിണറായി വിജയൻ സഖാവ്
പാർട്ടിയെ നയിക്കട്ടെ ...
മറ്റൊരാൾ മുഖ്യൻ ആകട്ടെ ...
ഉമ്മൻചാണ്ടി മറക്കുമോ മാണിയെ ..

സന്ദേശം സിനിമ ഇന്നും
എന്നും പ്രസക്തിയുള്ള സിനിമ

ജലം ഊറ്റുന്ന കമ്പനികൾ അടച്ചു പൂട്ടുക ..
ജല ഉറവിടങ്ങളെ നില നിർത്തുക ..
കുടി വെള്ള വില്പന നിർത്തലാക്കുക 
മാണി അഴിമതി നടത്തിയോ ?
ഇല്ലയോ ?
ldf  പിന്തുണ മാണിക്കായോ ?
എങ്ങിനെ ജലം സംരക്ഷിക്കാം ..
ഒരു ഉപദേശകൻ കൂടി വേണം ..

പരിസ്‌ഥിതി വാദികൾ എവിടെ പോയി ...

തല വേദന വന്നാൽ തല മുറിച്ചു മാറ്റുക ..
ജലം ഊറ്റുന്ന മരങ്ങളെ വെട്ടിമാറ്റുക ..
അപ്പോൾ ജലം ഊറ്റുന്ന കമ്പനികളോ ..

ആദ്യ യൂ .പി .എ ..സർക്കാരിന് കൊടുത്ത പിന്തുണ
പിൻവലിച്ചത് ഹിമാലയൻ മണ്ടത്തരം പോലെ ആകുമോ ?
സി .പി ഐ ...പോയാൽ പോട്ടെ ..
മാണി ഉണ്ടാകുമല്ലോ ...
എന്നാലും മാണി ചെയ്തത്
കൊല ചതിയായി പോയി ..

Saturday, April 29, 2017

ഗുഡ് നൈറ്റ് 
ഫുട് പാത്തുകൾ സാധനങ്ങൾ സൂക്ഷിക്കുന്ന
ഒരു ഗോഡൗൺ ആകുന്നില്ലേ .
നഗരസഭ ഉറങ്ങുന്നു 
എന്തിനാ ഫുഡ്പാത്തുകൾ ..
നടക്കുവാനോ ?
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനോ ?
പലിശ രഹിതമായ ഒരു ബാങ്കിങ്ങ് സംവിധാനം
കേരളം  ആഗ്രഹിക്കുന്നു 
കേരളത്തിന്റെതായ ഒരു സാമ്പത്തിക സ്രോതസ്സായി
മാറുന്ന ഒരു ബാങ്ക് വേണം .
കേരള ബാങ്ക് എന്ന ആശയം പുലരുവാൻ
കടമ്പകൾ ഏറെ ഉണ്ടോ ?
മൂന്നാർ നടപടിയുമായി മുന്നോട്ട് പോകുന്ന
സർക്കാർ നടപടിക്ക്  ഒരു റെഡ് സല്യൂട്ട് 
കേരള സർക്കാർ എന്തിനീ പിടിവാശി കാണിക്കുന്നു ...
എന്തിനീ ഈഗോ ...

ചാനൽ ചർച്ച പലപ്പോഴും അപൂർണമാകുന്നു ..
പറയുവാൻ അവസരം നിഷേധിക്കുന്നു ..
പലപ്പോഴും 
അടുത്ത പേമാരിക്ക് സമയമായോ ?
ചാനലുകൾ കാത്തിരിക്കുന്നു
വേഴാമ്പൽ പോലെ 

Thursday, April 27, 2017

മോഷ്ടിച്ചാൽ ആദ്യം കള്ളൻ എന്നും ..
പിന്നീട് ഓരോ ഘട്ടത്തിലും
മാറി ,മാറി അവസാനം
മന്ത്രിവരെ ആകാം 
വരും
വരാതിരിക്കില്ല ...
ബോധം ...
നാളെയോ ....മറ്റന്നാളോ 
കാനത്തിന് തിരിച്ചറിവ് ഉണ്ടായി .
ജങ്ങൾക്ക് തിരിച്ചറിവ് നഷ്ടപ്പെട്ടു 
ഇടിയും ,മഴയും ,കൊടുങ്കാറ്റും  ഒഴിഞ്ഞു പോയി ..
കേരളം രക്ഷപെട്ടു ...

