Thursday, December 31, 2015

 കൊച്ചി  കാർണിവൽ അഴിമതിയുടെ  ഒരു കേന്ദ്രം ആകുന്നില്ലേ ------------------

 കാർണിവൽ  മയക്കുമരുന്നിന്റെ  വേദി ആകുന്നില്ലേ ---------------------

 കാർണിവൽ  ഒരു ആഭാസമല്ലേ ------------------------------------------------

 സൂക്ഷിക്കുക  പോകുന്നവർ ----------------------------------------------------
ശുഭ ദിനം ആശംസിക്കുന്നു ------

നല്ലൊരു വർഷം ഉണ്ടാകട്ടെ --------------


Saturday, December 12, 2015

ഓൾ പ്രമോഷൻ നിർത്തലാക്കുമോ ?
കേരളത്തിലെ 5  മുതൽ 10 -)0  ക്ലാസ്സ്‌ വരെയുള്ള  വിദ്യാർത്ഥികളുടെ  പഠന നിലവാരം കുറയുന്നു എന്ന കണ്ടെത്തൽ  സ്വാഗതാർഹമാണ്. ഇനിയും സർക്കാർ നിസംഗത  കാണികുകയാണ് എങ്കിൽ ഒന്നിനും കൊള്ളാത്ത വിദ്യാർത്ഥി സമൂഹത്തെ  ആയിരിക്കും  സൃഷ്ടിക്കുക. ഇപ്പോൾ തന്നെ സർക്കാരിന്  പിടികിട്ടി ....മലയാളവും ,ഇംഗ്ലീഷും ,ഹിന്ദിയും ..എന്ന് വേണ്ട ഒന്നും തന്നെ അറിയാത്തവർ  ആണ്  നല്ലൊരു ശതമാനം  കുട്ടികളും ....ഇത് ഭാവിയിൽ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും ....പഴയ വിദ്യാഭ്യാസ രീതി പുതിയ രൂപത്തിൽ നടപ്പിലാക്കിയാൽ  എന്താണ് കുഴപ്പം .ഏതായാലും മാറുക ..മാറിയില്ല എങ്കിൽ കാലം മാറ്റുക തന്നെ ചെയ്യും ...

Saturday, November 28, 2015

മരണപെട്ട  നൗഷാദിന്  എന്ത് നല്കി ആദരിച്ചാലും  ലഭിക്കാത്ത ഒന്നാണ് ആ ജീവൻ ...നമ്മുടെ ഭരണാധികാരികളുടെ  മോശമായ നടപടിയുടെ ഒരു  രക്തസാക്ഷി ആണ് ആ നല്ല മനുഷ്യസ്നേഹി ....സ്വന്തം ജീവനെക്കാൾ   മറ്റുള്ളവരുടെ ജീവനെ സ്നേഹിച്ച ഒരു ധീരനും,മനുഷ്യസ്നേഹിയും ....
എന്ത് കൊണ്ട് ഭരണകൂടത്തിനെ  പ്രതിയാക്കി കൊണ്ട് കേസ് കൊടുക്കാത്തത് ....അല്ലെങ്കിൽ തുമ്മിയാൽ കേസ് കൊടുക്കുന്ന  സാമുഹ്യ- പ്രവർത്തകർ ഉള്ള ഈ കേരളത്തിൽ  എന്ത് കൊണ്ട് ഇതിനെ കാണാതെ പോകുന്നു ...മാൻഹോൾ  തുറന്നാൽ വിഷ വാതകം ഉണ്ടാകും എന്ന് അറിയാത്ത മണ്ടൻമാർ   ആണോ ഇവർ ....ഇപ്പോൾ മന്ത്രി അബ്ദു റബ് മാത്രം അല്ല മണ്ടൻ ..മറ്റുള്ളവരും  അതെ ഗണത്തിൽ പെടില്ലേ ?

Thursday, November 26, 2015

ഓടകളിൽ  മറഞ്ഞിരിക്കുന്ന ദുരന്തം :-
കേരളത്തിന്റെ ശാപം ആകുകയാണോ ഓടകൾ ...നഗര ഓടകൾ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയാണ് ...നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒട്ടു മിക്ക ഹോട്ടലുകളും മാലിന്യം  സമീപ ഓടകളിലേക്ക്  തള്ളിവിടുന്നു ..ഇതിന്റെ ഫലം എന്താണ് എന്ന് എല്ലാവർക്കും അറിയാം ..ഭരണകൂടത്തിന്റെ മോശമായ മുഖത്തിന്റെ രക്ത സാക്ഷിയാണ് നൗഷാദ് . ഓടയിൽ ഇറങ്ങിയ രണ്ടു തൊഴിലാളികൾ അശുദ്ധ വായു ശ്വസിച്ചു മരണത്തിനോട്‌ മല്ലടിച്ച് കൊണ്ടിരിക്കുമ്പോൾ അവരെ രക്ഷിക്കുവാൻ ശ്രമിച്ച നൗഷാദ് സ്വന്തം ജീവൻ വെടിഞ്ഞു ...അതോടപ്പം രണ്ടു തൊഴിലാളികളും മരിച്ചു .മാൻഹോളിൽ  ഇറങ്ങിയിട്ടുള്ള  അപകടം ഇതിന് മുൻപ് എറണാകുളത്ത് സംഭവിച്ചിട്ടുണ്ട് ...യാതൊരു മുന്നൊരുക്കങ്ങളും  നടത്താതെ ചെയ്യുന്ന ഇത്തരം നടപടികൾ  അധികാരികൾ കാണിക്കുന്നില്ല ....കരാറുകാരൻ ,
നഗരസഭാ അധികാരികൾ ,നഗരസഭാ സെക്രട്ടറി  ഇവർക്ക് എതിരെ നരഹത്യക്ക് കേസ് കൊടുക്കണം ....പട്ടിയുടെ വാല് എത്രകൊല്ലം കുഴലിൽ ഇട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കും ..ഇതാണ് നമ്മുടെ ഭരണാധികാരികളും ....ഇത്തരം  സാഹചര്യങ്ങളിൽ  ജനങ്ങൾ ഇടപെട്ടു  ശക്തമായി പ്രതികരിക്കുക ...

Tuesday, November 24, 2015

നടേശ ഗുരുവിന്റെ യാത്ര പരാജയപെടും ....

ദൈവം  മനുഷ്യ മനസുകളിലേക്ക്‌ ആണ് നോക്കുക ...ഒരു മനുഷ്യന് ഹൃദയ ശുദ്ധി ഉണ്ടോ ഇല്ലയോ  എന്നാണ് ദൈവം പരിഗണിക്കുക ...ഒരു മനുഷ്യന് സൽകർമ്മം  ചെയ്യണമെങ്കിൽ  അവന് ഹൃദയ ശുദ്ധി നേടിയിരിക്കണം ...അല്ലാത്തവന്റെ ഏതൊരു കർമ്മവും  അത് മനുഷ്യർക്ക് സൽകർമ്മം  ആയി തോന്നാമെങ്കിലും  ദൈവത്തിന്റെ മുന്പിൽ അവൻ പരാജിതൻ ആണ് ...ഇതാണ് വെള്ളാപ്പള്ളി നടേശന്  പറ്റിയിരിക്കുന്നത് ...തുടക്കത്തിലേ നാവ് പിഴച്ചു ...മനുഷ്യൻ നന്മയിലേക്ക് നയിക്കണം അത് ഏതു ജാതിയായാലും ,ഏതു മതമായാലും ...എന്നതാണ് ശ്രി .നാരായണഗുരു  സ്വാമിയുടെ വചനം ...ഒരു ക്രിമിനൽ പഛാതലം ഉള്ള ഒരു വ്യക്തിക്ക് എങ്ങിനെ ഗുരു വചനം  ഉച്ചരിക്കുവാൻ സാധിക്കും ....നടേശ ഗുരുവിന്റെ മനസ്സ് ശുദ്ധം അല്ല ...കർമ്മവും ശുദ്ധമല്ല ...പകരം ഉണ്ടാകുക ശ്രി .നാരായണ ഗുരുസ്വാമിയുടെ  ശാപം ആയിരിക്കും ....നന്മകൾ ഉണ്ടാകട്ടെ ...

Sunday, November 22, 2015

രാഷ്ട്രിയക്കാരന്റെ  പണം മുടക്ക് കഴിഞ്ഞു ---ഇനി കൊയ്ത്തു കാലം ...

കേരളത്തിൽ കഴിഞ്ഞ പഞ്ചായത്ത്‌ .മുൻസിപാലിറ്റി ,കോർപ്പറേഷൻ  തിരഞ്ഞെടുപ്പിൽ കോടികൾ അതിൽ വിജയിച്ച സ്ഥാനാർഥികൾ മുടക്കി കഴിഞ്ഞു ..ഒരു ബിസ്സിനസ്സിൽ പണം എങ്ങിനെ ആണോ മുടക്കിയത് ആ രൂപത്തിൽ ..ഇനി മുടക്കിയ പണത്തിനു ലാഭം ഉണ്ടാക്കുക എന്നതായിരിക്കും  അല്ലോ അവരുടെ ലക്‌ഷ്യം ...ഇതിനാണോ കേരള സർക്കാർ കോടികൾ മുടക്കി
election നടത്തുന്നത് ...ഓരോ സ്ഥാനാർഥിയും  പാർട്ടി ഫണ്ടിലേക്ക് ലക്ഷങ്ങൾ അഥവാ കോടികൾ കൊടുത്താണ് ഒരു സീറ്റ്‌ വാങ്ങുന്നത് ...അതുപോലെ ഓരോ വാർഡിലും ഉള്ള വോട്ടർമാർക്ക്  പണം ആവശ്യമുണ്ട് എങ്കിൽ അത് ,മദ്യം ആവശ്യമുണ്ട് എങ്കിൽ അത്  അങ്ങിനെ ഓരോ ദിവസവും ആയിരങ്ങളും ,പതിനായിരങ്ങളും വാരി എറിയുന്ന രാഷ്ട്രിയക്കാരൻ  അങ്ങിനെ പോകുന്നു അഴിമതിയുടെ വാതിലുകൾ തുറക്കുവാനുള്ള മാർഗങ്ങൾ ....ഇതാണോ ജനാധിപത്യം ...അപ്പോഴും ജനം കഴുതകൾ ....ജയിച്ചവരോ ബുദ്ധി ജീവികൾ ...

Saturday, November 21, 2015

BJP  ഓടി ഒളിച്ചുവോ ? ബീഫ് വിവാദം സ്വന്തം കുഴി തോണ്ടി അല്ലേ....മോഡിക്ക്  മിണ്ടാട്ടം ഇല്ല ...

