Saturday, December 31, 2016

എല്ലാം അറിയാം എന്ന് നടിക്കുന്ന പ്രധാനമന്ത്രി ...

എന്തു നേട്ടം ഉണ്ടായി നോട്ട് നിരോധിച്ചപ്പോൾ ----

പറ്റാത്ത പണിക്കു നിൽക്കരുത് ആരായാലും ----

വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം ----

50 ദിവസം കഴിഞ്ഞാൽ  മാറും എന്ന് പറഞ്ഞ അവസ്ഥ മാറിയോ?

ബജറ്റ് പ്രഖ്യാപനം നടത്തുവാൻ ആണോ 50  ദിവസം ചോദിച്ചത് ?

ഇന്ത്യയിലെ കർഷകരുടെ കടം എന്തു കൊണ്ട് എഴുതിത്തള്ളിയില്ല ....

വായ്പ നൽകി വീണ്ടും ഇന്ത്യൻ ജനസമൂഹത്തെ കടക്കാരൻ ആക്കുകയാണോ?

ജന സമൂഹത്തോട് വാക്ക് പാലിക്കാൻ  സാധിക്കാത്ത താങ്കൾക്ക്

പ്രധാന മന്ത്രി സ്ഥാനത്തു തുടരുവാൻ അർഹത ഇല്ല


ജയ് ഭാരത് ,ജയ് കിസ്സാൻ ,ജയ് ജവാൻ


2016 --ആർക്ക് നഷ്ടം ഉണ്ടാക്കി .?

ഇടതിനോ ? വലതിനോ ? ബി .ജെ .പി ..ക്കോ ? വൻകിട കുത്തകൾക്കോ ?

പാവം ജനങ്ങൾക്കോ ?


പണം ഉണ്ടാക്കുവാൻ നല്ല മാർഗ്ഗം എന്താണ് ----

ഇടതിലോ ,വലതിലോ ,ബി.ജെ .പി ....യിലോ ചേരുക 
എല്ലാവർക്കും  പുതുവത്സര  ആശംസകൾ ------

ഇനിയും നോട്ട് ക്യാൻസൽ ചെയ്യുന്ന  ഒരു വർഷമാകട്ടെ 2017 

അരിവില  കുതിച്ചുയരുന്നു
വെളിച്ചെണ്ണയും  വില കൂടുന്നു
സർക്കാർ ഇടപെടുന്നില്ല
ഇടതായാലും ,വലതായാലും   പേരിൽ വ്യത്യാസം
പ്രവർത്തനം ഒന്ന് തന്നെ 

Friday, December 30, 2016

എന്ന് മാറും ഈ ദുരവസ്ഥ ------

വർഷങ്ങളായി മട്ടാഞ്ചേരിയിലെ  കായീസ് ഹോട്ടലിന് സമീപം കാണപ്പെടുന്ന ഓട ദുർഗന്ധ പൂർണമാണ് .കാനക്ക് മുകളിൽ വിരിച്ചിരിക്കുന്നു ടൈലുകൾ. ഓട വൃത്തിയാക്കുമ്പോൾ ടൈലുകൾ
പൊളിച്ചു നീക്കേണ്ട അവസ്ഥ ...നഷ്ടം നഗരസഭക്കും,ജനങ്ങൾക്കും .സമീപത്തുള്ള ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ ഓടയിൽ കെട്ടികിടക്കുന്നതും, വെള്ളം ഒഴുകിപോകാത്തതും ,വല്ലപ്പോഴും ഓട വൃത്തിയാക്കുന്നതും എല്ലാം കാരണങ്ങൾ ആണ് ...ദുരിതം അനുഭവിക്കുന്നത് ജനങ്ങൾ തിങ്ങി താമസിക്കുന്ന സീലാട്ട് പറമ്പ് നിവാസികളും ,ആ വഴി കടന്ന് പോകുന്ന കാൽനടക്കാരും ,വിദ്യാർത്ഥികളും ആണ് .കൊച്ചി നഗരസഭയിൽ ഡെങ്കി പനി പിടിപെട്ട പ്രധാന പറമ്പുകളിൽ ഒന്നാണ് സീലാട്ട് പറമ്പ്.ഒരു മഴ പെയ്താൽ പറയേണ്ട ...റോഡ് നിറയെ ഹോട്ടൽ വേസ്റ്റ്  വ്യാപിക്കുന്നു .മഴ വെള്ളം ശരിക്ക് ഒഴുകി പോകുന്നില്ല .കൗൺസിലർമാർ  മാറി മാറി വന്നെങ്കിലും ഈ ദുരവസ്ഥക്ക് യാതൊരു മാറ്റവും ഇല്ല .ഹൈഡ്രജൻ സൽഫൈഡ്  പോലുള്ള വിഷ വാതകങ്ങൾ ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായ രോഗം ഉണ്ടാകും എന്ന് നമ്മുടെ ആരോഗ്യ വകുപ്പിന് അറിവുള്ളതല്ലേ ....പണത്തിന്മേൽ ഒരു പരുന്തും പറക്കില്ല എന്നാണോ ....

Wednesday, August 31, 2016

മത വിശ്വാസി ദൈവ വിശ്വാസിയാകുമോ ?

മതത്തിൽ വിശ്വസിക്കാത്തവർ ദൈവ വിശ്വാസിയാകുമോ ?

ദൈവ വിശ്വാസികൾ മതത്തിൽ വിശ്വസിക്കുന്നില്ല എങ്കിൽ അവർ സ്വർഗ്ഗത്തിലാണോ  അഥവാ

നരഗത്തിലാണോ.....മതമാണോ  അഥവാ  കർമ്മമാണോ  സ്വർഗത്തിന് അവകാശി യാക്കുന്നത്  

Tuesday, August 30, 2016

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണോ അതോ  ഉപ്പാണോ ,ഷുഗർ ആണോ 
നമുക്ക്  വേണ്ടത് ജാതിയോ ,മതമോ അല്ല  മനുഷ്യരെയാണ് വേണ്ടത് -------------
കപടത ഇല്ലാത്ത  മനുഷ്യർ  എവിടേ ആണ് വസിക്കുന്നത് ....ഭൂമിയിലോ ,സ്വർഗ്ഗത്തിലോ ,നരകത്തിലോ ....

Tuesday, July 26, 2016

ദൈവത്തിൽ  വിശ്വസിക്കുമ്പോൾ  മതത്തിൽ വിശ്വസിക്കണോ?

ഏതാണ് ഉത്തമം  ദൈവവിശ്വാസമോ  അതോ  മതവിശ്വാസമോ ?