കയ്യേറിയ ഭൂമി കയ്യേറിയവർക്കു കൊടുത്തേക്ക് ..
അതിന്റെ പേരിൽ ശണ്ഠ വേണ്ട ..
ഖജനാവിൽ നിന്നും പണം ചിലവാക്കേണ്ട .
ഇടതിന്റേയും ,വലതിന്റെയും
പാർട്ടി ഫണ്ടുകളിൽ കൂടുതൽ
തുക നൽകിയത് ആരായിരിക്കും ....
മണി നല്ല ശീലം പഠിക്കുവാൻ തീരുമാനിച്ചു ...
ആരവം കഴിഞ്ഞു ...
അടുത്തത് എപ്പോൾ ...
മണിയും പോയി ,മാണിയും പോയി ,ചാണ്ടിയും പോയി ,
ഇനി ലാവ്‌ലിനും  പോകും ..എന്തേ ?
നമ്മുടെ   TATA
നമ്മുടെ   RELIANCE

Tuesday, April 25, 2017

ക്ലൈമാക്സ് എന്തായിരിക്കും ...
ജനം വീണ്ടും വിഡ്ഢികൾ 
ഇ .എം .എസ് ,കെ.കരുണാകരൻ ,
സി .അച്യുതമേനോൻ ,വി .എസ് ,
ഉമ്മൻചാണ്ടി തുടങ്ങിയ മുൻ മുഖ്യമന്ത്രിമാർക്ക്
എത്ര ഉപദേശകന്മാർ ഉണ്ടായിരുന്നു

സഖാവ്  ഇ .കെ .നായനാരിൽ നിന്നും
ഒരു പാഠവും ഉൾക്കൊണ്ടില്ലെ  സഖാവ് .പിണറായി വിജയൻ 
മിക്കവാറും രണ്ട് കൊല്ലത്തിനുള്ളിൽ
മുഖ്യൻ സ്വയം മാറേണ്ടി വരും ...
ഇങ്ങിനെ പോയാൽ 
സി .പി ഐ .എം ...ന്റെ
സെക്രട്ടേറിയറ്റ് തീരുമാനം
മുഖ്യനെയും ,മണിയെയും
കുറ്റക്കാരായി പറയുമോ ?
സി .പി .ഐ ...സ്വീകരിക്കുന്ന നയം
മുന്നണിക്കു ഗുണമാണ് .
അത് മുഖ്യൻ കളയും 
എല്ലാം ഒരു അഡ്ജസ്റ്മെന്റിൽ തീരും ...
പണ്ട് തീർന്നപോലെ ..
ജനം വിഡ്ഢികൾ 
വി .എസ് .നടത്തിയ കയ്യേറ്റ ഭൂമി പിടിച്ചെടുക്കലും ,
ഇപ്പോൾ നടത്തിയ ഭൂമി പിടിച്ചെടുക്കലും എല്ലാം
ഓർമ്മകൾ മാത്രമായി അവശേഷിക്കുന്നു 
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ,മൂലധനവും
വായിക്കുന്നത് തിരിച്ചറിവ് ഉണ്ടാകുവാൻ ആണ് .
അത് ഇല്ലാത്ത ഒരു മന്ത്രി ആണ് എം.എം.മണി 
തിരിച്ചറിവ് ഇല്ലാത്ത കമ്മ്യൂണിസ്റ്കാരൻ
കമ്മ്യൂണിസ്റ്റ്കാരൻ അല്ല 
കേരള മുഖ്യമന്ത്രി ആടിനെ
പട്ടിയാക്കുന്നു ...
വിദ്യാഭ്യാസമില്ലാത്തവർ
ചെയ്യുന്ന തെറ്റ് ...തെറ്റല്ലേ
മുഖ്യ മന്ത്രി 
ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾക്ക്
മൂന്നാറിൽ കയ്യേറിയ ഭൂമി ഉണ്ട് ?
രണ്ട് ,മൂന്ന് സെന്റ് ഭൂമി കയ്യേറിയവർ
ഉണ്ടോ?

മൂന്നാറിലെ കയ്യേറ്റക്കാർ എത്ര ?
ആരെല്ലാം ....
വൻകിട,ചെറുകിട എത്ര ?