Thursday, November 19, 2015

ഇതാണ് ദൈവത്തിന്റെ പണി :---

പച്ചിമ കൊച്ചിയിൽ  രണ്ടാം ഡിവിഷനിൽ  നിന്നും ഇടത് പക്ഷ വിമതയായി  വിജയിച്ച സ്ഥാനാർഥി
mayor  തിരഞ്ഞെടുപ്പിൽ UDF --ന്  വോട്ട് ചെയ്തു ...അവർക്ക് വേണ്ടി രാവും .പകലും  ബുദ്ധിമുട്ടിയ
പാർട്ടി സഖാക്കൾ  ആകെ അങ്കലാപ്പിൽ ....ഇടത് പക്ഷ സ്ഥാനാർഥിയായി മത്സരിച്ചത് INL  സ്ഥാനാർഥിയാണ് ...വർഷങ്ങളായി ഇടത് പക്ഷതോടപ്പം നിന്ന പാർട്ടിയോട്  വഞ്ചന അല്ലേ പാർട്ടി
സഖാക്കൾ ചെയ്തത് ...ദൈവത്തിന്റെ ഇടപെടൽ ചിലപ്പോൾ ഇങ്ങിനെ ആണ് .....വിശ്വസിക്കുന്നവരെ വഞ്ചിക്കുക അത് മാർക്സിയൻ തത്വത്തിനു  പോലും വിരുദ്ധമാണ് ...ലാൽ സലാം ...
ചുംബന സമരം ..അതിന്റെ അനുയായികൾ അതിരുവിട്ടാൽ കച്ചവടമാകും ...വില്ക്കുന്നത് സ്ത്രീ ശരീരം ആണ് മാർക്കറ്റിൽ ഡിമാന്റു  കൂടുതൽ ...കേരളിയ സമുഹം സ്ത്രീ ശരീരം വില്ക്കുവാനുള്ള എന്തല്ലാം മാർഗങ്ങൾ ....
സാമുഹിക --സാംസ്കാരിക പ്രവർത്തകർ എവിടേ ? ഇനി അവരും പറയുമോ ഇങ്ങിനെയും ആകാം ചുംബന സമരം ....കേരളം ഒരു ഭ്രാന്താലയം  മാത്രം ആണോ ...ഭ്രാന്ത് സഹിക്കാം ....ഇത്തരം ആഭാസങ്ങൾ പോലും
ന്യായികരിക്കുവാൻ  ജനം ഉണ്ട് ..പിന്നെ അവർ എന്തിനി പേടിക്കണം ....

Friday, November 13, 2015

കുട്ടികൾ ...അവർ നിസ്വാർത്ഥരാണ് ..കള്ളവും  ഇല്ല ..ചതിവും ഇല്ല ...സ്നേഹിക്കുവാൻ മാത്രം അറിയുന്നവർ .....അങ്ങിനെ പോകുന്നു വാക്കുകൾ ..പക്ഷേ ....അവരും വേട്ടയാടപെടുന്നു ...സ്വന്തം
മാതാവും ,പിതാവും, അവരെ പോലും വെറുതേ വിടുന്നില്ല ....ഇതാ വീണ്ടും ഒരു ശിശു ദിനം ...നിങ്ങളുടെ  സംരക്ഷണം ,.സ്നേഹലാളനം , അവരിൽ ഉണ്ടാകട്ടെ ....ഒരായിരം നന്മകൾ  ഈ ലോകത്തിലെ കുട്ടികൾക്ക്  ഉണ്ടാകട്ടെ ...
നമ്മുടെ സംസ്ഥാന ,കേന്ദ്ര  സർക്കാരുകൾ ബ്രുട്ടസ്   അനുയായികൾ അല്ലേ ...ചിലപ്പോൾ അതിനേക്കാൾ മ്ലേച്ചമായിരിക്കും ....
ഉമ്മൻ ചാണ്ടിയുടെ  മുഖം മങ്ങുന്നു :---

മാണി രാജിവെച്ചപ്പോൾ അല്പം സമാധാനിച്ചു ..പക്ഷെ  ആ സമാധാനം കുറയുന്നു ...
മാണി നേരിട്ട് പണം വാങ്ങിയില്ല എന്ന് പറയുമ്പോൾ നമ്മുടെ  ബാബു മന്ത്രി  നേരിട്ട്  ലക്ഷങ്ങളും ,കോടികളും വാങ്ങിയിരിക്കുന്നു ...മാണിയെ ഉമ്മൻ ചാണ്ടി കുടുക്കിയപ്പോൾ അതൊന്നും താൻ അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ നടക്കുമ്പോൾ ,ഇപ്പോൾ ഉമ്മൻ ചാണ്ടി തന്നെ കുടുങ്ങുമോ ?
ഏതായാലും കാര്യങ്ങൾ ആ രീതിയിൽ ആണ് പോകുന്നത് ..ബാബു കുറ്റക്കാരൻ ആണ് എന്ന്
തെളിയിക്കപെട്ടാൽ  ബാബു വാ തുറക്കും ...ആ തുറക്കൽ ചാണ്ടിയെ കൊണ്ടുപോകുവാൻ ആയിരിക്കുമോ ? കണ്ടറിയാം ....

Monday, November 9, 2015

മന:സാക്ഷി  തീരുമാനിക്കട്ടെ എന്നാണ് മാണിയുടെ രാജിയുമായി  ബന്ധപെട്ട് ഹൈകോടതി
പറഞ്ഞിരിക്കുന്നത് ...സ്വാഗതാർഹാമാണ് ..എന്നാൽ കള്ളന് കഞ്ഞിവെച്ചുകൊണ്ടിരിക്കുന്ന
മുഖ്യ മന്ത്രിയും ,മന്ത്രി ബാബുവും ,മറ്റു മന്ത്രിമാരും നല്ല പുള്ള ചമയുമ്പോൾ ജനാധിപത്യത്തിന്
കത്തി വെക്കുന്നവർ  ഇവര അല്ലേ ....രാജിവെക്കേണ്ടത് ഉമ്മൻ ചാണ്ടി അല്ലേ?.
BJP -യുടെ മോശമായ സമീപനത്തിന് ഉചിതമായ മറുപടി പോലും പറയുവാൻ മടി കാണിച്ച udf
വിചാരിച്ചു ..കലക്ക വെള്ളത്തിൽ  മീൻ പിടിക്കാം എന്ന് ..ഇപ്പോൾ  സംഭവിച്ചു ....ഉള്ളതും ചുക്കിട്ടു കാച്ചി ....

Friday, November 6, 2015

പച്ചിമ  കൊച്ചിയിലെ 3 ,4 ,5  --ഡിവിഷനിൽ  വോട്ട്  കച്ചവടം നടന്നുവോ ----?
ഫലം മാറി മറിയുമോ ? കണ്ടറിയാം .....

Thursday, November 5, 2015

ഇനിയുള്ള മണിക്കൂറുകൾ  കണക്ക് കൂട്ടലിന്റെത് ......
പച്ചിമ കൊച്ചിയിലെ പണ രാഷ്ട്രിയ പാർട്ടികൾ  അങ്കലാപ്പിൽ !

ലക്ഷങ്ങൾ  ഒഴിക്കിയ  പച്ചിമകൊച്ചിയിലെ  രാഷ്ട്രിയ പാർട്ടികൾ  അസ്വസ്ഥരാണ് .ഫലം കൈവിട്ടു  പോകുമോ എന്ന ഭയം..........അട്ടിമറികൾ ഉണ്ടാകും ....ഇനിയും അത്തരം ആളുകൾക്ക്
തന്നെ ആണ് വോട്ട് ചെയ്തിട്ടുണ്ട്  എങ്കിൽ  അവർ തന്നെ പമ്പര വിഡ്ഢികൾ ....  
ഈ  ആഴ്ച ഉമ്മൻ ചാണ്ടി  സർക്കാർ  രാജിവെക്കുമൊ ?
ആന്റണി അല്ല ഉമ്മൻ  ചാണ്ടി  ആണ് ....
നാണവും ,മാനവും ഇല്ലാത്ത ഒരു സർക്കാർ  അല്ലേ ?
കണ്ടറിയാം ......

Tuesday, November 3, 2015

പണം ഫലം മാറ്റി മറിച്ചേക്കാം 
ഈ രാജ്യത്ത്  അസഹിഷ്ണുുത  ദിനം പ്രതി വർധിപ്പിച്ചു കൊണ്ടിരിക്കുന്ന BJP  പോലുള്ള രാഷ്ട്രിയ പാർട്ടികൾക്ക്  വോട്ട് നൽകാതിരിക്കുക ...സവർണ മനോഭാവം വെച്ച് പുലർത്തുന്നവർക്ക് എങ്ങിനെ താഴ് ജാതിയിൽ പെട്ട ഹൈന്ദവ  സമുഹത്തെ ഉൾകൊള്ളുവാനും ,അവരെ സഹായിക്കാനും സാധിക്കും ...ഈ രാജ്യത്ത് കന്നു കാലികളെ വളർത്തി ഉപജീവനം നടത്തുന്ന
ഇന്ത്യൻ ജന സമുഹത്തിന് തന്നെ ഈ രാഷ്ട്രിയ പാർട്ടി  ശാപം ആണ് ...വര്ഗിയത രാജ്യത്തിന്
തകർച്ചയാണ്  നൽകുക ...നിങ്ങളുടെ വോട്ട് വിലപെട്ടതാണ് .അത് വര്ഗിയ ഫാസ്സിസ്റ്റ് ശക്തികൾക്കു നല്കുവാൻ ഉള്ളതല്ല ..
പച്ചിമ കൊച്ചിയിലെ 2 ,3,4,5 ...ഡിവിഷനുകളിൽ  വോട്ടർമാരുടെ  അടിയൊഴുക്ക് ശക്തമാകുന്നു ...
അത് ആർക്ക് ഗുണം ചെയ്യും ? 5 -)0  ഡിവിഷൻ  ജലാൽ ചരിത്രം തിരുത്തുമോ ?.

Saturday, October 31, 2015

നാണവും ,മാനവും ഇല്ലാത്ത ജന്തു സമൂഹത്തിൽ  പിറന്നവൾ ...
എന്താണ് ഫെമിനിസ്റ്റുകളുടെ  മനോ നില ..ഇതും സംസ്കാരത്തിന്റെ ഭാഗമാണോ ....
പച്ചിമ കൊച്ചിയിലെ പ്രമുഖനായ councilor  K .J .സോഹൻ  പരാജയ സാധ്യത ഉള്ള ഒരു സ്ഥാനാർഥി ആകുമോ ? പച്ചിമ കൊച്ചി ആയിരിക്കും LDF  ഭരണം  ഉറപ്പിക്കുന്നത് .........


Friday, October 30, 2015

മാറ്റത്തിന്റെ  മുഴക്കം പച്ചിമ  കൊച്ചിയിൽ ശക്തമാകുന്നു ....അത് ഫലങ്ങൾ മാറ്റി മറിച്ചേക്കാം 
മുന്നാം ഡിവിഷൻ അങ്കലാപ്പിൽ ----
പച്ചിമ കൊച്ചിയിലെ മുന്നാം  ഡിവിഷൻ udf വിജയിക്കും എന്ന തോന്നൽ election അടുത്ത് വരുമ്പോൾ ഇല്ലാതാകുന്നു ..മത്സരം മുറുകുന്നു ...എല്ലാ സ്ഥാനാർഥികളും  മത്സര രംഗത്ത് ശക്തമായി ഉണ്ട് . ഏതായാലും ഒരു കാര്യം  ഉറപ്പ് ..പണത്തിന്റെ ഒഴുക്ക് അത് ചിലപ്പോൾ ഫലം  മാറ്റിമറിക്കാം ...പണത്തെ സൂക്ഷിക്കുക ......
മാണിയും ,കോണിയും ,കൈപത്തിയും ,താമരയും ....നില നിൽപ്പിന് വേണ്ടിയുള്ള ഓട്ടത്തിൽ ...