Monday, July 25, 2016

മനുഷ്യരെ കൊന്നെടുക്കുന്നതാണ്  മതങ്ങൾ  എങ്കിൽ ഞാൻ അത്തരം മതത്തിൽ പെട്ടവൻ അല്ലാട്ടോ 
ജാതിയും ,മതവും മനുഷ്യ സൃഷ്ടിയാണ് ....ദൈവ സൃഷ്ടിയല്ല .
എന്തിനീ സ്വർഗ്ഗവും ,നരകവും പറഞ്ഞു മനുഷ്യരെ തമ്മിലടിപ്പിക്കുന്നു ...
എല്ലാ മതങ്ങളും ദൈവിക മാർഗ്ഗത്തിലേക്കുള്ള  വഴികൾ പറയുന്നു ...അത് പല രീതികളിൽ ആണ് .എല്ലാം ഒന്നല്ലേ ....പിന്നെ എന്തിനീ പിശാചിന്റെ മാർഗം പിന്തുടരുന്നു  കപട വിശ്വാസികളായ ദൈവ വിശ്വാസികൾ .....
മനുഷ്യൻ തികച്ചും സ്വതന്ത്രൻ ആണ് ...നമ്മുടെ തലച്ചോറ്  എന്തിനീ പണയപ്പെടുത്തുന്നു ....
നമ്മുടെ തലച്ചോറ് ആർക്കോ വേണ്ടി അടിമയാക്കുന്നത്  ആണോ സ്വാതന്ത്ര്യം ....സമകാലീന സാമൂഹിക ദുരന്തങ്ങൾ ഉണ്ടാക്കുന്നത് ഇത്തരം അടിമത്തം അല്ലേ ....

Saturday, July 9, 2016

ബഡ്ജറ്റ്  കേരളീയ സമൂഹത്തിന് എത്രമാത്രം ഗുണം ചെയ്യും?
ഇന്നത്തെ സിനിമകൾ സമൂഹത്തിൽ ഗുണകരമായ പരിവർത്തനം സൃഷ്ടിക്കുന്നുണ്ടോ ?

Sunday, June 12, 2016

അങ്ങിനെ എങ്കിൽ മോശമാണെ 
നിയമസഭാ കാര്യങ്ങളേ..... വിവരവകാശ നിയമപ്രകാരം ജനം അറിയേണ്ടെന്നു .
മുഖ്യ മന്ത്രി  പറയുമ്പോൾ നാം വിചാരിച്ചുപോകുന്നു  ഇതിനാണോ ജനങ്ങൾ വോട്ട് നൽകിയത് ...
വിവരാവകാശ നിയമ പ്രകാരം നിയമസഭാ കാര്യങ്ങൾ ജനം അറിയേണ്ടതല്ല എന്ന് പറയുന്നത് 
ജനവിരുദ്ധം അല്ലേ  സഖാവേ ....ഉമ്മനെ പോലെ  ആകരുതേ  ഒരു അപേക്ഷയാണ് ..പക്ഷെ   
അതിൽ നിന്നും  വ്യത്യസ്തമാകുമോ  നമ്മുടെ ബഹുമാനപെട്ട മുഖ്യമന്ത്രി ....

Tuesday, May 31, 2016

ഇടത്പക്ഷം  ജന പക്ഷത്തേക്ക് വരിക .....

ജന സമൂഹത്തിന്  ഗുണ പ്രഥമായ കാര്യങ്ങൾ ചെയ്യുക ...

അതിരപ്പിള്ളി  പദ്ധതി  ഉപേക്ഷിക്കുക ....

Sunday, May 29, 2016

പിണറായി സർക്കാർ  അതിരംപള്ളിയിൽ  പിടിക്കാതെ നല്ല രീതിയിൽ ഭരണം നടത്തു .
ജനസമൂഹത്തിന്റെ  പ്രതീക്ഷകളെ തകർക്കല്ലെ ...പരിസ്ഥിതിയെ  നശിപ്പിക്കുന്ന ഏതൊരു  വികസന പ്രവർത്തനത്തിനും  ജനങ്ങളെ കിട്ടുകയില്ല ..അവർക്ക് തിരിച്ചറിവ് വന്നുകൊണ്ടിരിക്കുന്നു .അതിൽ സഖാക്കളും പെടും ...പച്ചക്കറിയുടെ വില കുതിക്കുന്നു ...
വെള്ളച്ചാട്ടം വിട്ട് അതിനു ഒരു പരിഹാരം കാണുക ..മാവേലി സ്റ്റോറുകൾ  സജ്ജമാകട്ടെ ..
ലാൽ സലാം 
അസ്സലമുഅലൈക്കും ,

ഞാൻ ശംസുദ്ധീൻ ,ജമാലിന്റെ പിതാവ് .അവൻ ഇന്ന്  അങ്ങോട്ട്‌ വരുന്നു .രാത്രിയാണ് ഫ്ലൈറ്റ് .
അള്ളാഹു എല്ലാവരെയും അനുഗ്രഹികട്ടെ ..അമീൻ .
അവൻ ഒരു മാസത്തെ ലീവിന് ആാനു വന്നത് .എന്നാൽ ചില കാരണങ്ങളാൽ ആ സമയത്ത്
വരുവാൻ പറ്റിയില്ല .ഞാൻ അവനോട് അവിടത്തെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ
എല്ലാം ഭംഗിയായി പോകുന്നു എന്നാണ് .എന്നാൽ അവൻ ചില പ്രയാസങ്ങൾ എന്നോട് പറഞ്ഞു .
അവൻ പൊതുവെ സൈലന്റ് ആണ് .എല്പ്പിക്കുന്ന ജോലി കഴിവിന്റെ പരമാവതി ഭംഗിയായി ചെയ്യും .എന്നാൽ ചില സമയങ്ങളിൽ ഇസ്മയിൽ അവനിൽ മാനസികമായ രീതിയിൽ പ്രയാസം ഉണ്ടാകുന്ന രീതിയിൽ പെരുമാറുന്നു എന്ന് പറഞ്ഞു . ഇസ്മൈലിന് അറിയാമല്ലോ ,ഒരു മകൻ ഗൾഫിൽ ജോലിക്ക് പോകുമ്പോൾ മാതാപിതാക്കൾ എത്രയോ ടെൻഷൻ അനുഭവിക്കും എന്ന് .
അവനെ വിശ്വസിക്കാം നല്ലൊരു  ജീവനക്കാരൻ ആയി . പക്ഷേ അവനിൽ  ഉണ്ടാകുന്ന
മാനസിക പ്രയാസങ്ങൾ  അവനെയും ,സ്ഥാപനത്തെയും ബാധിക്കും .അതിനാൽ അവനെ ഒരു സഹോദരനായി കണക്കാക്കി അവനോട് നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു ബോധ്യപെടുത്തുക .
അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ .അമീൻ .

                                                                                     എന്ന്
                                                                                              ശംസുദ്ധീൻ .ഇ .
                                                                                           

ദേശിയ  പാത വികസനം  45 മീറ്റർ വീതി എന്ന  ആശയം ഇടത് സർക്കാർ  ഉപേക്ഷിക്കുക ...
ജനസമുഹത്തെ ദ്രോഹിക്കുന്ന  വികസനം നമുക്ക് വേണ്ട ....30 മീറ്റർ  തന്നെ അധികം  ആണ് ..

Saturday, May 28, 2016

എന്തിനാണ്  UNAIDED  വിദ്യാലയത്തിൽ  കുട്ടികളെ ചേർക്കുന്നത് ......