Saturday, April 22, 2017

വലതിന്  കിട്ടുമ്പോൾ പ്രാർത്ഥിക്കാം
ഇടത് വരുവാൻ ...വീണ്ടും,വീണ്ടും
അങ്ങിനെ തന്നെ ...
പ്രാർത്ഥിക്കുക ഇനി
ഇടത് പോയി വലത്
വരുവാൻ .
മണി ആശാനെ മുഖ്യ മന്ത്രി ആക്കിയാലോ ?
മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉപേക്ഷിക്കുകയാണോ ?
പകരം അവസരവാദ രാഷ്ട്രീയത്തിലേക്കുള്ള
ചുവടുമാറ്റം അപകടമല്ലേ 
ബി .ജെ .പി ...ക്ക്  എതിരെ ഇടത് - കോൺഗ്രസ് സഖ്യം
ഗുണകരമാകാം 
രാജ്യസഭയിലേക്ക് ഇടത് അംഗം കോൺഗ്രസ്
പിന്തുണയോടെ ....ഇതൊരു പരാജയമെല്ലേ 
ഇടതിൽ നിന്നും വലതിലേക്കുള്ള ദൂരം എത്ര 
ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്കുള്ള ദൂരം എത്ര 

Friday, April 21, 2017

രാഷ്ട്രിയക്കാർ ആരും തന്നെ ഭൂമി
കയ്യേറിയിട്ടില്ലേ ? ഒരു സംശയം .
എല്ലാം ശരിയാകും ...
ശരിയായി കൊണ്ടിരിക്കുന്നു ...
ലാൽ സലാം സഖാക്കളെ .
മൂന്നാറിൽ നിന്നും തീരദേശത്തേയ്ക്കു വരു ...
കാണാം കയ്യേറ്റങ്ങൾ അനവധി .

കാസർകോഡ് മുതൽ തിരുവനന്തപുരം വരെ
പരിശോധിച്ചാൽ ഭൂമി കയ്യേറ്റം മനസ്സിലാകും .
മൂന്നാറിൽ മാത്രമാണോ കയ്യേറ്റം ?
ഇടത് ,വലത് പാർട്ടികൾ
അവരുടെ പാർട്ടി ഓഫീസുകൾ
കയ്യേറ്റ ഭൂമിയിൽ നിന്നും പൊളിച്ചു മാറ്റുമോ?

പക്ഷേ എത്ര നാൾ ..
എപ്പോൾ വരെ ..
തുടരും ....ഈ ഒഴിപ്പിക്കൽ 
അമ്പലം ,പള്ളി ,ദേവാലയം ..എന്നിവയുടെ പേരിൽ
കാട്ടികൂട്ടുന്ന തെമ്മാടിത്തത്തിനു
സർക്കാർ  അനുമതി നൽകരുത് 
ഏറ്റവും കൂടുതൽ ഭൂ രഹിതർ ഉള്ളത്
മട്ടാഞ്ചേരിയിൽ ആണ് തരു രണ്ടു സെന്റ്
ഭൂമി 
ഭൂമി കയ്യേറുന്നത് കിടപ്പാടത്തിനാണ് എങ്കിൽ
സന്തോഷിക്കാം 
ആരാണ് യഥാർത്ഥ ദൈവ വിശ്വാസി ..
ഇനിയും സംശയം ബാക്കി 
കയ്യേറ്റം  അവസാനിക്കുമോ?

Tuesday, April 18, 2017

മുസ്ലിം മഹല്ലുകളുടെ പ്രവർത്തനം
എങ്ങിനെ ആയിരിക്കണം എന്ന
അഡ്വ :എസ്‌ .മമ്മുവിന്റെ ലേഖനം
കൊള്ളാം 
ഹോട്ടലുകളിൽ ജോലി ചെയ്യുന്ന മിക്ക അന്യ സംസ്ഥാന തൊഴിലാളികൾ
പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ആണ് .
ആരോഗ്യ വകുപ്പ് ഉറക്കത്തിൽ ആണ്.
പല പേരുകളിൽ ഇറങ്ങുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം
ചൂട് സമയത്തു് കുടിച്ചാൽ ക്യാൻസർ പോലുള്ള
രോഗങ്ങൾ വരും .