Wednesday, October 28, 2015

ആക്രികടയും  കൊച്ചി കോർപ്പറേഷനും .....

ചാക്ക് കണക്കിന്  ഫയലുകൾ ആക്രികടയിൽ കൊടുത്ത് പണം ഉണ്ടാക്കുന്ന കൊച്ചി നഗരസഭ അഴിമതിയുടെ  മുഖം മറച്ചുവെക്കുന്നു ...അധികം പഴക്കമില്ലാത്ത  ഫയലുകൾ വിറ്റു  പണം ഉണ്ടാക്കുന്നവർ അഗ്രകണ്ണ്യൻ മാർ  ആണ് ...ഏതായാലും അധികാരം നഷ്ടപെടുവാൻ പോകുന്ന udf ...councilor മാരുടെയും ,mayor ,standingcommittee ...ചെയർമാൻമാർ ..എല്ലാം ഒരു അഴിമതിയുടെ ഒരു നേർകാഴ്ച അല്ലേ ....പത്ര ..മാധ്യമങ്ങൾ വേണ്ടപോലെ  ആ വാർത്തക്ക് പ്രാധാന്യം കൊടുത്തില്ല ...

Thursday, October 22, 2015

ആർജവം  ഉണ്ടോ പ്രധാനമന്ത്രിക്ക് .....?

നമ്മുടെ ഭാരതത്തിൽ  ഹരിയാനയിൽ ഒരു കുടുംബത്തെ   സവർണ  ഫാസ്സിസ്റ്റുകൾ  ചുട്ടു കൊന്നപ്പോൾ ,ഇന്ത്യയിലെ  ഭരണം  കയ്യാളുന്ന B.J.P-- ഗവണ്മെന്റ് ...അതിലെ ഒരു പ്രധാന വകുപ്പ്
കൈകാര്യം ചെയ്യുന്ന V .K .SINGH  നടത്തിയ പ്രസ്താവനയെ  കുറിച്ച് മോദി എന്ത് പറയുന്നു.

 ഹരിയാനയിലെ ഫരീദാബാദില്‍ ദലിത് കുടുംബത്തിലെ രണ്ട് കുട്ടികളെ ചുട്ട് കൊന്ന സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി വിദേശസഹകാര്യമന്ത്രി വികെ സിംഗ് രംഗത്ത്. ഫരീദാബാദ് സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും വികെ സിംഗ് പ്രതികരിച്ചു.  പേ പിടിച്ച പട്ടിയെക്കാളും  നീചന്മാർ അല്ലേ കൊടും ക്രുരതയെ  അനുകൂലിച്ചു സംസാരിക്കുന്ന മന്ത്രിമാർ ....

Wednesday, October 21, 2015

എന്ത് പറയുന്നു നടേശൻ ഗുരു :---

സവർണൻമാരുടെ   നീച പ്രവർത്തി  ഈ  ഇന്ത്യയിൽ  പുത്തിരി  അല്ല എന്ന് വീണ്ടും തെളിയിക്കുന്നു ...താഴ്ന്ന ജാതി എന്ന് സവർണർമാരും ,ഭരണകൂടവും  പറയുന്ന ദളിത് കുടുംബത്തിലെ പിഞ്ചു കുട്ടികളെ തീയിട്ടു കൊന്ന  സവർണൻ മാരുടെ  ക്രുര പ്രവർത്തിയെ ആങ്ങ്‌
എങ്ങിനെ നോക്കി കാണുന്നു ....ഒരു കാര്യം നമുക്ക് അടിവരയിട്ടു പറയാം നടേശൻ ഗുരു ..
അങ്ങ് കൂട്ട് പിടിച്ചിട്ടുള്ള B.J.P..... അന്നും,ഇന്നും  അവർക്ക് ഒരേ മുഖമാണ് ....സവർണ ഫാസ്സിസതിന്റെ ...അത് മായ്ക്കുവാൻ അവർക്ക്  സാധിക്കില്ല ...ഇന്ന് ധളിതന്മാർക്ക്  സംഭവിച്ചു  വെങ്കിൽ  നാളെ ഈഴവ സമുഹത്തിനും  സംഭവിക്കാം .... 
ഇന്നത്തെ  രാഷ്ട്രിയ ചിന്ത :---

കൊച്ചി നഗരസഭ  L.D.F  ഭരിക്കും എന്ന് വോട്ടർമാർ ...
ഇത്തവണ WELFARE  പാർട്ടിയുടെ  COUNCILOR -മാർ  കൊച്ചി നഗരസഭയിൽ  ഉണ്ടാകും ..
അഞ്ചാം ഡിവിഷൻ  മത്സരം കനക്കുന്നു ....ജലാൽ  ചരിത്രം തിരുത്തുമോ ?
മുന്നാം  ഡിവിഷൻ ഫലം മാറാം ...
പൊതുവെ പച്ചിമ കൊച്ചി  U.D.F  --നെ കൈവിടും ....
ആര് ഭരിച്ചാലും അഴിമതി ഇല്ലാത്ത കൊച്ചി നഗരസഭ  ഉണ്ടാകണേ എന്ന പ്രാർത്ഥന ...

Saturday, October 17, 2015

ബി .ജെ .പി ..ആടിനെ പട്ടിയാക്കുന്നു ...

മോദി  സർക്കാർ വന്നതിന് ശേഷമുള്ള  പശുവിനോടുള്ള സ്നേഹം കാപട്യമല്ലേ ...
എന്തിനാണ് ഈ കപട രാഷ്ട്രിയം ....നിങ്ങൾക്ക് ഇന്ത്യൻ ജന സമൂഹത്തിനോട്  കടപാട് ഉണ്ട് എങ്കിൽ ആദ്യം ചെയ്യേണ്ടത്  ഹൈന്ദവ മനുഷ്യ ദൈവങ്ങൾക്ക്  എതിരെ ശബ്ദം ഉയർത്തണം ..
ഹൈന്ദവ സമൂഹം ഏറ്റവും അധികം ചൂഷണത്തിന് വിധേയമാകുന്നത് ഇത്തരം  ആളുകളിളുടെ ആണ് ..നിങ്ങൾ എന്ത് കൊണ്ട് ശബ്ദിക്കുന്നില്ല ...കോടികളാണ്  ഈ പാർട്ടിയിൽ എത്തുന്നത്‌ ..
അപ്പോൾ ആടിനെ പട്ടിയാക്കുകയാണ്  അല്ലേ ...കേരള രാഷ്ട്രിയം ഈ സാമൂഹ്യ പ്രശ്നത്തിന് ഉചിതമായ മറുപടി വോട്ടിലുടെ നല്കും ....

Friday, October 16, 2015

ഉത്തരം പറയാമോ ?

രാഷ്ട്രിയത്തെ  സേവനമായി കണ്ട  ഒരു ജനകീയ നേതാവ് ഉണ്ടായിരുന്നു  mattancherry -യിൽ .ആരാണ്   ആ നേതാവ് ?

രാഷ്ട്രിയത്തെ  ഉപജീവനമായി  കൊണ്ട് നടക്കുന്ന ഒരു ജനകീയ നേതാവ് mattancherry -യിൽ
ഉണ്ട് .ആരാണ് ആ നേതാവ് ?

Monday, October 12, 2015

നല്ല സിനിമ :---
കുറെ  നാളുകൾക്ക് ശേഷം ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടു ...
മമ്മുട്ടിയുടെ പത്തേമാരി ...ഒരു പ്രവാസിയുടെ ജീവിത അനുഭവങ്ങൾ  നല്ല രീതിയിൽ അധികം വലിച്ചു നീട്ടൽ ഇല്ലാതെ അവതരിപിച്ചിരിക്കുന്നു .മമ്മുട്ടിയുടെ നല്ല അഭിനയം ....മറ്റുള്ള നടന്മാരും ,
നടിമാരും മോശമില്ലാത്ത രീതിയിൽ അഭിനയിച്ചു ..സംഗീതം ,പാട്ടുകൾ ,റസൂൽപൂക്കുട്ടിയുടെ
ശബ്ദ മിശ്രണം കൊള്ളാം ...
ബ്രാക്കറ്റിൽ നിന്നും തിരഞ്ഞെടുത്ത്  എഴുതുക:-
1 . ആടകൾ തരേണ്ടത്‌ ആരാണ് ?[ അങ്ങേര് ,അച്ചൻ ,അമ്മാവൻ ,മാവേലി ]
2. ഹാസ സാഹിത്യം എഴുതിയത് ആര്? [ എഴുത്തച്ചൻ ,കുഞ്ചൻനമ്പ്യാർ ,സഞ്ജയൻ ,ഉള്ളൂർ ]
3. ഗോപ സ്ത്രീകൾ ഉള്ള്  തുറന്ന് പറയുന്നത് ആരോട് ?[ അത്തിയോട് ,കോകിലതോട് ,പിച്ചിയോട് ,കുന്തതോട് ]
4. ഡയറി എഴുതുന്നതിന് ഉചിതമായ സമയം ഏത് ?[ പകൽ ,ഉച്ചയ്ക്ക് ,വൈകുന്നേരം ,രാത്രി കിടക്കുന്നനേരം ]
5. പണത്തേക്കാൾ  കുടുംബജീവിതം കെടുത്തുന്നത് എന്ത് ?[കോപം ,പരാതി ,രോഗം ,ധൂർത്ത് [
II . മാതൃക നോക്കി എഴുതുക:-
ദയ  - ദയാപൂർവ്വം .
എ. സന്തോഷം , ബി .വാത്സല്ല്യം ,സി .വിനയം ,ഡി .ക്ഷമ .
III .ചേരും പടി ചേർക്കുക :-
                      എ                                                          ബി
1 ചെനക്കോത്തിയൻ  ഗുഹ                  -    പിധേക്കന്തപ്പാസ്  ഇറക്ട്സ്
2.യൂജിനി ധുബോയിസ്                          -   കലഹാരി
3.അസ്ത്രലോ പിഥെക്കസ്                  -   ക്രോമാഗനോൻ ഗുഹ
4.നിയാണ്ടാർ താൽ                               -    പെക്കിംഗ് മനുഷ്യർ
5.ഫ്രാൻസ്                                             -    ജർമ്മനി
                                                               -   ഫോസിലുകൾ
I V . പിരിച്ചെഴുതുക :-
1. അസ്ഥി കഷണം .  2. രാമനുണ്ട് . 3. കളിയരങ്ങ് . 4. വെള്ളത്തൂവൽ . 5. മേഘാവൃതം .
V . പരാവർത്തനം ചെയ്യുക :-
 കണ്ണാ ! കണ്ണാ !! എന്ന് തിണ്ണം വിളിച്ചുടൻ ---
കണ്ണ് നീര് കൊണ്ട് കുളിച്ചു ചെമ്മേ ....
V I . ഉത്തരം എഴുതുക :-
1.ഓണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകാത്തതിൽ  പെണ്കുട്ടിക്കുള്ള  വിഷമതകൾ വിവരിക്കുക .
2. കുട്ടികളുടെയും ,മുതിർന്നവരുടെയും സ്വഭാവത്തിൽ സഞ്ജയൻ  കാണുന്ന അന്തരമെന്ത് ?
3.ഗോപികമാർ അത്തിയോട്  പറഞ്ഞ സങ്കടമെന്ത് ?
4. പുസ്തക വായനയിൽ ശ്രദ്ധികേണ്ട  കാര്യങ്ങൾ ഏവ ?
5. മാതാവിന്റെ മഹത്വം എന്ത്?
V II .  ചുരുക്കി വിവരിക്കുക :-
1. കൃഷ്ണനെ കണ്ടാൽ തിരിച്ചറിയുന്നത്‌ എങ്ങിനെ എന്നാണ്  ഗോപികമാർ വർണിക്കുന്നത് ?
2. കച്ചട്ടി സ്വാമിയുടെ  കഥ ചുരുക്കി വിവരിക്കുക :-
3. വിടുതൽ  സർട്ടിഫി ക്കറ്റിനും ,സ്വഭാവ സർട്ടിഫിക്കറ്റിനും  ഉള്ള അപേക്ഷ തയ്യാറാക്കുക :-
V II I . വിശദമായി എഴുതുക :-
1. ചെറുശ്ശേരിയുടെ  പ്രിയനെത്തേടി  എന്ന കവിതയെ  ആസ്പദമാക്കി ഒരു ഉപന്യാസം എഴുതുക :-
2.  ഭൂമി എന്ന പാഠ  പുസ്തകം  എന്ന ശാസ്ത്ര  ലേഖനത്തിൽ  k .k . കൃഷ്ണകുമാർ  വിശദമാക്കുന്ന  കാര്യങ്ങൾ  ഏവ ?