ചോദിക്കുമ്പോൾ  രക്ഷകര്താക്കൾ പറയും ..അതെ  സർക്കാർ --AIDED വിദ്യാലയത്തിൽ  സ്റ്റാൻഡേർഡ് പോര ...അപ്പോൾ പിന്നെ കൂടുതൽ പണവും മുടക്കണം ....പണം ഉണ്ടാക്കുവാനുള്ള ഒരു മാർഗമാണ് ഇത്തരം വിദ്യാലയങ്ങൾ ..അല്ലാതെ മറ്റ് എന്തിന് ..അദ്ധ്യാപകർക്ക് മാന്യമായ ശമ്പളം പോലും കൊടുക്കാത്ത എത്രയോ വിദ്യാലയങ്ങൾ ...സർക്കാർ കോടികൾ മുടക്കി വിദ്യാഭ്യാസ രംഗം നന്നാക്കുവാൻ ശ്രമിക്കുമ്പോൾ നാം ഓരോരുത്തരും  അതിനെ പിന്തുണക്കണം ...സർക്കാർ - AIDED  വിദ്യാലയത്തിൽ കുട്ടികൾ പഠിക്കുമ്പോൾ  അത് തന്നെ വലിയ ഒരു അറിവാണ് ....

Friday, May 27, 2016

മാലാംപറമ്പ്  സ്കൂൾ അടച്ചുപൂട്ടുവാനുള്ള കോടതി വിധി ജനുവരി മാസമാണ്  വന്നത് ...ആ സമയത്ത് കേരള സർക്കാർ  അപ്പീൽ നല്കിയില്ല എന്ന് കോടതി പറയുന്നു ...ഉമ്മൻ ചാണ്ടി സർക്കാർ
അപ്പീൽ നല്കിയില്ല ..നൽകിയിരുന്നുവെങ്കിൽ   ജനസമുഹത്തിനു ഗുണകരമായ വിധി ലഭിക്കുമായിരുന്നു ...ഇപ്പോൾ ഹൈകോടതി ജൂൺ 8 ന് അകം അടച്ചുപൂട്ടണമെന്ന് കർശന നിർദേശം നല്കിയിരിക്കുന്നു ...ഇടത് പക്ഷ സർക്കാർ  അപ്പീൽ നല്കും എന്ന് പ്രതീക്ഷിക്കുന്നു ...
വിദ്യാഭ്യാസം  കച്ചവടമല്ല എന്ന വിദ്യാഭ്യാസമന്ത്രിയുടെ  പ്രസ്താവന സ്വാഗാതർഹമാണ് ...

സ്ഥാനമാനങ്ങൾ   ഇന്ന് ഏതൊരു  രാഷ്ട്രിയക്കാരന്റെയും  സ്വപ്നമാണ് ...അത് ഇല്ല എങ്കിൽ
സമൂഹത്തിന്  മുൻപിൽ ഒരു കുറച്ചലാണ്  എന്ന തോന്നൽ  ഇന്ന് വർദ്ധിച്ചുവരുന്നു ...ഈ കാഴ്ച പാടുകൾ മാറേണ്ടതല്ലേ  ..എങ്കിൽ അല്ലേ രാഷ്ട്രിയം സേവനമാകുകയുള്ളൂ ..... 

Thursday, May 26, 2016

പ്രാപ്തനായ ഈ  I.A.S ---കാരനെ പരിഗണിക്കുക .....
നമുക്ക് പ്രത്യാശിക്കാം കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് കാര്യക്ഷമമാകും എന്ന് ...

ജി .സുധാകരൻ  ആണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നറിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി ...അഴിമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും എന്ന് .കരാറുകാരെ വേണ്ടപോലെ ശാസിക്കുവാനും ,നിലക്ക് നിർത്തുവാനും ഈ മന്ത്രിക്ക് കഴിയും ...കേരളത്തിലെ സംസ്ഥാന റോഡുകൾ ,ജില്ലാ റോഡുകൾ ..തുടങ്ങിയവ  ..പലതും കുണ്ടും ,കുഴികളും ആയി കഴിഞ്ഞു ..നിർമ്മാണത്തിലെ  കുഴപ്പം ആണ് എന്ന് എല്ലാവർക്കും അറിയാം ...നികുതി നല്കുന്ന ജനങ്ങൾക്ക്‌ സുഖകരമായ റോഡ്‌ യാത്ര കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ....

Monday, May 23, 2016

എന്തിനീ  കുട്ടികളെ ബുദ്ധിമുട്ടിക്കുന്നു ...

ഇരുപതാം തിയതി മുതൽ  പ്ലസ്‌  വൺ  ഓൺ ലൈൻ രജിസ്ട്രേഷൻ  ആരംഭിച്ചു ..പക്ഷെ നെറ്റ് കിട്ടുന്നില്ല ..ഉടനടി അധീകൃതർ  നടപടി സ്വീകരിക്കുക ....കുട്ടികൾ ,രക്ഷിതാക്കൾ പരക്കം പായുന്നു .
അപ്ലിക്കേഷൻ ഫോറം  പൂരിപ്പിച്ച് നൽകുവാനുള്ള സംവിധാനം ഒരുക്കുക ..അല്ലെങ്കിൽ തിയതി നീട്ടുക .....

Sunday, May 22, 2016

പ്ലസ്‌ വൺ  ഓൺ ലൈൻ അപേക്ഷിക്കുന്നവർക്ക്  ഫൈനൽ സബ്മിഷൻ  ചെയ്തുകഴിഞ്ഞ ശേഷംഅപേക്ഷയുടെ പ്രിന്റ്‌  എടുക്കുവാൻ സാധിക്കുന്നില്ല . FPDF  --എന്ന് ERROR  കാണിക്കുന്നു .ബന്ധപെട്ട അധികാരികൾ  ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കുക. 

Saturday, May 21, 2016

ആദിവാസി  സമുഹത്തിനെ  ആട്ടി ഓടിക്കരുതെ .....
ഓരോ സർക്കാരും  ആദിവാസി സമുഹത്തെ തികഞ്ഞ രീതിയിൽ അവഗണിക്കുന്നു ...
നമ്മുടെ പുതിയ ബഹു : മുഖ്യ മന്ത്രി  പിണറായി വിജയനോട്   ആദിവാസി സമുഹത്തെ അവഗണിക്കരുതെ -----------