സർക്കാർ ഖജനാവിൽ പണം ഇല്ല എന്ന്....
എന്നാൽ ആഡംഭര  കാറുകൾ വാങ്ങാം
മന്ത്രിമാർക്ക്

അവയവ മാറ്റ ശസ്ത്രക്രിയ ചിലവ് കുറഞ്ഞ രീതിയിൽ നടത്തുന്നതിലെ സാമ്പത്തിക
ചെലവ് കുറക്കുവാൻ വേണ്ട നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുക 
മരുന്ന് കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക 
ജനറിക്ക്  മരുന്നുകളുടെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കു 

Tuesday, March 21, 2017

എന്താണ് പരീക്ഷ ..
എന്തിനാണ് പരീക്ഷ ...
ഒരു കമ്മീഷനെ നിയോഗിക്കു 
പഠിക്കാത്ത കുട്ടികൾ സന്തോഷത്തിൽ ..
അവർ ജയിക്കുമല്ലോ ...
കൂൾ ഓഫ് ടൈം കൊടുത്തിട്ടും
കുട്ടികൾ കൂളായില്ല 
പരീക്ഷ പ്രയാസപ്പെടുത്തി
കുട്ടികളെ ജയിപ്പിക്കുന്ന
സർക്കാർ 
2017 മാർച്ച് SSLC  പരീക്ഷക്ക്
കണക്കിന് ആരും  തോൽക്കുകയില്ല 
ഇങ്ങിനെ വേണോ പരീക്ഷ 

Monday, March 20, 2017

ശുഭ രാത്രി 
പോലീസിന്റെ തെറ്റുകളെ ന്യായികരിക്കാത്ത ഒരു
മുഖ്യൻ ..പിണറായി വിജയൻ .
ഗുഡ് .
ലാവ്‌ലിൻ കാത്ത് പലരും
ഉടുപ്പ് തയിപ്പിച്ചോ ?
അപ്പോൾ ഹാപ്പി അല്ലേ ?
കിട്ടുമല്ലോ ലക്ഷങ്ങൾ ,കോടികൾ ...
ഇടതിനും ,വലതിനും ,ബി ജെ .പി .ക്കും
ഇലെക്ഷൻ ഫണ്ടിലേക്ക് 
മലപ്പുറം തിരഞ്ഞെടുപ്പിൽ 
സന്തോഷം ആർക്ക് ?

Friday, March 17, 2017

മലയാളി മലയാളത്തിൽ
ചിന്തിക്കട്ടെ .അതിന്
അവസരം നൽകൂ 
മനുഷ്യന്റെ ചിന്ത അവനവന്റെ
മാതൃ ഭാഷയിൽ ആയിരിക്കില്ലേ .
കേരളത്തിന്റെ വിദ്യാഭ്യാസ
മന്ത്രി ആലോചിക്കൂ ..
ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികൾക്ക്
ചോദ്യം മനസിലാകാതെ പോകുന്ന
അവസ്ഥ ഒഴിവാക്കാം .
എസ് .എസ് .എൽ .സി ..
subject ചോദ്യപേപ്പർ
പ്ലസ് വൺ ,പ്ലസ് ടു
രീതിയിൽ തയ്യാറാക്കിയാൽ
നല്ലതല്ലേ .

കുട്ടികൾ ആദ്യ ചാൻസിൽ പരാജപെട്ടാൽ
റീ ടെസ്റ്റ് നടത്തുക .
വീണ്ടും തോറ്റാൽ  ആ ക്ലാസ്സിൽ ഇരുത്തുക 
രക്ഷ കർത്താക്കൾ  കുറെ
കൂടി ജാഗ്രത പുലർത്തും 
സ്കൂൾ അധ്യാപകർ കുറേ കൂടി
ആക്റ്റീവ് ആകും.
അങ്ങിനെ ആണെങ്കിൽ വിദ്യാഭ്യാസ
നിലവാരം  ഉയരും ..
ഇന്ന് ഉള്ളതിൽ നിന്നും .
എന്ത് കൊണ്ട്  9 -)൦ ക്ലാസ് പരീക്ഷ
പൊതു പരീക്ഷാ രൂപത്തിൽ
നടത്തിക്കൂടാ 