Sunday, October 11, 2015

ശ്രി നാരായണ ഗുരു സ്വാമിയെ  പിന്തുടരുന്ന നേതാവ് ആണോ ശ്രി .വെള്ളാപ്പള്ളി നടേശൻ ...
തനി കച്ചവടക്കാരൻ ..SNDP -യെ നശിപ്പിക്കുവാൻ  അവതരിച്ച നേതാവ് ...ശ്രി നാരായണ ഗുരു സ്വാമിയുടെ  വാക്കുകൾ  ദുരുപയോഗം  ചെയ്യുന്ന ഒരു SNDP  നേതാവ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല ...കപട SNDP നേതാവ് ആണ് ...
ഇതാ എത്തി  തിരഞ്ഞെടുപ്പ് .....
അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ  ഒരു കാരണവശാലും വർഗ്ഗിയ ഫാസ്സിസ്റ്റ് ശക്തികൾ വിജയിക്കുവാൻ പാടില്ല ...ഒന്നും മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി ....നിരപരാധികളെ ഇല്ലാതാക്കുന്ന
വർഗിയത ....സാഹിത്യ നായകന്മാർ അവരുടെ അവാർഡുകൾ തിരിച്ചു നല്കികൊണ്ടിരിക്കുന്നു ..അടിയന്തിരാവസ്ഥ കാലത്ത് പോലും ഇല്ലാതിരുന്ന മനുഷ്യഹത്യ ---മോദിയുടെ  ഇത്തരം നിശബ്ദത  വർഗിയ ഫാസ്സിസ്റ്റുകൾ  ആഘോഷിക്കുന്നു ...അത് വാക്കുകളിലുടെയും ,പ്രവർത്തികളിൽലുടെയും---നാം ചെയ്യുന്ന ഓരോ വോട്ടും BJP യ്ക്ക് എതിരായിരിക്കണം ...
BJP യ്ക്ക് വിജയ സാധ്യത  ഉള്ള സ്ഥലങ്ങളിൽ  രണ്ടാം സ്ഥാനത്ത് വരുവാൻ സാധ്യത ഉള്ള രാഷ്ട്രിയ പാർട്ടികൾക്ക് വോട്ട് നല്കുക ...

Wednesday, October 7, 2015

മൈക്രോഫിനാൻസ്  ----ഈഴവ സമൂഹത്തെ  വെള്ളാപള്ളി  ചൂഷണം ചെയ്യുന്നു . ഒരു വട്ടി പലിശ ക്കാരൻ  എന്ന നിലയിൽ  വെള്ളാപള്ളി  തരം താഴുന്നു ..ഇദേഹമാണോ  ഈഴവ സമൂഹത്തെ  രക്ഷിക്കുവാൻ പോകുന്നത് ...BJP  കളം മാറ്റി ചവിട്ടുവാൻ തുടങ്ങി ....OPERATION കുബേര  പ്രകാരം സർക്കാർ നടപടി എടുക്കുമോ?   ....

Tuesday, October 6, 2015

എന്തിനാണ് വെള്ളപ്പളിയെ ചുറ്റിയുള്ള ചർച്ചകൾ ---
ഈഴവ സമുഹം വെള്ളാപ്പള്ളി  അല്ല ....അവർക്ക് അറിയാം എന്താണ് BJP  എന്ന് ...സവർണ്ണ  സ്വഭാവം  അവരുടെ രക്തത്തിൽ ഉണ്ട് ..ഇത് തിരിച്ചറിയുന്നവർ ആണ് ഈഴവ സമൂഹം ..
ഇടതുപക്ഷം ജന പക്ഷത്ത്  നില ഉറപ്പിച്ചു കൊണ്ട് പ്രവർത്തിക്കുക ...ഏതായാലും കോണ്‍ഗ്രസിന്‌
ഒരു കണക്ക് കൂട്ടൽ ഉണ്ട് ..അരുവിക്കര ആവർത്തിക്കും .വിജയം അവർക്ക് ലഭിക്കും  എന്ന ചിന്ത അവരില ഉണ്ട് . അതുകൊണ്ട് ഒരു നിശബ്ദത  അവരില ഉണ്ട് ..ഒരിക്കലും ഇടതും ,വെള്ളാപ്പള്ളിയും
ചർച്ചകൾ  വേണ്ട ...അത് കേരളിയ സമുഹത്തിൽ  നല്ല ഒരു രാഷ്ട്രിയ  സാഹചര്യം  ഇടതിന് ലഭിക്കില്ല ..

Sunday, October 4, 2015

ശ്രീ നാരായണഗുരു സ്വാമി  ശാപിക്കതിരിക്കട്ടെ -----
മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിച്ച  ഒരു മഹത് ഗുരുവാണ്  SNDP  -യുടെ ആത്മീയ ഗുരു ..
കാലം പോകുന്ന പോക്ക് ..ഹിംസ  ഒരു ഹോബിയായി  കൊണ്ട് നടക്കുന്ന BJP -യെ തന്നെ
കൂട്ടുപിടിച്ചാൽ ഈഴവ സമൂഹം , അത് പോലെ മറ്റ് പിന്നോക്കഹിന്ദുക്കളും  രക്ഷപെടും എന്ന
ചിന്താഗതി  ശുദ്ധ  മണ്ടത്തരം ആകുമോ  വരും നാളുകളിൽ ..പിന്നോക്ക ഹിന്ദുക്കളോട് അല്പം എങ്കിലും സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ വി .പി. സിംഗ്  സർക്കാർ നടപിലാക്കുവാൻ ശ്രമിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്  എന്ത് കൊണ്ട് നടപ്പിലായില്ല ...BJP ..അന്നും ,ഇന്നും സവർണ്ണ  സ്വഭാവം വെച്ചുപുലർത്തുന്ന  ഒരു പാർട്ടി ആണ് എന്ന് എല്ലാവർക്കും അറിയാം ....ശ്രി .വെള്ളാപള്ളിനടേശൻ  ഇത് മറന്നതാണോ അതോ സ്വന്തം അണികളെ പറ്റിക്കുകയാണോ ..
ഏതായാലും  ശ്രീ നാരായണഗുരു സ്വാമി  ശാപിക്കതിരിക്കട്ടെ ----

Saturday, October 3, 2015

ജി .ജി.തോംസണ്  ഒരു സല്യൂട്ട് ....
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച്  പരിസരം ശുദ്ധിയാക്കുവാൻ  സന്മനസ് കാണിച്ച നമ്മുടെ ചീഫ് സെക്രട്ടറിക്ക്  ഒക്ടോബർ രണ്ടിന്റെ  ഒരു സല്യൂട്ട് ....മേയറും കൂട്ടരും മണ്ണപ്പം ചുട്ട് കളിക്കട്ടെ ......
വിനാശകാലെ  വിപരീത ബുദ്ധി -----
വെള്ളാപ്പള്ളി നടേശന്  ബി .ജെ .പി --യു മായുള്ള ബന്ധം നല്ലതാണോ ?
വരും നാളുകളിൽ സവർണ ഫാസിസ്റ്റ്  ശക്തികളുടെ  കൈകളിൽ S.N.D.P---അമർന്നു ശ്വാസം മുട്ടി ഇല്ലാതാകുമോ ? കലക്ക വെള്ളത്തിൽ  മീൻ പിടിക്കുവാൻ ശ്രമിക്കുന്ന BJP -യെ ഇത്രയ്ക്കു  അധികം വിശ്വസിക്കണമോ ? ഏതായാലും കണ്ടറിയാം .... 
ഇന്ത്യ  ഫാസിസ്റ്റ്  പാതയിലേക്ക്  പോകുകയാണോ ?

Friday, October 2, 2015

ഇന്ന് എന്റെ സഹോദരന്റെ  വീടിന്റെ തട്ട് വാർക്കുന്നു ...എല്ലാവരുടെയും അകമഴിഞ്ഞ പ്രാർത്ഥന
ഉണ്ടാകണേ ....
മത ഭ്രാന്തൻമാർ  വായിക്കുക :-----------
നിങ്ങൾ മാംസം കഴിക്കാത്തവർ ആണ് എങ്കിൽ പോലും  മൃഗത്തിന്റെ പല വസ്തുക്കളും നാം കഴിക്കുന്നുണ്ട് ....നിത്യ ജീവിതത്തിൽ  ഒഴിവാക്കുവാൻ പറ്റാത്ത പല വസ്തുക്കളും ഉണ്ട് ...അറിയില്ല എങ്കിൽ അറിയുവാൻ ശ്രമിക്കുക ....ദൈവാനുഗ്രഹം ഉണ്ടാകട്ടെ ....

Wednesday, September 30, 2015

ജീവിക്കുവാനുള്ള  അവകാശം  ഉണ്ട് എങ്കിൽ ഭക്ഷണം കഴിക്കുവാനുള്ള  അവകാശവും ഉണ്ട് ..അത് ഇറച്ചി  ആയാലും ,മത്സ്യം ആയാലും ..എന്തിനാണ് ദൈവം പശുവിനെയും ,പോത്തിനെയും ,ആടിനെയും  മറ്റു ജീവികളെയും സൃഷ്ടിച്ചിരിക്കുന്നത് ..തിന്നുവാൻ ആണ് .ബീഫ് കഴിച്ചു എന്നാ പേരിൽ ഒരു മനുഷ്യനെ കൊന്നതാണോ   ഹൈന്ദവത ..അല്ല എന്നാണ് നമ്മൾ മനസിലാക്കുന്നത് ..മാംസം കഴിക്കരുത് എന്ന് പറയുന്ന മത ഭ്രാന്തന്മാർ  ഒരു കാര്യം ഓർക്കുക ..രോഗം വന്നാൽ ഡോക്ടർമാർ  എഴുതികൊടുത്തു വാങ്ങുന്ന രോഗികൾ[ അത് മുസ്ലിം ആയാലും ,ഹിന്ദു ആയാലും ,ക്രിസ്ത്യൻ ആയാലും] ഉപയോഗിക്കുന്ന  capsule  അഥവാ ട്യൂബ് ഗുളിക  നിർമിച്ചിരിക്കുന്നത്  gelatin  എന്ന പദാർത്ഥം  കൊണ്ടാണ് ...gelatin നിർമിക്കുന്നത് പശുവിന്റെയും ,പോത്തിന്റെയും ,ആടിന്റെയും  എല്ലുകളിൽ നിന്നാണ് ....എന്തിന്റെ പേരു പറഞ്ഞാലും ഒരു മനുഷ്യനെ കൊല്ലുന്നത്
ഹൈന്ദവ മൂല്യങ്ങൾക്ക്  വിരുദ്ധമാണ് ....  