Friday, May 20, 2016

ഒരു കമ്മ്യൂണിസ്റ്റിന്  പദവി  കിട്ടിയാലേ കാര്യങ്ങൾ നടക്കു എന്നില്ല ....
ഒരു കമ്മ്യൂണിസ്റ്റ്‌  എപ്പോഴും  വിപ്ലവകാരിയാണ് ...അവർ  സമുഹത്തിന്റെ മാറ്റത്തിന് വേണ്ടി നിലകൊള്ളുന്നു ...അതുകൊണ്ട് തന്നെ വി .എസ് ..മുഖ്യൻ ആയില്ല എങ്കിലും  അതൊരു പ്രശ്നമേ അല്ല ....
വി .എസ് ...ഒരു ജനകീയൻ ആണ് ..ജനകീീയ പ്രശ്നങ്ങളിൽ  ഇടപെടുന്നു ...ജനങ്ങൾക്ക്‌  ഇനിയും ഒരുപാട് ഇടപെടലുകൾ  പ്രതീക്ഷിക്കാം ....തിരുത്താം .....ജന സമൂഹത്തിനു  വേണ്ടി  ഇടപെടുമ്പോൾ അതൊരു  പ്രതീക്ഷയാണ് ....ലാൽ സലാം 
പച്ചിമ കൊച്ചിയിലെ കോൺഗ്രസ്‌ പ്രവർത്തകർ,മുസ്ലിം ലീഗ് പ്രവർത്തകർ ഇടതിന് വോട്ട് മറിച്ചുവോ ....സഭാ വിശ്വാസികൾ  കുറേ  പേർ ലീനസിനും വോട്ട് ചെയ്തു ..ഫലം ഡോമിനിക് തോറ്റു ....ഏതായാലും  നന്നായി ...ഡോമിനിക്കിന്റെ  അഹങ്കാരം മാറിയല്ലോ .....
എൽ.ഡി .എഫ് ..വന്നു   എല്ലാം ശരിയായാൽ മതി ....

മുഖ്യ മന്ത്രി  ആകുവാൻ പോകുന്ന പിണറായി വിജയന്  എല്ലാവിധ ആശംസകൾ നേരുന്നു....


Thursday, May 19, 2016

ബി .ജെ .പി ...യോട്  കോൺഗ്രസ്‌ കാണിച്ച  മൃദുസമീപനം  കേരളത്തിലെ ന്യുനപക്ഷങ്ങൾ

കോൺഗ്രസിനെ  വിട്ടു കളഞ്ഞു ...ഇതും  വലിയ ഒരു കാരണം ആണ് പരാജയത്തിന് ... 
ചെന്നിത്തലക്ക്  ബി .ജെ .പി ----വോട്ട്  ചെയ്തു ...

പകരം കോൺഗ്രസ്‌  ഒ .രാജഗോപാലിന്  വോട്ട് ചെയ്തു ....



Wednesday, May 18, 2016

ഒ .രാജഗോപാലിന്  കോൺഗ്രസ്‌ വോട്ട് മറിച്ചുവോ ? 

Thursday, May 12, 2016

പച്ചിമ കൊച്ചിയെ അവഗണിച്ച ഡോമിനിക്കിനെ  പരാജയ പെടുത്തുക ....
പച്ചിമ കൊച്ചി തന്റെ മണ്ഡലത്തിൽ അല്ല എന്ന രീതിയിൽ ആയിരുന്നു ഡോമിനിക്കിന്റെ
പ്രവർത്തി ...അതൊരു വിവേചനം  അല്ലേ 
വോട്ടിന് വേണ്ടിയുള്ള  പണ വിതരണം  പട്ടാമ്പിയിൽ നിന്നും കോൺഗ്രസ്‌  തുടങ്ങി കഴിഞ്ഞു ..
പണം നല്കി വോട്ട്  നേടുക എന്ന പഴയ രീതി  കോൺഗ്രസ്‌ മറന്നിട്ടില്ല എന്ന്  മനസിലായില്ലേ ..
ഈ  നൂറ്റാണ്ടിലേയും ,വരാൻപോകുന്ന  നൂറ്റാണ്ടിലേയും  ഏറ്റവും  വലിയ വിഡ്ഢിത്തം ആണ് 
മോഡിയുടെ  കേരളത്തെ  കുറിച്ചുള്ള സോമാലിയ പ്രയോഗം .............

Wednesday, May 11, 2016

നമ്മുടെ സുരേഷ് ഗോപി  ഒന്നും പറഞ്ഞില്ലല്ലോ? ദൈവത്തിന്റെ സ്വന്തം നാട്  അല്ലേ ?
കേരള  ജനതയെ  അപമാനിച്ച  മോഡിക്ക് മറുപടിയായി  ബി.ജെ .പി....വെള്ളാപ്പള്ളി ഗുരു സഖ്യത്തെ  പരാജയപെടുത്തുക .....
വിഡ്ഢിതരത്തിന്റെ  രാജാവ് ആണോ മോഡി ?

ഇന്തയുടെ ചരിത്രം,കേരള ചരിത്രം  ഒന്നും അറിയാതെ  വായിൽ വന്ന കാര്യം വിളിച്ചു പറയുമ്പോൾ
അത് വിഡ്ഢിത്തരം  ആകരുത് ....കേരളത്തെ  സോമാലിയ  എന്ന രാജ്യവുമായി താരതമ്യപെടുത്തിയ ശ്രി.മോഡി  കേരളത്തെ മൊത്തം അപമാനിച്ചു ...അതിൽ ബി.ജെ .പി ...
വെള്ളാപ്പള്ളി  ഗുരു ...അവരും ഉൾപെടും ...എന്നിട്ട്  മോഡി പറഞ്ഞതിനെ ന്യായീകരിക്കുന്നു .
ഇങ്ങിനെ ഉണ്ടോ ഒരു മോഡി സ്നേഹം..വിദ്യാഭ്യാസ രംഗത്തും ,ആരോഗ്യ രംഗത്തും ,ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കുന്നതിലും കേരളം കൈവരിച്ച നേട്ടം ദേശിയ ശരാശരിയേക്കാൾ
വളരെ അധികം കൂടുതൽ ആണ് ..ഇതൊന്നും അറിയാതെ വായിൽ വന്നത് എന്തും പറയാം എന്നത് ഒരു ഭരണാധികാരിക്ക് യോജിച്ചതല്ല...അത് കൊണ്ട് ബി.ജെ .പി ...പ്രവർത്തകർ കേരള ചരിത്രം  മോഡിയെ  പറഞ്ഞു മനസിലാക്കുക ....ഇനിയും വിഡ്ഢിത്തരം പറയാതിരിക്കുവാൻ .
ഹൃദയം  വിശാലമാണ്
പ്രബഞ്ചത്തോളം
മനുഷ്യ മനസുകൾ ക്രൂരമാകുന്നു
ഭരണകൂടം  നന്മകളുടെ വായ മൂടികെട്ടുന്നു
എങ്കിലും അവിടവിടെ പച്ചപ്പുകൾ തുടിക്കുന്നു
അതൊരു വരും നാളുകളുടെ പ്രത്യാശകൾ ആകാം
ജാതിയുടെയും ,മതത്തിന്റെയും ,വർഗത്തിന്റെയും
കെട്ടുകൾ പൊട്ടിചെറിയുക  നാം
നാം ഒന്നല്ലേ ...........മനുഷ്യ വർഗ്ഗം .
mattancherry  കായീസ് ഹോട്ടലിന്  അടുത്ത് മഴ പെയ്യല്ലേ എന്ന് പ്രാർത്ഥിക്കുക -----------

കൊച്ചി  mattancherry  കായീസ്  പരിസരത്ത് മഴ പെയ്താൽ ഓടയിലെ മാലിന്യം   റോഡ്‌ ആകെ പരന്ന് സുഗന്ധം പരത്തുന്നു ..എന്തൊരു ഗന്ധമാണത്  ,വിവരിക്കുക  അസാധ്യം ...ഓടയിൽ  വന്നടിയുന്ന ഭക്ഷണ  അവശിഷ്ടം. കറിയിലെ കൊഴുപ്പ്  ഇവ എല്ലാം വന്നടിഞ്ഞു ദിവസങ്ങൾ കഴിയുമ്പോൾ ചീഞ്ഞ് നാറുന്ന  ചുറ്റുപാട് കണ്ടില്ല എന്ന് നടിക്കുന നഗരസഭാ ....ഫലമോ പരിസരങ്ങളിൽ   dungi  പനി  പടർന്നു പിടിക്കുന്നു ....അധികാരികൾ ശ്രദ്ധിക്കുക ...