Thursday, March 16, 2017

ശുഭ രാത്രി 
അഭിമാനിക്കാം  കരൂപ്പടന്നകാർക്ക് 
സ്വന്തമായി ഒരു ബോട്ട് പോലും വാങ്ങുവാൻ
കഴിവില്ലാത്ത കൊച്ചി നഗരസഭ .
കഷ്ടം .
ഗതികെട്ട കൊച്ചി നഗരസഭ 
പാപ്പി ഓടിയാൽ എന്ത് ..ഓടിയില്ല എങ്കിൽ എന്ത് .
ജനം ..എല്ലാം സഹിക്കുവാൻ വിധിക്കപ്പെട്ടവർ 
പാപ്പി ഓടിയോ ...മേയർ 
മനസ്സ് വീണ്ടും പറയുന്നു ഇതിനേക്കാൾ നല്ലത്
ഉമ്മൻചാണ്ടി ആയിരുന്നു .
മറ്റൊരു പ്ലാച്ചിമട ..പുതുശ്ശേരി 
പെപ്‌സി കോള ജനം ബഹിഷ്കരിക്കു .
കേരള സർക്കാർ നീതി പാലിക്കുക ...
പാലക്കാട് പുതുശേരിയിലെ പെപ്‌സി കോള
കമ്പനി അടച്ചു പൂട്ടുക ...
വരൾച്ചയുടെ ഭാഗമായി പാലക്കാട് നെൽ കൃഷി
അനുവദിക്കാത്ത സാഹചര്യം .
എന്ത് കൊണ്ട് പെപ്‌സി കമ്പനിയെ
ജല ചൂഷണം അനുവദിക്കുന്നു .
പെപ്‌സി കോളയ്ക്ക്  എതിരെ എന്തേ
കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശബ്‌ദിക്കുന്നില്ല ...
വൻകിട കമ്പനികളുടെ ജല ചൂഷണം ..
എവിടെ   ഡി .വൈ .എഫ് .ഐ 
കേരളത്തിന് വേണ്ടത് ഗെയ്ൽ വാതക പൈപ്പ് ലൈൻ
ആണോ ?കുടി വെള്ളം ആണോ ..
കുടി വെള്ളം കിട്ടാകനിയാകുന്ന  കേരളം

Monday, March 13, 2017

ബിനാലെയിൽ  നിന്നും ലഭിച്ച വരുമാനം
ആരുടെ പുരോഗതിക്കായി
ചിലവഴിക്കും ...
ബിനാലെ ..
ദുഷിച്ചു നാറിയ മനുഷ്യ സമൂഹത്തെ
നേർ വഴിയിൽ നടത്തുമോ ?
ബിനാലെ നന്നായിരുന്നുവോ ?
ഞാൻ കണ്ടില്ലാട്ടോ ....
എന്ത് ബിനാലെ 

Sunday, March 12, 2017

ബി .ഡി .ജെ .എസ് ...പാർട്ടി
യുഡിഫ് ..ലേക്ക് വരുമോ ?
മെക്സിക്കൻ അപാരത കലാലയ രാഷ്ട്രീയ
സംഘർഷത്തെ  പ്രോത്സാഹിപ്പിക്കില്ലേ 
കെ .പി .എ .സി ..യുടെ നാടകങ്ങൾ
കേരളത്തിൽ കമ്മ്യൂണിസ്റ്റ്
പാർട്ടികളുടെ വളർച്ചയെ സഹായിച്ചിട്ടുണ്ട് .
മെക്സിക്കൻ അപാരത എന്തൊരു അപാരത 
വർഗ്ഗിയതക്ക് വർഗ്ഗിയത പരിഹാരമല്ല ...
ബി ജെ പി ..ക്ക്  എതിരെ ഒരു ഏകീകൃത രാഷ്ട്രീയ ഐക്യം
രൂപം കൊള്ളണം  ഇന്ത്യയിൽ 
കെ .മുരളീധരൻ കൊള്ളാം

ആരെ ആണ് കാത്തിരിക്കുന്നത് 
കോൺഗ്രസിന് നാഥൻ വന്നുവോ ?
സുധീരൻ മാഷ് സ്ഥാനം ഒഴിഞ്ഞു ....
കെ .പി .സി.സി ...പ്രസിഡന്റ്
സ്ഥാനം  ഒഴിഞ്ഞു കിടക്കുന്നു .
ഉടനെ അപേക്ഷിക്കു .
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എപ്പോൾ പോകും ബിജെപി ..യിൽ ?
കോൺഗ്രസിന് ആർജ്ജവം പോര
കോൺഗ്രസ് ശുദ്ധീകരിക്കുക 
ചെന്നിത്തല ജയിച്ചത് ഇപ്പോൾ മനസിലായി തുടങ്ങി 

Saturday, March 11, 2017

വോട്ടിംഗ് മെഷീനിൽ ആർക്കു വോട്ട് ചെയ്താലും ബിജെപി ..യ്ക്ക്
എന്ന് മായാവതി .ആയിരിക്കുമോ ?
ആം ആദ്മി പാർട്ടി ..
പഞ്ചാബ് കീഴടക്കും വരും നാളിൽ .
കോൺഗ്രസ് സൂക്ഷിച്ചില്ല എങ്കിൽ .
മനുഷ്യത്വം ....ത്യാഗം ...ജനസേവനം .
ഇറോം ഷർമിള പരാജയപെട്ടു .