Thursday, September 24, 2015

വൃത്തി കെട്ട രാഷ്ട്രിയ ജന്തു .....
രാഷ്ട്രിയ കാരന്റെ മറ്റൊരു മുഖം കൂടി നാം കാണുന്നു ....
നമ്മുടെ സംസ്ഥാനത്തിലെ ആദിവാസി  സമുഹത്തെ വളരെ മോശമായ രീതിയിൽ പറഞ്ഞ കേരളത്തിലെ പ്രമുഖ രാഷ്ട്രിയ പാര്ടി ആയ കോണ്‍ഗ്രസ്‌  നേതാവ്  ഭാരതിപുരം ശശിയുടെ
പ്രസ്താവന  കേരളത്തിലെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്ന ആദിവാസികളുടെ  മേൽ നടത്തിയ തരം താണ ,വൃത്തി കെട്ട  രാഷ്ട്രിയകാരന്റെ  മുഖം നാം ഭാരതി പുരം ശശിയിലുടെ  കാണുന്നു ...എന്തിനാണ് സരിത കാണുവാൻ വന്നത് എന്ന് ഈ കൊച്ചു കേരളത്തിലെ ജനങ്ങൾക്ക്‌ അറിയാം ...ഇത്തരം ശശിമാർക്ക്  വെള്ളപൂശികൊടുക്കാനും  നമ്മുടെ ഭരണ കർത്താക്കൾ തയ്യാറാണ് ..
മാറാരോഗം നല്കുവാൻ കഴിയുന്ന കോഴിയിറച്ചിയും ,രാസ പച്ചകറിയും തീൻ മേശകളിൽ നിന്നും ഒഴിവാക്കുക ..ആരോഗ്യം സംരക്ഷിക്കുക .....
ബലി പെരുന്നാൾ ത്യാഗത്തിന്റെ പെരുന്നാൾ ----
ദൈവത്തിന്റെ കല്പന പൂർണ്ണമായും  സ്വീകരിച്ചു നടപ്പിലാക്കുവാൻ തീരുമാനിച്ച പ്രവാചകൻ ഇബ്രാഹിം നബിയുടെയും ,മകൻ ഇസ്മൈലിന്റെയും ,ഭാര്യ ഹാജറബീവിയുടെയും  ത്യാഗ സ്മരണയാണ്‌ ബലി പെരുന്നാൾ ..സ്വന്തം എന്ന് പറയുവാൻ ഉള്ളത് എന്താണോ അത്
ദൈവിക കല്പനയിലുടെ ത്യജിക്കുവാൻ തയ്യാറായ പ്രവാചകൻ മാരുടെ മാര്ഗം സത്യമാണ് ..

കോഴിയിറച്ചിയും ,പച്ചകറിയും  വിഷ പൂരിതമായികൊണ്ടിരിക്കുന്നു ...
കേരളത്തിൽ രോഗികളുടെ എണ്ണം കൂടിവരുന്നു ...
ആശുപത്രികൾ കൊഴുക്കുന്നു ...
മന്ത്രിമാർ സന്തോഷിക്കുന്നു ...കിട്ടുമല്ലോ കോടികൾ എന്നാ ചിന്ത..
ഫലമോ അവരും മാറരോഗത്തിന് അടിമ ..വേണമോ ഈ ഭക്ഷണ സംസ്കാരം ..
ആണ്‍ കുട്ടികൾ തടിച്ചു വരുന്നു.. പെണ്‍കുട്ടികൾ പ്രായം എത്തുന്നതിന്  മുൻപ് പ്രായപൂർത്തിയാകുന്നു ..ഫലമോ ഗുരുതര ആരോഗ്യ പ്രശ്നം ....

Wednesday, September 23, 2015

നാളെ ബലി പെരുന്നാൾ :---
എന്താണ് ബലി പെരുന്നാൾ .....ത്യാഗത്തിന്റെ പെരുന്നാൾ .സ്നേഹ സമർപണത്തിന്റെ  പെരുന്നാൾ .ദൈവം എന്താണോ ഇബ്രാഹിം നബിയോട്  ആവശ്യപെട്ടത്‌  അത് നൽകുവാൻ
തയ്യാറായ പ്രവാചകന്റെ  അനുസരണം ...സ്വന്തം മകനെ ദൈവിക കല്പനയിലുടെ  ബലി നല്കുവാൻ തയ്യാറായ ആ പ്രവാചകന്റെ  പാതയിലുടെ നാം ഒരു പാട് സഞ്ചരികേണ്ടിയിരിക്കുന്നു .
മാറുക നാം ....എല്ലാവർക്കും ഈദ്‌ മുബാറക് ...

Saturday, September 19, 2015

ഫോർട്ട്‌കൊച്ചി  ആശുപത്രിയിലെ  ECG  മുറി  ചോരുന്നു ....
ഇന്നലെ അത്യാഹിത വിഭാഗത്തിൽ ഒരു സുഹൃത്തിന്റെ ചികിത്സക്കായി പോയപ്പോൾ  പെട്ടെന്ന് ECG  എടുക്കുന്ന മുറി  ശ്രദ്ധയിൽ പെട്ടു.തറയിൽ ഒരു ഷീറ്റ് കിടക്കുന്നു .ഞാൻ ധരിച്ചു  അത് ഫ്ലോറിൽ ഇട്ടിരിക്കുന്ന ഷീറ്റ് ആയിരിക്കും  എന്ന് . എന്നാൽ പിന്നീടാണ് മനസ്സിലായത്‌ മഴ പെയ്തപ്പോൾ വെള്ളം  ഒഴുകി മുറിയിൽ വ്യാപിക്കാതിരിക്കുവാൻ ഇട്ട തുണി ആയിരുന്നു .കോടികൾ മുടക്കി ആധുനിക വല്ക്കരണം  നടത്തിയ ഒരു  ആശുപത്രി  ചോർന്ന് ഒലിക്കുന്നു . അതുപോലെ അത്യാഹിത വിഭാഗത്തിന് തൊട്ട് പുറത്തുള്ള മതിലിൽ electric main switch ഘടിപിച്ചിട്ടുണ്ട് .
ഞങ്ങൾ നിൽക്കുമ്പോൾ തന്നെ ഒരു നേഴ്സ് പറഞ്ഞു ..മഴ പെയ്യുമ്പോൾ പേടി ആണ് .കാരണം ചോദിച്ചപ്പോൾ  മഴപെയ്യുമ്പോൾ വെള്ളം മെയിൻ സ്വിച്ച് സ്ഥാപിച്ചിട്ടുള്ള മതിലിൽ കൂടി വെള്ളം ഒലിച്ചിറങ്ങുന്നു .ഇത് മറ്റൊരു ദുരന്തത്തിന് കാരണം ആകില്ലേ ? അധികാരികൾ ശ്രദ്ധിക്കുക ...
ചെറിയ മഴയിൽ മലിനമാകുന്ന കായീസ് റോഡ്‌ ......
കൊച്ചി നഗരസഭാ ഹെൽത്ത്‌ സ്റ്റാൻഡിങ്ങ്  കമ്മിറ്റി ചെയർമാൻ താമസിക്കുന്ന വീടിന്റെ പരിസരവും ,കായീസ് ഹോട്ടൽ തുടങ്ങി ഒരുപാട് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്തിലുടെ
കടന്നുപോകുന്ന റോഡ്‌ ഒരു ചെറിയ മഴ പെയ്താൽ റോഡ്‌ ആകെ മാലിന്യം കൊണ്ട് നിറയും ..
കാനയിൽ  ഹോട്ടൽ മാലിന്യം ഉൾപടെ  നിരവധി മാലിന്യം  നിറയുന്നതിനാൽ മഴ പെയ്യുമ്പോൾ കാനയിലുടെയുള്ള  ജല ഒഴുക്ക് തടസ്സപെടുമ്പോൾ റോഡിലെ ജലം ഒഴിക്കി കളയുവാൻ ഇട്ടിട്ടുള്ള
ദ്വാരത്തിലുടെ  കാനയിലെ മലിനജലം ,മാലിന്യം ഇതല്ലാം റോഡിൽ  കെട്ടികിടന്നു ചെളിപിടിച്ചരൂപത്തിൽ മാറുന്നു ....ആ സമയത്ത് ആ റോഡിലുടെയുള്ള  യാത്ര ദുരിതമാണ് ..
മാത്രമല്ല നിരവധി  രോഗങ്ങളുടെ  ഉറവിടം കൂടി ആകുന്നു ..നഗരസഭാ അധികൃതർ  ഉടനെ സത്വര നടപടി സ്വീകരിക്കുക ....

Friday, September 18, 2015

കോട്ടയം മെഡിക്കൽ കോളേജ് കേരള ചരിത്രത്തിലേക്ക് ..
25 -ഉം  30 ഉം ലക്ഷം ചെലവ് വരുന്ന ഹൃദയം  മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ  വളരെ വിജയകരമായി വെറും 1.25 ലക്ഷം രൂപ കൊണ്ട് നടത്തുവാൻ നമ്മുടെ മെഡിക്കൽ കോളേജിന്
സാധിച്ചിരിക്കുന്നു .അതിന് വേണ്ടി ശ്രമിച്ച എല്ലാവർക്കും കേരളിയ ജനതയുടെ പേരിൽ ആശംസകൾ നേരുന്നു ....പാവ പെട്ടവനെ കൊള്ളയടിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജിന്
വലിയ ഒരു മുന്നറിയിപ്പ് നമ്മുടെ സർക്കാർ ഡോക്ടർമാർ  നല്കിയിരിക്കുന്നത് ..സർക്കാർ മെഡിക്കൽ കോളേജുകൾ ഈ രീതിയിൽ ഉയർന്നാൽ പാവപെട്ട രോഗികൾക്ക് വലിയ ആശ്വാസമാകും തീർച്ച ...