കൊച്ചി മണ്ഡലത്തിൽ കോൺഗ്രസുകാർ  വോട്ട് മറിക്കുമോ ?

കൊച്ചി മണ്ഡലത്തിൽ ഡോമിനിക് സ്ഥാനാർഥി  ആയതിൽ പ്രധിഷേധിച്ച്  വിമത സ്ഥാനാർഥി  ലീനസിന്  വോട്ട്  ചെയ്യുമോ .............

Tuesday, May 10, 2016

എന്റെ ഇളയ മകൻ അബ്ദുൽ റാസിക്ക് .കെ .എസ് ...പ്ലസ്‌ ടു  വിജയിച്ചു ....

Monday, May 9, 2016

ഓർമകളിലെ ജന്മദിനം :----

ഇന്ന് എന്റെ ജന്മദിനം  51 വയസ് പൂർത്തിയാകുന്നു ..ജന്മദിനത്തിൽ എന്റെ ഓർമ്മയിൽ വരുന്നത്
ഉമ്മയെ ആണ് ..ജന്മദിനം വരുമ്പോൾ ഏറ്റവും സന്തോഷം ഉണ്ടാകുന്നത് ഉമ്മക്ക്‌ ആണ് ...വാപ്പയും,ഉമ്മയും  ഇന്നില്ല ...ജന്മദിനത്തിൽ  ചക്കരപായസം വെച്ച് സമപ്രായക്കാരായ കുട്ടികളെ വിളിച്ച് അവർക്ക് എല്ലാം ചക്കര പായസം കൊടുത്ത് സൽക്കരിച്ചിരുന്ന  ജന്മദിനത്തിന്റെ  ഓർമ്മകൾ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തുന്നു ---ഈ ദിനത്തിൽ എന്റെ വാപ്പിച്ചിക്കും ,ഉമ്മക്കും  നല്കുവാനുള്ളത്  പ്രാർത്ഥന മാത്രമാണ് ....അവർ നല്കിയ സ്നേഹം  തന്നെ ആണ് എനിക്ക്
ഈ ദിനത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം..............
നേമത്ത്  കോൺഗ്രസ്‌  ബി .ജെ.പി ...ക്ക്  വോട്ട് മറിക്കുമോ ?
തൃപ്പുണിത്തുറ  മണ്ഡലത്തിൽ കോൺഗ്രസിന്‌ ബി .ജെ .പി ...വോട്ട്  മറിക്കുമോ ?
ഒറ്റ  മുറികളിൽ വസിക്കുന്ന അനേകം ജിഷമാർ ഈ കേരളത്തിൽ  ഇനിയും ഉണ്ടെന്നിരിക്കെ അവരെ സംരക്ഷിക്കുവാൻ ഭരണകൂടം എന്ത് ചെയ്യുന്നു ...ഓരോ  ജന പ്രധിനിധിയും  ,ജില്ലാ  ഭരണകൂടവും ,സംസ്ഥാന ഭരണകൂടവും   വീണ്ടും  ജിഷക്ക് ഉണ്ടായത് പോലെ ഉള്ള ദുരന്ത
സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ നടപടി സ്വീകരിക്കുക ....

Sunday, May 8, 2016

ഹരിത എം .എൽ .എ ---മാർ  വിജയിക്കുമോ?

വാക്കിൽ  മാത്രം ഹരിതം -----ഒരു തരം  അഡ്ജസ്റ്റ്മെന്റു ..........


Saturday, May 7, 2016

കൊച്ചി മണ്ഡലത്തിൽ വെൽഫയർ പാർട്ടി  ചരിത്രം സൃഷ്ടിക്കുമോ ?


വിജയിച്ചു അഞ്ചു വർഷം കഴിഞ്ഞു അടുത്ത തിരഞ്ഞടുപ്പിൽ  വരുന്ന സ്ഥാനാർഥികളെ ആട്ടി
ഓടിക്കുക ...........ജനകിയ പ്രശ്നങ്ങൾ ഒന്നും കാണാതെ  സ്വന്തം താല്പര്യം നോക്കുന്ന ഇടത് -വലത്
സ്ഥാനാർഥികളെ  ഒറ്റപെടുത്തുക ..........
നല്ല കോൺഗ്രസ്‌ പ്രവർത്തകർ  ചോദിക്കുന്നു :-------------

കെ .പി .സി .സി --യ്ക്ക്  വേണ്ടാത്ത ഡോമിനിക്കിന്  എന്തിനീ  നമ്മൾ വോട്ട് ചെയ്യണം .
ഈ  തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സുധീരൻ  എടുത്ത നിലപാട് ശരിയാണ് എന്ന് തെളിയിക്കപെടും  എന്ന് അവർ പറയുന്നു ...


എറണാകുളം  ജില്ലയിൽ യു .ഡി .എഫ് --ന്  നഷ്ടപെടുന്ന ഒരു മണ്ഡലം ആയിരിക്കും ...കൊച്ചി .

വോട്ടർമാർക്കിടയിൽ  വ്യാപകമായ പ്രധിഷേധം  ഡൊമിനിക് പ്രസന്റെഷന്  ആണ് ...

വോട്ട് വന്നപ്പോൾ മാത്രം വരുന്ന  ഡോമിനിക്കിനെ  വേണ്ട എന്ന നിലപാട് ആണ് വോട്ടർമാർ ... 

Friday, May 6, 2016

ഭ്രമമാണ്  പ്രണയം -------------
വെറും ഭ്രമം ---------
വാക്കിന്റെ വിരുതിനാൽ തീർക്കുന്ന  സ്ഫടിക സൗധം --------

Thursday, May 5, 2016

ക്രുരമായി കൊല്ലപെട്ട ജിഷയുടെ മരണം പോലും ആഘോഷമായി കൊണ്ടാടുന്ന രാഷ്ട്രിയ പാർട്ടികളുടെ  കപടമുഖം  ജനങ്ങൾ തിരിച്ചറിയുന്നുണ്ടോ ? വോട്ടിന് വേണ്ടിയുള്ള ഈ കാപട്യം ജനസമുഹം തിരിച്ചറിയണം ..ആരോഗ്യം വീണ്ട് എടുക്കുവാൻ പോലും ജിഷയുടെ അമ്മയെ സമ്മതിക്കുന്നില്ല ...വി.ഐ.പി ..കളും വി.വി.ഐ.പി ..കളും മുറതെറ്റാതെ വന്നു കൊണ്ടിരിക്കുന്നു ..ജനസമൂഹത്തോടുള്ള  സ്നേഹം ,കടപാട് കൊണ്ടാണോ ഈ കപടൻമാർ വരുന്നത് ..വോട്ട് തട്ടാൻ  അല്ലാതെ  മറ്റു ഒന്നിനും അല്ല....