സി .പി ഐ .
സി പി.ഐ .എം .
വളർന്നോ ---മുരടിച്ചോ .
കോൺഗ്രസിൽ നിന്നും നേതാക്കൾ ഒഴുകുമോ
ബി .ജെ .പി ..യിലേക്ക് .
മോദി തന്നെ അന്തം വിട്ടുപോയി ..
അടവ് ഫലിച്ചു ...
ആന്റണി പറഞ്ഞതാണോ ശരി ?
രാവിലെ കോൺഗ്രസ് ..
രാത്രി ആർ .എസ് .എസ് 
ജനം വീണ്ടും വിഡ്ഢികൾ ...
കോൺഗ്രസ് പിരിച്ചു വിടുമോ യു .പി ..യിൽ 
ഉത്തരപ്രദേശ്‌ ബിജെപി കൊണ്ട് പോയി..
സന്തോഷം മുലായം സിങ്ങിന് 

Thursday, March 9, 2017

ഒരു ഭാഗത്തു പീഡനം  നടമാടുന്നു ..
മറുഭാഗത്ത്‌  അസഭ്യ സഭ ....
ജനം വിഡ്ഢികൾ 
സദാചാരത്തെ കുറിച്ച് പറയുവാൻ ജനപ്രധിനിതികൾക്ക്  മാന്യത വേണ്ടേ 
അസഭ്യം പുലമ്പുന്ന സഭ 
മാന്യത ഇല്ലാത്ത കേരള നിയമസഭ
എന്തൊരു ജനം 
എന്തൊരു സഭ 
എന്തൊരു കേരളം 

Monday, March 6, 2017

ഇല്ലാത്തവന്റെ രോദനം ഭരണകൂടം അവഗണിക്കുന്നു ...
ഉള്ളവന്റെ നോട്ടത്തിന് മുന്നിൽ കുമ്പിടുന്ന  ഭരണകൂടം ...

ക്രിമിനലുകളുടെ  സജീവ കേന്ദ്രമാകുകയാണോ കേരളം ... 
കൊച്ചി എംഎൽഎ വാഹന അപകടത്തിൽ പരിക്ക് പറ്റി  ചികിത്സയിൽ ..
പ്രാർത്ഥിക്കുക ....
മതങ്ങൾ മത്സരിക്കുന്നു .
രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നു ..
പാവം മനുഷ്യർ ...

Sunday, March 5, 2017

മട്ടാഞ്ചേരി ബസാറിന്റെ പ്രശ്നം ബഹു:എംഎൽഎ  ..മാക്സി നിയമസഭയിൽ ഉന്നയിക്കണം ..
നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്ന
മട്ടാഞ്ചേരി ബസാർ  ഇപ്പോൾ ശൂന്യമായിക്കൊണ്ടിരിക്കുന്നു ..
അതിന് പരിഹാരം കാണുവാൻ സാധിക്കുക ഭരണകൂടത്തിനാണ്.
യുഡിഫ്  എം .എൽ .എ  ഒന്നും ചെയ്തില്ല .
ഇപ്പോൾ എൽഡിഫ്  എംഎൽഎ -യും ഒന്നും ചെയ്യുന്നില്ല .

ആരുടെ ഒത്താശയാണ് തീരദേശ നിയമലംഘനത്തിന് ...
പിണറായി സർക്കാർ ശക്തമായി ഇടപെടണം 
ഉള്ളവന് തീരദേശ നിയമം ഇല്ല ..
ഇല്ലാത്തവന്  തീരദേശ  നിയമം ...
മട്ടാഞ്ചേരി ബസാർ വൻകിട  മാഫിയകൾ കയ്യടക്കുന്നു ..
എവിടേ എൽഡിഫ് ...യുഡിഫ് ...ബിജെപി 
ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഏതൊരു സർക്കാർ  നടപടിയും
ഭരണകൂട ഭീകരത തന്നെ ആണ് 
ഇന്ത്യയിൽ നടക്കുന്നത് ഇല്ലാത്തവന്റെ മേലുള്ള സാമ്പത്തിക അധിനിവേശമാണ് ..