Tuesday, September 15, 2015

ഒരു കാലത്ത് കേരളത്തിലെ പ്രധാന കച്ചവട കേന്ദ്രം ആയിരുന്നു mattancherry ബസാറും ,willington island ഉം .എന്നാൽ ഇന്ന് സ്മശാന തുല്യമായ ഒരു അവസ്ഥ ഈ രണ്ടു വ്യാപാര കേന്ദ്രങ്ങൾക്ക്
സംജാതമായത് തൊഴിലാളി നേതാക്കളുടെ  ഒത്തുകളി അഥവാ കൂട്ടുകച്ചവടം അനവധി തൊഴിലാളി കുടുംബങ്ങളെ ദുരിത കയത്തിലേക്ക് തള്ളി വിട്ടു .അവരോ ആ ഇനത്തിൽ ലക്ഷങ്ങളോ ,കോടികളോ ഉണ്ടാക്കി ....തൊഴിലാളികളെ വഞ്ചിക്കുന്നവർ ആണ് എന്ന തൊഴിലാളി നേതാക്കൾ എന്ന തിരിച്ചറിവ് ആണ് മൂന്നാറിൽ  സ്ത്രീ തൊഴിലാളികൾ  ഒന്നിച്ചു സമരം ചെയ്യുകയും ,അവരുടെതായ പ്രശ്നങ്ങൾക്ക്  ഒരു പരിധിവരെ പരിഹാരം കാണുകയും ചെയ്തു ...ഇതൊരു തുടക്കം ആണ് തൊഴിലാളി നേതാക്കളെ കെട്ടു കെട്ടിച്ചു കൊണ്ട്  തൊഴിലാളികൾ ഒന്നിച്ചു സമരം ചെയ്‌താൽ ഉറപ്പായും അവകാശങ്ങൾ നേടി എടുക്കാം ....

Sunday, September 13, 2015

തൊഴിലാളികൾ  നേതാക്കളെ തിരിച്ചറിയുന്നു :---
തൊഴിലാളി നേതാക്കൾ  തൊഴിലാളി സമുഹത്തെ വഞ്ചിക്കുന്നവർ  ആണ് എന്ന തിരിച്ചറിവ് ആണ് മുന്നാറിൽ സമരം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീ തൊഴിലാളികൾ മനസിലാക്കിയിരിക്കുന്നു .അതുകൊണ്ടാണ് ഒരു തൊഴിലാളി  - ജനപ്രധിനിധികളെയും സമരമുഖത്ത് ഒഴിവാക്കിയിരിക്കുന്നു .
ഇതൊരു മുന്നറിയിപ്പാണ് ....തൊഴിലാളി നേതാക്കൾ പരസ്പര ഒത്താശയോടെ സമരം ചർച്ച ചെയുമ്പോൾ തൊഴിലാളികൾക്ക്  പലതും കിട്ടാതെ പോകുന്നു ...നേട്ടം നേതാക്കൾക്കും ..ഈ തിരിച്ചറിവ് ആയിരിക്കും സ്ത്രീ തൊഴിലാളികളെ സമരമുഖത്ത്   ഉറപ്പിച്ചിരിക്കുന്നത് ..ലാൽ സലാം ..തൊഴിലാളി വർഗം വിജയിക്കട്ടെ ...

Friday, September 11, 2015

ഇടിച്ച ബോട്ട് ഒരു സി .പി .ഐ .എം .നേതാവിന്റെ ബന്ധുവിന്റെതാണ് എന്ന് മേയർ ..എങ്കിൽ ആ നേതാവ് ആര്  എന്ന് തുറന്ന് പറയണം ..പറഞ്ഞില്ല എങ്കിൽ അത് ഒരു ഒത്തുകളി ആയിരിക്കും ..ഇടതായാലും ,വലതായാലും  സത്യമായ കാര്യങ്ങൾ പൊതു ജനത്തിന് അറിയാനുള്ള അവകാശമുണ്ട്‌ ..അത് മൂടി വെച്ചാൽ ജനവഞ്ചനയാണ് ...അത് പറയാതെ മേയർ  ഇറങ്ങിപോയത് വളരെ മോശം ...നഗരസഭ കണ്ടതിൽ വളരെ മോശം മേയർ  ശ്രി .ടോണി ചമ്മിണി ആണ് ...

Thursday, September 10, 2015

നാണമില്ലേ ബഹു :മേയർ ..
കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഫോർട്ട്‌കൊച്ചി  - വൈപ്പിൻ  ബോട്ട്  ദുരന്തം ഉണ്ടായപ്പോൾ അതിനോട് അനുബന്ധിച്ച കാര്യങ്ങൾ കൌണ്‍സിലിൽ ചർച്ചക്ക് വരുമ്പോൾ ഇറങ്ങിപോകുക ..കൌണ്‍സിലിൽ തീരുമാനം എടുക്കുവാൻ സാധികാതിരിക്കുക  അതല്ലാം താങ്ങളെ പോലുള്ള ഒരാൾ  നിസംഗത പാലിക്കുമ്പോൾ  അത് ജന സമുഹത്തിന്റെ  മുഖത്ത് അടിച്ചതിന് തുല്യമാണ് ..താങ്ങൾക്ക്‌  പറ്റില്ല എങ്കിൽ രാജിവെച്ചു പോകുക ....കരാറുകാർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നഗരസഭ  ലോകത്തിലെ ആദ്യത്തെ സംഭവമാണ് ...

Wednesday, September 9, 2015

സൂക്ഷിക്കുക  കൊച്ചി നഗരസഭയെ ....തെരുവ് നായ്ക്കൾക്ക് സർവവിധ  സ്വാതന്ദ്ര്യം നല്കിയ കൊച്ചി നഗരസഭക്ക്  ഒരു പൊന്നാട  നൽകുക.
പച്ചിമ കൊച്ചിയിലെ ജനങ്ങൾ കക്ഷി  രാഷ്ട്രിയം വിട്ട്  പച്ചിമ  കൊച്ചിയുടെ നിലനില്പിനായി ഒന്നിക്കുക ....ദിവസങ്ങളായി mattancherry   സ്ത്രീകളുടെയും ,കുട്ടികളുടെയും ആശുപത്രിയിൽ doctors മാർ ഇല്ല .ഗർഭിണികൾ ,കുട്ടികൾ ,മറ്റു സ്ത്രീ രോഗികൾ  സ്വകാര്യ ആശുപത്രിയെ ആശ്രയികേണ്ട ഗതികേടിലാണ് ..നമ്മുടെ M .L .A ,M .P .. ഇവർകൊന്നും  പച്ചിമ കൊച്ചിയെ ആവശ്യമില്ല .election ഒരു 500 രൂപയോ ,1000 രൂപയോ കൊടുത്താൽ കിട്ടുന്ന വോട്ട് അല്ലേ എന്ന ചിന്ത നമ്മുടെ  നാം നിയമസഭയിലേക്കും ,പർലിമെന്റിലേയ്ക്കും  പറഞ്ഞയച്ചവർക്ക് നന്നായി അറിയാം ...അണിചേരുക പച്ചിമ കൊച്ചിയുടെ  അവഗണനകെതിരെ ....പച്ചിമകൊച്ചി സിന്ദാബാദ് ..

Tuesday, September 8, 2015

ആരോഗ്യ മന്ത്രിയുടെ  ശ്രദ്ധയിലേക്ക് :----
ദിവസങ്ങളായി  പച്ചിമ കൊച്ചിയിലെ  സ്ത്രീകളുടെയും ,കുട്ടികളുടെയും  ഗവണ്മെന്റ് ആശുപത്രിയിൽ  ഗർഭിണികളെയും ,കുട്ടികളെയും അഡ്മിറ്റ്‌ ചെയ്യുകയോ  മറ്റു ചികിത്സ
സൌകര്യങ്ങളോ  ലഭിക്കുന്നില്ല ...പല വിഭാഗത്തിൽ പെടുന്ന ഡോക്ടർ  ഇല്ല . നേഴ്സ് മാർ ,മറ്റു അത്യാവശ്യമുള്ള ജീവനക്കാർ ഇല്ലാതെ ജനം പൊറുതിമുട്ടുന്നു ..ഫലം എന്താണ് ..തൊട്ട് അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ തിരക്കോട് തിരക്ക് ..പാവ പെട്ട രോഗികൾക്ക്  ചികിത്സാ സൗകര്യം നിഷേധിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക ...എത്രയും പെട്ടന്ന് doctors നെ  നിയമിക്കുക .ആരോഗ്യമന്ത്രി അടിയന്തിരമായി ഇടപെടുക .പ്രതിപക്ഷ നേതാവ് ഈ വിഷയത്തിൽ ഇടപെടുക...

Monday, September 7, 2015

അവസാനിപ്പിച്ചുവോ   ജൈവ പച്ചകറി  വില്പന ?
പച്ചിമ കൊച്ചിയിൽ ചെറളായി  ഭാഗത്ത്‌ സി .പി .ഐ .എം ..നടത്തിയ ജൈവ പച്ചകറി വില്പന
അവസാനിപ്പിച്ചുവോ ..ഒരു ദിവസം കൊണ്ട് കച്ചവടം തീർന്നുവോ ..കൊണ്ടുവന്ന പച്ചകറികൾ ഒറ്റ ദിവസം കൊണ്ട് വിറ്റു തീർന്നു .വളരെ നല്ല കാര്യമായിരുന്നു .പക്ഷെ  തുടർന്ന്  നടന്നില്ല .ശരിയായ സംഭരണം നടത്തിയാൽ പരിഹരികാവുന്നതാണ് . നല്ലൊരു സൽകർമ്മം  ആണ്..ജനങളുടെ ആരോഗ്യം സംരക്ഷികുവാൻ സാധിക്കും ...പക്ഷേ .................

Saturday, September 5, 2015

കൊച്ചി  നഗരസഭയിലെ  പച്ചിമ  കൊച്ചിയിൽ  നിലവിലുള്ള  വാർഡ്‌  കൗൻസിലര്  മാരിൽ  ആർക്കെല്ലമായിരിക്കും   ഇനിയും മത്സരിച്ചാൽ വിജയസാധ്യത ?
പരസ്യത്തിന്  മുന്പിൽ  മനുഷ്യത്തം  മറന്ന്  പോകുന്ന സിനിമ ലോകം ......
ഇന്ന് ഏതൊരു ഉല്പന്നത്തിന്റെ  വിപണനത്തിൽ പരസ്യം ഒഴിവാക്കുവാൻ പറ്റാത്ത ഒന്നായി കഴിഞ്ഞു .കൊച്ചു കുട്ടികൾ മുതൽ  മുതിർന്നവർ വരെ ഉൽപ്പന്നങ്ങൾ  വാങ്ങുന്നത്  പരസ്യം നോക്കിയാണ് .മലയാളിയുടെ  ഉപഭോഗ സംസ്കാരം  ടി .വി. യിൽ വരുന്ന സിനിമ നടന്മാരും ,നടിമാരും എന്താണ് വാങ്ങുവാൻ പറയുന്നത് അത് വാങ്ങുന്ന കേരളിയ സമുഹം ..ഫലം എന്താണ്
സാമ്പത്തിക നഷ്ടം ,മറ്റൊന്ന്  മാരകാമായ രോഗം . ഉപ്പ്  തൊട്ട്  സ്വർണ്ണം വരെ  വാങ്ങുന്ന ശരാശരി  മലയാളിയുടെ മോഹം പൂവണിയുന്നത്  സിനിമ സ്ക്രീനിൽ വരുന്ന നടന്മാരും ,നടിമാരും  വാങ്ങുവാൻ പറയുന്ന സാധനങ്ങൾ  വാങ്ങുന്നതിലുടെ  ലഭിക്കുന്ന സന്തോഷം....ആ ഒരു സന്തോഷത്തെ വൻകിട  സ്ഥാപനങ്ങൾ  ഈ പറയുന്ന നടിമാരിലുടെയും ,നടന്മാരിലുടെയും
കേരളിയ സമുഹത്തെ കൊള്ള  ചെയ്യുന്നു ...ഇതൊന്നും മനസിലാക്കുവാൻ തയ്യാറാകാത്ത  മലയാളികൾ  രോഗത്തിന് അടിമയാകുന്നു ...നടന്മാരും ,നടിമാരും കോടികൾ സമ്പാതിക്കുന്നു .
ethics ഇല്ലാതെ പോകുന്ന  ഈ നടന്മാരും ,നടിമാരും  ഒരു കാര്യം മനസിലാക്കുക ,,കേരളത്തിലെ  മനുഷ്യർ  രോഗികൾ  ആകുന്നതിൽ നിങ്ങൾക്കും  പങ്കുണ്ട് ...വിസ്മരികാതിരിക്കുക .