Wednesday, May 4, 2016

പച്ചിമ  കൊച്ചിയിൽ   ഡങ്കി  പനി  പടരുന്നു ..എവിടെ നമ്മുടെ ആരോഗ്യ മന്ത്രി ,മുഖ്യൻ എവിടെ ,ഡൊമിനിക് എവിടെ ,മേയർ എവിടെ ,നഗരസഭാ ഹെൽത്ത്‌ ചെയർമാൻ എവിടെ ...വോട്ട് തെണ്ടുകയാണ്   അല്ലേ ..ഇവിടെ പച്ചിമ കൊച്ചിയിൽ മനുഷ്യർ ഉണ്ട് ...കുടിവെള്ളം ഇല്ല .ഉള്ള വെള്ളം മലിനം ... ഡങ്കി  പനി പടർന്നു വിവിധ ആശുപത്രികളിൽ  രോഗ ബാധിതർ  ആയി കിടക്കുന്നു ....പണം കിട്ടാനുണ്ട് എന്ന് പറഞ്ഞാൽ ,പദ്ധതികൾ  ഉണ്ട് എന്നറിഞ്ഞാൽ ഓടി വരുന്ന ഇത്തരം ജന വഞ്ചകരെ തിരിച്ചറിയുക ...

Wednesday, April 27, 2016

S.S.L.C  വിജയം  നേടിയ  മുഴുവൻ വിദ്യാർഥി -
വിദ്യാർഥിനികൾക്കും  വിജയ ആശംസകൾ 
നേരുന്നു ....പരാജയപെട്ടവർ നിരാശ പെടേണ്ട ..പരാജയം ഒന്നിന്റെയും അവസാനമല്ല ...നിങ്ങൾ ആയിരിക്കും ഒരുപക്ഷെ ഇന്ത്യയുടെ 
അഭിമാനമാകുക .....

Tuesday, April 26, 2016

S.S.L.C ---പരീക്ഷാഫലം  നാളെ 
ഒരു താരം എം .പി .ആയി  സമാധാനം ...

ഇനി ഏതെല്ലാം  താരങ്ങൾ  M.L.A ----മാരാകും .............ശാന്തിയും ,സമാധാനവും   ഉണ്ടാകട്ടെ  ജനങ്ങൾക്ക് .............

Sunday, April 24, 2016

ജീവിക്കുവാൻ വേണ്ടി ,ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മോഷണം നടത്തിയിരുന്ന കള്ളന്മാർക്ക് നേരും ,നെറിവും  ഉണ്ടായിരുന്നു ..എന്നാൽ ഇന്നത്തെ രാഷ്ട്രിയ കപട ,സദാചാര വിരുദ്ധ ,രാജ്യത്തിന്റെ സമ്പത്ത് കൊള്ള ചെയ്യപെടുന്ന  ഈ രാഷ്ട്രിയ കിങ്കരന്മാർ  ഏതു ,വേഷ,ഭാഷ ഭൂഷാതികളിൽ  വന്നു വോട്ട്  ചോദിക്കുമ്പോൾ  നാം എല്ലാം വിസ്മരിക്കുന്നു ..ഇതാണോ രാഷ്ട്രിയം .

ബാഗുകളിൽ  അഥവാ ചാക്കുകളിൽ പണവുമായി വരവായി  കപടരാഷ്ട്രിയക്കാർ ....സൂക്ഷിക്കുക ..
കാടിന്റെ മക്കളായ ആദിവാസി സമൂഹത്തെ പട്ടിണിയുടെ ഇരകളാക്കി മാറ്റുന്ന ഈ അധികാരി വർഗ്ഗത്തിനാണോ  നാം വോട്ട് ചെയ്യുക ...ഇടതായാലും ,വലതായാലും  ആദിവാസികളെ കണ്ണീരു കുടിപ്പിചിട്ടെ ഉള്ളു ....

Saturday, April 23, 2016

വാക്കുകൾ കൊണ്ട് കൊട്ടാരം  പണിതുതരാം എന്ന് ജന സമൂഹത്തെ പറഞ്ഞു പറ്റിക്കുന്നവർ  ആണ് ഇന്നത്തെ രാഷ്ട്രിയക്കാർ ....കപട രാഷ്ട്രിയക്കാരെ  തിരിച്ചറിയു ........
2016  - 2017   അധ്യയാന  വർഷത്തിലേക്കുള്ള  അഡ്മിഷൻ  ആരംഭിച്ചു :-----------


 

Thursday, April 21, 2016

ഭൂമി ഉണ്ടോ  ഭൂമി :--

കിടക്കുവാൻ  വീടില്ലാതെ  പ്രയാസ പെടുന്ന വിജയ്‌ മല്ല്യക്ക്‌  ഭൂമി നല്കുവാൻ കേരള സർക്കാർ  കാണിച്ച ആ വിശാലമനസ്സിന്  ഉടമയായ  ഉമ്മൻ ചാണ്ടിക്ക്  ആയുസ് നല്കട്ടെ .....കള്ളന്  ചൂട്ടു പിടിക്കുന്ന  ഇതുപോലെയുള്ള  ഒരു മുഖ്യൻ ഉണ്ടായിട്ടുണ്ടോ ? ഇനിയും ജനങ്ങൾ വോട്ട് ചെയ്യണോ ? സ്റ്റാർ എണ്ണം കൂട്ടിയാൽ  ആർക്കും മദ്യം വിൽക്കാം ...സുധീരൻ മാഷിന്റെ  ആർജവം കുറഞ്ഞുവോ ? അതോ തല്ലികിടത്തിയോ ? 

Sunday, April 10, 2016

ഭരണകൂടത്തിന്റെയും,രാഷ്ട്രിയക്കാരന്റെയും ,ഉദ്യോഗസ്ഥന്മാരുടെയും  ഇരകളായി തീരുന്നു എന്നതിന്റെ ഉത്തമ  ഉദാഹരണം ആണ് കൊല്ലത്തുണ്ടായ വെടികെട്ട്  ദുരന്തം .. മനുഷ്യ ജീവന് യാതൊരു വിലയും കല്പിക്കാത്തവരായി  മാറുന്നു നമ്മുടെ ഭരണകൂടം ...ജനം എപ്പോഴും ,ഇപ്പോഴും  കഴുതകൾ തന്നെ ....

