വിമർശനം സിനിമാലോകത്ത് നിന്ന് തന്നെ ഉണ്ടാകുന്നത് അപഹാസ്യമാണ് അത് അപക്വമാണ് .
ഏതൊരു സിനിമ എടുത്താലും അതിലെ കഥാപാത്രങ്ങൾ എങ്ങിനെ അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരോ നടിമാരോ അല്ലാലോ .കഥാകൃത്ത് ,തിരക്കഥാകൃത്ത് ,സംവിധായകൻ ഇവർ ചേർന്ന് തീരുമാനിക്കുന്നു .സിനിമ ഒരു വ്യവസായം മാത്രം .അത് ഇന്നത്തെ സമൂഹത്തിൽ നന്മകൾ പ്രധാനം ചെയ്യണം എന്ന ഉദ്ദേശത്തിൽ ഇറങ്ങുന്നവ 1 % പോലും ഉണ്ടാകുന്നില്ല .ഭൂരിഭാഗം ജനം അത് ആഗ്രഹിക്കുന്നുമില്ല .ഒരു വിനോദം അത്രമാത്രം .
സനാതന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു നടിയും ,ഒരു നടനും ഇല്ല .അങ്ങിനെ ചിന്തിച്ചാൽ അവർ
കുടുംബത്ത് ഇരിക്കേണ്ടിവരും .പണ്ടത്തെ സിനിമാലോകം അല്ലാലോ ഇന്നത്തെ സിനിമാലോകം .
സിനിമക്ക് വേണ്ടി പണം മുടക്കുന്നവർക്കു ലാഭം ഉണ്ടാകണം .അതിന് ഏതെല്ലാം രീതിയിൽ സിനിമയെ സൃഷ്ടിക്കാം എന്ന് അതിന്റെ പിന്നണിയിൽ ഉള്ളവർ ശ്രമിക്കും .കാണികൾ തീരുമാനിക്കും ഏതു സിനിമ കാണാം ,കാണേണ്ട എന്ന് .
ഏതെങ്കിലും ഒരു സിനിമയിലെ കഥാപാത്രത്തെ വിലയിരുത്തികൊണ്ടു ആ നടൻ അല്ലെങ്കിൽ ആ നടി
അങ്ങിനെ അഭിനയിക്കുവാൻ പാടില്ല എന്ന വിമർശനം സിനിമാലോകത്ത് നിന്ന് തന്നെ ഉണ്ടാകുന്നത്
അപഹാസ്യമാണ് അത് അപക്വമാണ് .
No comments:
Post a Comment