Friday, September 4, 2015

ഫോർട്ട്‌കൊച്ചി  - വൈപ്പിൻ  ബോട്ട് സർവീസ്  വീണ്ടും  ആരംഭിക്കുന്നു .ട്രയൽ റണ്‍ നടത്തി.
pappy  എന്ന ബോട്ട് ആണ് സർവീസ് നടത്തുവാൻ പോകുന്നത് .അതും  സ്വകാര്യ ബോട്ട് ആണോ?
അതിലും അഴിമതി ഉണ്ടാകില്ലേ ? അതിന്റെ കാലപഴക്കം ജനസമുഹത്തെ   അറിയിക്കുക .ജനങ്ങളുടെ ആശങ്ക  അകറ്റുക .  ബോട്ട് ദുരന്തം ഉണ്ടാകുവാൻ കാരണമായ corporation  അധികാരികളുടെമേൽ  നരഹത്യക്ക്  കേസ് എടുക്കുക ....

Thursday, September 3, 2015

mattancherry  സ്ത്രീകളുടെയും ,കുട്ടികളുടെയും  ആശുപത്രിയിൽ  വെള്ളം കിട്ടാതെ രോഗികൾ  വലയുന്നു . 3 ദിവസമായി കുടിവെള്ളം കിട്ടുന്നില്ല . ആശുപത്രിയിലെ മോട്ടോർ തകരാറിൽ ആണ് എന്ന് . ബന്ധപെട്ട അധികാരികളെ  അറിയിക്കാത്ത  ജീവനക്കാർകെതിരെ  നടപടി എടുക്കണം .
വികസന സമിതി  ആശുപത്രികളിൽ ഉണ്ടെന്ന് ഇരിക്കെ  ഇത്തരം  പോരായ്മ അടിയന്തിരമായി പരിഹരികേണ്ടാതാണ് ..എന്നാൽ അതിലും അനാസ്ഥ കാണിക്കുന്നവർക്കെതിരെ   ശക്തമായ നടപടി എടുക്കണം.......
ഫോർട്ട്‌കൊച്ചി  - വൈപ്പിൻ  ബോട്ട് ദുരന്തം കഴിഞ്ഞ്  ദിവസങ്ങൾ കഴിഞ്ഞിട്ടും  ബോട്ട് സർവീസ്  നടത്തുവാൻ നമ്മുടെ അധികാരികൾ   ഉണർന്നിട്ടില്ല  ..അവർ ഇപ്പോഴും ഉറക്കം നടിക്കുന്നു ...ഒരുപാട് ആളുകൾ  യാത്ര ചെയ്യുന്ന  ആ ബോട്ട് സർവീസ്  യുദ്ധ കാല അടിസ്ഥാനത്തിൽ  പുനരാരംഭിക്കണം ...ഇതിൽ യാതൊന്നും തടയില്ലല്ലോ എന്ന സങ്കടമാണോ  അധികാരികൾക്ക്....
100 കോടിയുടെ ഒരു പ്രൊജക്റ്റ്‌  എന്ന് ഇപ്പോൾ   ഭരണാധികാരികൾ പറഞ്ഞാൽ  കൈയിട്ടു വാരുവാൻ നേതാക്കൾ തയ്യാർ .... നമ്മുടെ  ഭരണാധികാരികൾക്ക്  നല്ല ബുദ്ധി ലഭികേണമേ ..ആമീൻ 

Tuesday, September 1, 2015

ഭിക്ഷ തേടി  ജീവിക്കുന്നവരെക്കാൾ  മോശമാണ്  കേരളത്തിലെ ഭരണപക്ഷവും ,പ്രതിപക്ഷവും ...
കൊന്നും ,കൊലവിളിച്ചും നടക്കുന്ന ഭരണ -പ്രതിപക്ഷ  കാട്ടാളന്മാർ ജന സമൂഹത്തെ  വഞ്ചിക്കുന്നു ..വിസ്മരിക്കുന്നു .....ഇവരെയാണോ  നാം ഇനിയും  സഹികേണ്ടത് ...
ജനകീയ  രാഷ്ട്രിയം  ശക്തി പ്രാപികട്ടെ .....
എന്തൊരു സ്നേഹമാണ് ജനങ്ങളോട് ...

ഫോർട്ട്‌കൊച്ചി  - വൈപ്പിൻ  ബോട്ട് ദുരന്തത്തിൽ  മനം നൊന്ത്   സി .പി.ഐ  --ഫോർട്ട്‌ കൊച്ചിയിൽ  നടത്തിയ സമരപരിപാടിയിൽ  കരാറുകാർകെതിരെ  വാ  തോരാതെ സംസാരിച്ച
നേതാവ്  സമരം അവസാനിച്ചപ്പോൾ  കണ്ട  കാഴ്ച   കരാറുകാരിൽ പെട്ട ഒരു നേതാവുമായി  തോളോട് തോൾ  ചേർന്ന് സന്തോഷത്തോടെ സംസാരിക്കുന്ന കാഴ്ച കണ്ടപ്പോൾ ഇത്രപെട്ടന്ന്
രോഷം തീർന്നുവോ ....ഇതൊരു ഒത്തു സമരം അല്ലെ ....ഇവർ  സോഷ്യലിസ്റ്റുകൾ ആണോ ?
ജന വഞ്ചകർ  അല്ലെ ...

Saturday, August 29, 2015

ദൈര്യം  ഇല്ലാത്ത മഹല്ലുകൾ .....പണം അല്ലേ കിട്ടിയാൽ കൈക്കുമോ ?
ആക്രമണ   രാഷ്ട്രിയം  ഇടതിനും ,വലതിനും ,ബി .ജെ .പി ..ക്കും ഒരു പോലെ  നഷ്ടം വരും ..കാരണം കേരളത്തിലെ ജനങ്ങൾ  ആക്രമണ രാഷ്ട്രിയം വെറുക്കുന്നു ...ജനങ്ങൾ ആഗ്രഹിക്കുന്നത് ശാന്തിയും ,സമാധാനവും ആണ് ....
ആന്റണി കുരീതറയുടെ  വിലാപം -----
കൊച്ചി നഗര സഭയിലെ  ഒന്നാം ഡിവിഷൻ  councilor  ആണ് ശ്രി .ആന്റണി  കുരീതറ .ബോട്ട് ദുരന്തത്തിനു ശേഷം ആണ് ബോട്ടിന്റെ  കാലപഴക്കത്തെ  കുറിച്ച് വചലനാകുന്നത് ..കഷ്ടം ...പിന്നെ  എന്തിനാണ് ഈ councilor  പണിയുമായി മുന്നോട്ടു പോകുന്നത് .തന്റെ ഡിവിഷൻ ആയ fortkochi -vyppin  --നിൽ  ഒരു ബോട്ട് സർവീസ് ഉണ്ട് എങ്കിൽ അതിനെ കുറിച്ച് നേരത്തേ അറിയേണ്ടതല്ലേ ...ഇപ്പോൾ കുംബസാരിക്കുന്നു ...കരാറുകാർ ആരാണോ അവരിൽ  നിന്ന്  എല്ലാവർക്കും കിട്ടുന്നു ..ഇതൊരു കൂട്ടുകച്ചവടം അല്ലേ ---അപ്പോഴും ജനങ്ങൾ വിഡ്ഢികൾ ..
സമകാലീന  കേരള രാഷ്ട്രിയത്തിൽ   ഇരുത്തം വന്ന ഒരു രാഷ്ട്രിയ നേതാവ്  സഖാവ് .തോമസ്‌ ഐസക്ക്  ആണ് ..കേരളത്തിൽ  ഇപ്പോൾ സജീവമായി  ചർച്ച ചെയ്യപെടുന്നതും .കേരളത്തിന്റെ
കാർഷിക പുരോഗാതിയിലുടെ   കർഷകർക്കും ,ജനങ്ങൾക്കും ,സംസ്ഥാനത്തിനും  ഒരുപോലെ പ്രയോജനം ലഭിക്കുന്ന  ജൈവ പച്ചകൃഷി  രീതി വളരെ അധികം  വിപുലമാക്കുന്നതിൽ  സഖാവ് .തോമസ്‌ ഐസക്കിന്റെ  പ്രവർത്തനം  അഭിനന്ദനം അർഹിക്കുന്നു ..turn  to  kerala  in oraganic
agricultural  products ...എന്ന രീതിയിൽ മാറുക ...

Friday, August 28, 2015

ഫോർട്ട്‌കൊച്ചി  -- വൈപ്പിൻ  ബോട്ട് ദുരന്തത്തിൽ  നിന്നും രക്ഷപെട്ടവർ  വിവിധ ആശുപത്രികളിൽ  കിടക്കുന്നു ....അവരുടെ  അപകട നില തരണം ചെയ്യുവാനും ,അവരുടെ
രക്ഷയ്ക്കും  നിങ്ങളുടെ അകമഴിഞ്ഞ പ്രാർത്ഥന  ഉണ്ടാകണം  എന്ന് അപേക്ഷിക്കുന്നു ..
ദൈവം  എല്ലാവരെയും കാത്ത്  രക്ഷികട്ടെ ..ആമീൻ 

Wednesday, August 26, 2015

അന്ധത ബാധിച്ച ഭരണകൂടം -------ഈ ഓണത്തിന് എങ്കിലും മാവേലി വന്ന് നമ്മുടെ  അന്ധത ബാധിച്ച ഭരണകർത്താക്കളുടെ  കണ്ണ് തുറപ്പിക്കുക ......
നന്മകൾ  നിറഞ്ഞ ഓണ ആശംസകൾ ...