Wednesday, March 23, 2016

തിരുത്തൽ  സർക്കാർ :---

ഒരു ഭരണ കൂടം എടുക്കുന്ന തീരുമാനങ്ങൾ  അപ്പപ്പോൾ തിരുത്തേണ്ടി വരുന്ന ഗതികേടിലാണ്
ഉമ്മൻചാണ്ടി  സർക്കാർ ...

1.ലോട്ടറി  തിരുത്ത്‌ .
2.മെത്രാൻ കായൽ  തിരുത്ത്‌ .
3.കടമകുടി  തിരുത്ത്‌ ...അങ്ങിനെ പോകുന്നു 

Thursday, March 17, 2016

സുഹൃത്തുക്കളെ , എന്റെ  മകൻ ജമാലുദ്ധീൻ ഈ മാസം 23 -ന്  ഉംറ  നിർവഹിക്കുവാൻ  പോകുന്നു .insha allah ..എല്ലാവരുടെയും  അകമഴിഞ്ഞ പ്രാർത്ഥന ഉണ്ടാകണം .....

Monday, March 14, 2016

ജീവിത മാർഗമല്ലേ  ഈ മത്സരം -ലക്ഷങ്ങൾ മുടക്കുന്നു --കോടികൾ നേടുന്നു --
കേരളത്തിലെ കലാ  - സാഹിത്യ --സിനിമാ  മേഖലകളിൽ  വർഗ്ഗിയ കാഴ്ച്ചപാടുകൾ  ശക്തി പ്രാപിക്കുന്നില്ലേ ? 

Saturday, March 12, 2016

ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി  മാക്സി ആണ് എങ്കിൽ കൊച്ചി സീറ്റ്‌  ഇടത് പക്ഷത്തിന് നഷ്ടപെടും ...
കൊച്ചിയുടെ  MLA  ആരാകണം :-----------

കഴിഞ്ഞ അഞ്ചു വർഷം  കൊച്ചിയുടെ MLA  ആണ് .ഇതുവരെ പച്ചിമ കൊച്ചിയെ അവഗണിച്ച ഒരു MLA ആണ് . അഞ്ചാമത്തെ  വർഷം  ആണ് നമ്മുടെ MLA  പച്ചിമ കൊച്ചിയിൽ കാണുന്നത് .ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്ന ഈ മണ്ഡലത്തിൽ നാമ മാത്രമായ കാര്യങ്ങൾ ആണ് ചെയ്തിരിക്കുന്നത് ...നമ്മുടെ MLA  -യെ നിങ്ങൾ അറിയുമോ എന്ന് ജനസമുഹത്തോട്  ചോദിക്കുമ്പോൾ  പലർക്കും അറിയില്ല ..പിന്നേ ജയം അത്  പണം കൊടുത്തുകൊണ്ട് എളുപ്പം ആക്കുവാൻ സാധിക്കുന്ന ഒരു മണ്ഡലം ആണ് ഇത് ..500  കിട്ടിയാലും ,1000 കിട്ടിയാലും സന്തോഷം  അത് മതിയല്ലോ എന്ന് കരുതുന്ന വോട്ടർ മാരും ..പിന്നേ എന്തിനീ പേടിക്കണം എന്ന തോന്നലുള്ള രാഷ്ട്രിയകാരനും ....

Monday, March 7, 2016

ഇന്ന് വനിതാ ദിനം :--------------

ഇന്ന്  ഓരോ ദിനവും പല പേരുകളിൽ അറിയപെടുന്നു ..അധ്യാപക ദിനം ,എയിഡ്സ് ദിനം ,അങ്ങിനെ പോകുന്നു  ദിനങ്ങൾ ....ഓരോ ദിനവും പല പേരുകളിൽ മാത്രം ഒതുങ്ങിയാൽ മതിയോ ..
കർമ്മ  രംഗത്ത്‌ നാം എവിടെ നിൽക്കുന്നു  എന്ന ചോദ്യം  പലപ്പോഴും  ആശയ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട് ...ഓരോ  വ്യക്തികളും അവരുടെ കർമ്മം വ്യക്തമായി നിർവഹിക്കുമ്പോൾ അവരുടെ ദിനം  അവർക്ക് മാത്രം അവകാശപെട്ടതാണ് ...എന്നാൽ ഇന്ന് അങ്ങിനെ ആണോ? പ്രസംഗം പോലെ അല്ല ജീവിതം എന്ന തിരിച്ചറിവ് ഉള്ള എത്ര പേർ ....ആശംസ നേരുന്നു.......

Sunday, March 6, 2016

കൊച്ചിയിലെ   --  MLA  ഇപ്പോൾ ഓടി തുടങ്ങിയിരിക്കുന്നു ..അടുത്ത അഞ്ചു കൊല്ലത്തെ  MLA ആകുവാൻ ....
വീണ്ടും കള്ളന്മാർ ,കൊള്ളക്കാർ,അഴിമതിക്കാർ  വീണ്ടും ജന സമുഹത്തെ  കാണുന്നു ..വോട്ട് തേടുന്നു ..വോട്ട് തെണ്ടുന്നു ....അടുത്ത പെരും കള്ളൻ ആര്  

Saturday, February 27, 2016

പ്രയാസം ഇല്ലാതെ കിട്ടികൊണ്ടിരുന്ന ക്ഷേമ പെൻഷൻ ഇപ്പോൾ ഇതാ പുതിയ രൂപത്തിൽ ...
മണി ഓർഡർ രൂപത്തിൽ ആയിരുന്നു കിട്ടികൊണ്ടിരുന്നത് ..പിന്നേ അത് പോസ്റ്റ്‌ ഓഫീസ് വഴിയാക്കി ...എണീറ്റ് പോയി  പെൻഷൻ വാങ്ങുവാൻ സാധിക്കാത്ത ആയിരങ്ങൾ ...പിന്നേ വീണ്ടും മാറ്റി ..ചെക്ക്‌ ആക്കി ..നഗരസഭാ വഴി ലഭിക്കും എന്ന് പറഞ്ഞു ..കിട്ടിയ  ചെക്കുകൾ  എണ്ണത്തിൽ കുറവ് ..എല്ലാവര്ക്കും അതും ഇല്ല ..ചുരുക്കത്തിൽ ആയിരങ്ങൾക്ക് പെൻഷൻ കിട്ടിയിട്ടില്ല ..മുഖ്യൻ പറയുന്നു എല്ലാവർക്കും പെൻഷൻ കിട്ടിയിട്ടേ മുഖ്യൻ ശമ്പളം പറ്റു ..എന്തൊരു സ്നേഹം മുഖ്യൻ അയാൽ ഇങ്ങിനെ വേണം ....നമവാതം ...
quick verification  കേട്ടു മടുത്ത ഒരു കാലഘട്ടം  ഉമ്മൻ ചാണ്ടിയുടെ  ഭരണകാലം ...എന്നിട്ടും പറയുന്നു അതിവേഗം ബഹുദൂരം .....

Thursday, February 18, 2016

സുഹൃത്തുക്കളെ ...