ഇന്ത്യയിലെ ഓരോ ബാങ്കിലും കോടികൾ കൊടുക്കാനുള്ളത്
സാധാരണക്കാരൻ ആണോ പിഎം 
പൗരാവകാശത്തിന്മേലുള്ള കടന്ന് കയറ്റം ഫാസ്‌സിസം ആണ് 
മുതലാളിത്തത്തിന്റെ ചൂഷിത രൂപം ആകുന്നില്ലേ ബാങ്കുകൾ 
ബാങ്കുകൾക്ക് എന്തൊരു സ്നേഹം ജനത്തിനോട് 

Saturday, March 4, 2017

സർക്കാർ ജോലി ചെയ്യുന്ന വരുടെ മക്കൾ സർക്കാർ /aided വിദ്യാലയത്തിൽ പഠിക്കുന്നില്ല എങ്കിൽ അവരുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത ശതമാനം കേരളത്തിലെ പൊതു വിദ്യാഭ്യാസ ചിലവിലേക്കു വകകൊള്ളിക്കണമായിരുന്നു ...
പലിശ രഹിത ബാങ്കുകൾ ..
സർക്കാർ ഒന്നും സൂചിപ്പിച്ചില്ല 
സഹകരണ ബാങ്കുകളെ കേരളത്തിലെ പ്രമുഖ ബാങ്കുകളാക്കി മാറ്റുന്ന നടപടി
ബഡ്ജറ്റിൽ ഇല്ലാതെ പോയി ...
സർക്കാർ ചിലവിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ മോശമായാൽ
ഉത്തരവാദി സർക്കാർ ...
ജനസമൂഹത്തെ ഇന്റർനെറ്റ് ലോകത്തേയ്ക്ക് എന്തിനീ സർക്കാർ ചെയ്യണം 
കേരള ബാങ്ക് തുടങ്ങുവാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിച്ചില്ല ...
തൊഴിലില്ലായ്മ പരിഹരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ കുറവ് 
ജീവിത ശൈലി രോഗങ്ങൾ വര്ധിക്കുന്നതായി പഠനം ..
സൂക്ഷിക്കുക ....
രക്ത സമ്മർദ്ദം ,പ്രമേഹം ,കൊളസ്ട്രോൾ ...തുടങ്ങിയവയ്‌ക്കു സർക്കാർ മരുന്ന് സൗജന്യമായി നൽകും ....നല്ലത് 
സ്വകാര്യ കമ്പനികൾ നെൽ കർഷകർക്ക്  മോഹവില നൽകി നെല്ല് സംഭരിക്കുവാൻ സാധ്യത 
കേരളത്തിലെ നെൽ കർഷകർ നെല്ല് സർക്കാരിന് കൊടുക്കുന്നതിൽ താൽപര്യക്കുറവ് ..

ബംഗാളിൽ നിന്നും അരി വന്നു ...
വില 25 രൂപ കിലോയ്ക്ക് ...ഒരു ആശ്വാസം 

Friday, March 3, 2017

500 ,1000  നോട്ടുകൾ നിരോധിക്കുന്ന കാര്യം മോദിയുടെ വേണ്ടപ്പെട്ടവർ അറിഞ്ഞു ..
പിന്നേ ആണോ ബജറ്റ് ....
ബജറ്റ് ചോർന്നാൽ എന്തു ...ചോർന്നില്ലങ്കിൽ എന്തു ....
സാധാരണക്കാരന് കഞ്ഞി കുമ്പിളിൽ തന്നെ..
സർക്കാർ ബജറ്റ്  പലപ്പോഴും ചർച്ചകളിൽ മാത്രം ഒതുങ്ങുന്നു ..
കിഫ്ബിയിൽ  ആവശ്യത്തിന് പണം ഇല്ല എന്ന് പറയുമ്പോൾ സർക്കാരിന്റെ പദ്ധതി പാളുമോ ?
അരിക്കും ,പലവ്യഞ്ജനങ്ങൾക്കും ,പച്ചക്കറികൾക്കും വിലകുറയുമോ ...
ഈ ബജറ്റ് കൊണ്ട് 

Thursday, March 2, 2017

ഏവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ....
ശുഭ രാത്രി ....