കൊച്ചി നഗരസഭയിലെ  കരിപ്പാലം ഡിവിഷൻ [ 4 ] ഇന്ന് ഉച്ചയ്ക്ക്  2.30  ന്  mattancherry  GHS -ൽ
വാർഡ്‌  സഭ കൂടുന്നു ... വികസനം  ജനാധിപത്യ  രീതിയിൽ ആകട്ടെ ....കരിപാലം നിവാസികൾ  കക്ഷി രാഷ്ട്രിയ ഭേദമന്യേ  പങ്കെടുക്കുക ...വികസന കാഴ്ചപാടുകൾ അവതരിപ്പികുക ...അഴിമതി മുക്തമായ രീതിയിൽ നടക്കുന്ന നിർമ്മാണ  പ്രവർത്തനങ്ങൾക്ക്  അണിചേരുക ....

Thursday, January 28, 2016

ഉമ്മൻ ചാണ്ടിയുടെ  രാഷ്ട്രിയ ജീവിതം അവസാനിക്കുകയാണോ ?
ഒരു കാര്യം  സമ്മതിച്ചേ പറ്റു : U .D .F  --സർക്കാരിനെ ഇത്രയും ..വളരെ മോശമായ രീതിയിൽ കൊണ്ട് ചെന്ന് എത്തിച്ചതിൽ  മുഖ്യന്  സന്തോഷിക്കാം ...

Saturday, January 23, 2016

മാണിയും ,ബാബുവും  രാജിവെകേണ്ടിവന്നത്  മുഖ്യന്റെ കെടുകാര്യസ്ഥത  അല്ലേ ? അഴിമതി ആരോപണം കോടതി ഇടപെട്ടു കൊണ്ട്  വിജിലൻസ് അന്വേഷണം  നടത്തേണ്ട സാഹചര്യം
വന്നത് മുഖ്യ മന്ത്രിയുടെ മോശമായ നിലപാട് ആണ് ..ജനാധിപത്യ രീതി അനുസരിച്ച്  ആരോപണ വിധേയരായവർ സ്വയം രാജിവെച്ചു മര്യാദ പാലിക്കണം  ആയിരുന്നു .....

Saturday, January 16, 2016

കൊതുക്  കടിയിൽ സഹികെട്ട് നഗരസഭാ അംഗങ്ങൾ :::::::::::

വീണ്ടും കിട്ടുമല്ലോ കോടികൾ  അല്ലാതെ മനുഷ്യ സ്നേഹം ഉണ്ടായിട്ടാണോ ഈ പുലമ്പൽ ---
കഴിഞ്ഞ അഞ്ചു കൊല്ലം കോടികളും  മുടക്കിയിട്ട്  മറാത്ത കൊതുക് ഇപ്പോൾ തന്നേയ് മാറും -**
ആദ്യം  ടൈലുകൾ വിരിച്ചു സ്ലാബ് ഇട്ടു മൂടിയ കാനകൾ എല്ലാം തുറന്ന്  പഴയ കാലത്തുള്ള ശുദ്ധീകരണം നടത്തിയാൽ കൊതുക് പമ്പ കടക്കും ...കടൽ വെള്ളം സുലഭമായ കൊച്ചിയിൽ
ഓടകളിൽ കടൽ വെള്ളം പമ്പ് ചെയ്‌താൽ കൊതുക് നാശം  ഉറപ്പാണ്...പക്ഷേ അതിലും അഴിമതി ഉണ്ടാകില്ലേ ...ആദ്യം  നഗരസഭ മാലിന്യ  മുക്തമാക്കുക ...അഴിമതി  ഒഴിവാക്കി സത്യ സന്ധമായ രീതിയിൽ  പ്രവർത്തനം കാഴ്ചവെക്കുക ....ഏതായാലും സ്ലാബ് ഇട്ടു മൂടിയ ഓടകൾ പച്ചിമ കൊച്ചിയുടെ ശാപം ആണ് ....

Friday, January 8, 2016

സിനിമ ഹറാമല്ല ....മദ്യമോ ? mattancherry --യിലെ എത്രയോ മുസ്ലിം ലീഗ് കാരാണ് മദ്യപിക്കുന്നത് ...പിന്നീട് പറയുമോ മദ്യം ഹറാമല്ല  എന്ന് ...മനസ്സിനും ,ശരീരത്തിനും ദോഷം ചെയ്യുന്നത് എന്തും ഹറാമല്ലെ ? ഹറാമിനു പ്രവാചകൻ  നല്കിയിരിക്കുന്ന നിർവചനം  കൂടി വ്യക്തമാക്കു --------
നഗരസഭാ അധികാരികൾ ഉറങ്ങുന്നുവോ  അതോ  ഉറക്കം നടിക്കുന്നുവോ ?ശ്വാസകോശ കാൻസർ ,വലിവ് ,ശ്വാസം മുട്ടൽ , --ഈ വക അസുഖങ്ങൾ നഗരസഭാ അധികാരികൾക്കും  വരും ..സൂക്ഷിച്ചാൽ എല്ലാവർക്കും നല്ലത് ...

Wednesday, January 6, 2016

Sunday, January 3, 2016

എന്ത് പറ്റി CPIM -ന് ..........എന്തൊരു പുകിലായിരുന്നു അഥാനി വരുന്നു എന്നറിഞ്ഞപ്പോൾ ---
ഇപ്പോൾ അതെല്ലാം മാറി ...കിട്ടിയോ കനത്തിൽ ....സർവരാജ്യ തൊഴിലാളികളെ  സങ്കടിക്കുവിൻ എന്ന മുദ്രവാക്യം പാടി തളർന്ന സമുഹത്തിന് പുതിയ ഒന്ന് കിട്ടി ..സർവരാജ്യ കുത്തകകളെ സങ്കടിക്കുവിൻ ...സങ്കടിച്ചു ---സങ്കടിച്ചു  ശക്തരാകുവിൻ ....

Friday, January 1, 2016

കേരളത്തിന്റെ മദ്യനയം  കേരളത്തിൽ മദ്യം  കഴിക്കുന്നവരുടെ എണ്ണത്തിൽ  കുറവ് വരുത്തിയോ ?

നമ്മുടെ മുഖ്യൻ പറയുന്നത് ഗുരുദേവന്റെ  മദ്യത്തിനെതിരെയുള്ള  താക്കീത് സർക്കാർ ഫലത്തിൽ എത്തിച്ചു എന്നാണ് ...കേരള മുഖ്യൻ കേരളിയ സമുഹത്തെ പറ്റിക്കുകയല്ലേ ചെയ്യുന്നത് ...കേരളത്തിലെ ബാറുകൾ അടച്ചു പൂട്ടി എന്നതിനാൽ മദ്യപാനം  ഇല്ലാതായോ ? എന്തിനാണ് ബീവറേജസ്  ഔട്ട്‌ ലെറ്റുകളിലുടെ  മദ്യം വിൽക്കുന്നത് ...ഗുരു സ്നേഹം ഉണ്ട് എങ്കിൽ കേരളത്തിൽ മദ്യം നിരോധിക്കു ....അതിനുള്ള ചങ്കൂറ്റം മുഖ്യന്  ഇല്ല ...