ആരാണ് മതത്തിന്റെ ശത്രു ?
നിരീശ്വര വാദിയോ ? രാഷ്ട്രീയ പാർട്ടികളോ ?
പുരോഹിത വർഗ്ഗമോ ?
എല്ലാം ഒരു മായ 
പുതിയ മദ്യ നയം ആർക്ക് ഗുണം ?
ദൈവത്തിന് ആരെ ആണ് ഇഷ്ടം ?

മതങ്ങളിൽ മത വിശ്വാസിക്ക് അധികാരമില്ല ...
ഉള്ളതോ ..പുരോഹിത വർഗ്ഗത്തിന് .
ആർജ്ജവം പോര കോൺഗ്രസിന് 
സിപിഐ മുട്ട് മടക്കുമോ ?
ഈ അഞ്ചു വർഷം ഞങ്ങൾ ..അടുത്ത അഞ്ചു വർഷം നിങ്ങൾ ...
രഹസ്യ കരാർ ഉണ്ടാക്കിയോ ?
റേഷൻ കടകൾക്കു പ്രസക്തിയുണ്ടോ ?

Wednesday, March 1, 2017

സന്തോഷം ....സിപിഐ എതിരാണ് .
അതിരംപള്ളി  പദ്ധതിക്ക് .
സർക്കാരിന്റെ മെല്ലെ പോക്ക് ...
tvm ...സിപിഐഎം  ജില്ലാ കമ്മിറ്റിയിൽ വിമർശനം .
ബഹുജന സമരം ....ശക്തിപ്പെടട്ടെ .

സിയാൽ മാതൃകയിൽ കറന്റ് ഉത്പാദിപ്പിക്കു ...
പച്ചക്കറി കൃഷി നടത്തു ...
ആവാസ വ്യവസ്ഥ  തകർത്തു കൊണ്ടുള്ള പദ്ധതി ഉപേക്ഷിക്കൂ ...
നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്കു ഒന്ന് ഉപദേശിച്ചു കൂടെ മുഖ്യനെ 
ഏക്കർ കണക്കിന് തരിശ് ഭൂമിയിൽ  സോളാർ വൈദുതി ഉത്പാദിപ്പിച്ചുകൂടെ ....
പരിസ്ഥിതി സംരക്ഷിക്കപ്പെടും ..അതോടൊപ്പം സാമ്പത്തിക ലാഭവും  ഉണ്ടാകും ..
മരങ്ങൾ മുറിച്ചു നീക്കുവാൻ വനം വകുപ്പിന് അനുമതി നൽകി ...
വൈദുതി വകുപ്പ് 
138.6  ഹെക്ടർ വന ഭൂമി ഇല്ലാതാകും ...
വേണോ ? ഈ പദ്ധതി ..സേവ് ഫോറസ്റ് 
വരുവാൻ പോകുന്നു അഴിമതി പദ്ധതി ...അതിരപ്പിള്ളി 

Tuesday, February 28, 2017

റെക്ടൽ കാൻസർ യൂവാക്കളിൽ കൂടുന്നു ....പഠന റിപ്പോർട്ട് .
ജീവിത ശൈലി രോഗം ....
ശുഭ രാത്രി 
ഇടതിൽ നിന്നും ,വലതിൽ നിന്നും ആളുകൾ ഒഴുകിയത് കൊണ്ടല്ലേ ..
ബിജെപി --യ്ക്ക് വോട്ട് കൂടിയത് ....
ചെന്നിത്തല പറയുന്നു ...
മുഖ്യമന്ത്രി ബിജെപി ---ലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നു എന്ന് .
അരിപോം ---തിരിപോം .

ജനങ്ങൾ വിഡ്ഢികൾ 
പറയൂ ഞങ്ങൾ എന്തു ചെയ്യണം ...മുഖ്യമന്ത്രി 
ദുരന്തം പേറുന്നത് കേരളീയ APL ,BPL ..കാർഡ് ഉടമകൾ 
മുൻ യുഡിഫ് സർക്കാർ  കേന്ദ്ര സർക്കാരിന് ഭക്ഷ്യധാന്യത്തിന്റെ പണം കൊടുക്കാനുണ്ട്
എന്ന് എൽഡിഫ് മന്ത്രി ...

Monday, February 27, 2017

ശുഭ രാത്രി .....
പിണറായി വിജയൻ സഖാവ് പാർട്ടി സെക്രട്ടറി ആകുന്നതായിരുന്നു ഉചിതം .