ബോട്ടുകളുടെ കാലപഴക്കം അറിയുവാൻ സമയമായി :-
ഫോർട്ടുകൊച്ചി ,വൈപ്പിൻ ,മട്ടാൻചേരി ,എറണാകുളം  തുടങ്ങിയ സ്ഥലങ്ങളിലേക്ക്  യാത്ര നടത്തുവാൻ  ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന  ബോട്ടുകളുടെ  കാലപഴക്കം  വിവരാവകാശ  നിയമ പ്രകാരം  അറിയുവാൻ സമയമായി ....35 വർഷം  പഴക്കം വന്ന ബോട്ട് ആണ് ദുരന്തത്തിന്
വിധേയമായത് .കാല പഴക്കം ബോട്ട് തകരുവാൻ ഒരു കാരണം ആണ്..
ഫോർട്ട്‌ കൊച്ചി  -  വൈപ്പിൻ  ബോട്ട്  ദുരന്തത്തിൽ  എല്ലാവിധ പ്രവർത്തങ്ങളിൽ  സജീവമായി
പ്രവർത്തിച്ച  എല്ലാവർക്കും  അകമഴിഞ്ഞ നന്ദി ...എല്ലാവർക്കും  ദൈവാനുഗ്രഹം ഉണ്ടാകട്ടെ .
തകർന്ന  ബോട്ട് ആരുടെ ?
മാധ്യമ  പ്രവർത്തകർ തകർന്ന  ബോട്ട് ആരുടെ എന്ന ചോദ്യം ബഹു : മേയറിനോട് ചോദിച്ചപ്പോൾ   ഉറപ്പില്ലാത്ത ഉത്തരം .നഗരസഭ  നിർമ്മിച്ചത്‌ അല്ലേ  എന്ന ചോദ്യത്തിന്  വ്യക്തമായ ഉത്തരം ഇല്ല ...ഇപ്പോൾ കരാർ  അടിസ്ഥാനത്തിൽ ആണ്     ബോട്ട് സർവീസ് .
നഗരസഭാ അധികൃതർ  നേരിട്ട് നടത്തിയിരുന്ന ബോട്ട് സർവീസ്  കരാർ അടിസ്ഥാനത്തിൽ  നടത്തുവാൻ സ്വകാര്യ വ്യക്തികൾക്  നൽകിയതിന്റെ    ദുരന്തം  ആണോ ഈ ബോട്ട് ദുരന്തം .
കപ്പൽ  ചാലിലുടെയുള്ള . യാത്ര  അതീവ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ....ആർക്ക്  സമയം ..
ഭരിക്കുന്നവർ  ജന ദ്രോഹികൾ ആകുമ്പോൾ ഇതല്ല ..ഇതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ല ..എന്ന് പറഞ്ഞാൽ  അത് ദൈവാനുഗ്രഹം മാത്രമാണ് ...

Saturday, August 15, 2015

കൊച്ചി  നഗരസഭയിൽ  ഇപ്പോൾ ഉള്ള   കൗണ്‍സിലർമാരിൽ  ആരെങ്കിലും  ഉണ്ടോ  അഴിമതി നടത്താതെ  ജീവിക്കുന്നവർ ....അവരും--ഇവരും  നല്ലവരാണ് എന്ന്  ജനം പോലും പറയുന്നു..കണ്ടോ അഴിമതിയുടെ  രസം .....

Friday, August 14, 2015

എല്ലാവർക്കും  സ്വാതന്ത്ര്യ ദിന ആശംസകൾ -----
ഈ ദിനത്തിൽ ഒന്നേ പറയാനുള്ളൂ  നിങ്ങൾ തരം  താണ രാഷ്ട്രിയക്കാരൻ  ആകാതിരിക്കുക ...
രാജ്യ സ്നേഹം വാക്കുകളിൽ  ഒതുങ്ങാതെ  പ്രാവർത്തികമാക്കുക ...ജയ് ഹിന്ദ്‌ ..ജയ് ജവാൻ ..ജയ് കിസ്സാൻ ......
ഇന്ന് ഞാൻ കേട്ട ഖുതുബയിലെ സാരാംശം :-
ഇസ്ലാം  അവയവ ദാനത്തെ  പ്രോൽസാഹിപിക്കുന്നു ...
അള്ളാഹു പറയുന്നു നിങ്ങൾക്ക്  നല്കിയ ശരീരവും ,സമ്പത്തും  എല്ലാം ഞാൻ നല്കിയതാണ് .
അതുകൊണ്ട് തന്നെ  അവ നല്ല മാർഗത്തിൽ ചിലവഴിക്കുക. ഈ ഒരു വചനത്തിൽ നിന്നും
മനസിലാകുന്നത്  മനുഷ്യരുടെ അവയവങ്ങൾ  സേവനമനസോടെ   മറ്റുള്ളവർക്ക് ദാനം ചെയ്യാം എന്നാണ് .....അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ....

Wednesday, August 12, 2015

ഞാൻ ഇപ്പോഴും ഓർക്കുന്നു ----
എൻ  മാതാവിനെ ----
ഇടവഴിയിലുടെ  ആ  കാത്ത് നിൽപ്പ് --
ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന  എന്നെയും നോക്കി --
നിൽക്കുന്ന  എന്റെ ഉമ്മയെ ----
മാതാവിനോളം ആകില്ല ഒന്നും തന്നെ ഈ ഭൂമിയിൽ 

Tuesday, August 11, 2015

ഇത് എന്തൊരു അവാർഡ്‌  കമ്മിറ്റി ആണ്  അവാർഡ്‌ ഇങ്ങിനെയും  നല്കാം  എന്നാണ് നാം മനസിലാക്കുന്നത്‌ .അർഹത  പെട്ടവർക്ക്  അവാർഡ്‌ നല്കണം . കേവലം  സാധാരണക്കാരെ  പോലെ താഴുവാൻ പാടില്ല അവാർഡ്‌ നിർണയ കമ്മിറ്റി ....ജയ സൂര്യ നല്ല രീതിയിൽ അഭിനയിച്ച അപ്പോതിക്കിരി  എന്ന സമകാലീന   സിനിമ ..ഇന്ന് നാം കാണുന്ന  ആധുനിക ചികിത്സരംഗത്തെ
മരുന്ന് പ്രയോഗവും ,മാത്രമല്ല സാമ്പത്തിക ചൂഷണത്തിന്റെ ഇരകളായി മാറുന്നു സാമ്പത്തികമായി  തകർന്നവർ ....നല്ല ആശയം ..ജന സമുഹത്തിന്  ഒരു ഗുണ പാഠം .. ഒരു ഡോക്ടറിനു ഉണ്ടാകുന്ന മനോവ്യഥ ...ഇതല്ലാം ആ സിനിമയുടെ ചില നല്ല വശങ്ങൾ  ആണ്...

Friday, August 7, 2015

ഇന്ന് ഞാൻ കേട്ട ഒരു ഖുതുബയിലെ  വിഷയം :-
അനന്തരാവകാശ  സ്വത്ത്  പരിപാലനം ....ഇസ്ലാം വളരെ കണിശമായി തന്നെ അനന്തരാവകാശ സ്വത്ത്   അവകാശികൾക്ക്  കൃത്യമായും  നല്കേണ്ടതാണ് ..അത് വളരെ കുറഞ്ഞതാണ്  എങ്കിൽ പോലും . സ്വത്ത്‌  വിഭജിക്കപെടുമ്പോൾ   സ്ത്രീ ധനം നല്കിയതിന്റെ പേരിൽ  പെണ്മക്കളെ  ഒഴിവാക്കുവാനോ  അവരുടെ വിഹിതത്തിൽ നിന്നും കുറക്കുവാനോ പാടില്ല ...കാരണം സ്ത്രീ ധനം ഇസ്ലാമികമല്ല .അവകാശി മൈനെർ  ആയാലും  മേജർ  അയാളും  തുല്യം തന്നെ .ഇത്തരം സ്വത്തുകൾ അപഹരിക്കുന്നവർ  നമസ്കരിക്കുന്നവർ ആയാലും ,സക്കാത്ത്  നൽകുന്നവർ ആയാലും ,ഹജ്ജ് ചെയ്തവർ ആയാലും  തെറ്റ് തന്നെ ....സൂക്ഷിക്കുകഅനന്തരാവകാശ  സ്വത്ത്
വിഭജിക്കുമ്പോൾ ....  

Wednesday, August 5, 2015

സുഖ  ചികിത്സയ്ക്ക്  ആഗ്രഹമുണ്ടോ ..എങ്കിൽ നിങ്ങൾ  എം .എൽ .എ  ഓർ  എം .പി  --യോ ആകുക .
ഇല്ലാത്തവന്റെ പിച്ച ചട്ടിയിൽ കൈയിട്ട്  വാരി കിട്ടുന്ന പണം സുഖ ചികിത്സക്ക് വേണ്ടി

ഉപയോഗിക്കുന്ന  ആ  പണം  അധ്വാനിക്കുന്നവരുടെ  പാർട്ടി  പോലും കൈ പറ്റുന്നു ..എന്തൊരു

ലജ്ജാവഹം ...

Tuesday, August 4, 2015

2005  വരെയുള്ള  കുടിയേറ്റങ്ങൾക്ക്  നിയമ സാധുത നല്കുവാൻ സർക്കാർ തീരുമാനിക്കുന്നു ...
ഈ  കാട്ടാളൻമാർ  ആരുടെ പക്ഷത്ത്  നിൽക്കുന്നു ....ഇല്ലാത്തവന്റെ വിശപ്പ്‌ മനസില്ലാക്കുവാൻ  പറ്റാത്ത ഒരു സർക്കാർ ..എന്നാൽ ഉള്ളവന്റെ എന്താ പറയുക  അത് അറിയുന്ന സർക്കാർ ...
കിടക്കുവാൻ ഒരു തുണ്ട് ഭൂമി  കൊടുക്കാതെ  ഉള്ളവന്റെ ആസനം  ചൊറിഞ്ഞു  കൊടുക്കുന്ന  ഈ ദാസ്യ പണി എന്തിനാണ്  നടത്തുന്നത് .കേരളത്തിൽ  ഏറ്റവും ഭൂ രഹിതർ ഉള്ള mattancherry ,ഫോർട്ട്കൊച്ചി  പ്രദേശത്താണ് ...അതിന്  ഭൂമി ഇല്ല  എന്ന് പുലമ്പി കൊണ്ടിരിക്കുന്ന  സർക്കാർ ആരുടെ പക്ഷത്താണ് ....ഇല്ലാത്തവന്റെ വേദന മനസിലാക്കണമെങ്കിൽ  ------

Monday, August 3, 2015

ബീഫ്‌  കഴിച്ചില്ല എങ്കിൽ  മരിച്ചു പോകുമോ ? ദൈവം തമ്പുരാൻ ഈ ഭൂമിയും  അതിലെ ജീവജാലങ്ങളെയും  സൃഷ്ടിച്ചിരിക്കുന്നത്   പരസ്പര ആശ്രയത്തോടെ ജീവിക്കുവാനും ,ജീവൻ  നിലനിർത്താനും  ആണ് ...അതിന്  വിപരീതമായിട്ടുള്ള  പ്രവർത്തനം  നടന്നാൽ മനുഷ്യൻ ഉൾപടെയുള്ള  ജീവജാലങ്ങൾ  നശിക്കുന്ന പ്രവണത ഉണ്ടാകും ...ഇപ്പോൾ കാണിക്കുന്ന തടസ്സം  ഏതായാലും ലോകം  അവസാനിക്കുന്നത് വരെ ഉണ്ടാകില്ല ...ബീഫ്‌ കഴികേണ്ട എന്ന് പറയുന്നവർ  ശുദ്ധ മണ്ടന്മാർ ആണോ ബുദ്ധിജീവികൾ  ആണോ ...ഇതിന്  പശു  സ്നേഹമാണോ അതോ ദൈവ വിശ്വാസമാണോ  അതോ  കച്ചവട താല്പര്യമാണോ 

Sunday, August 2, 2015

സൌഹൃദത്തിന്റെ  ഉള്ളറകളിലേക്ക്  കടന്ന്  ചെല്ലുമ്പോൾ  സമ്പത്തിന്റെ സ്വാധീനം  മാനുഷിക മുഖം  നഷ്ടപെടുത്തുന്നു ...അത് എല്ലാ സൌഹൃദത്തിൽ  പ്രകടമല്ല ....ചിലപ്പോൾ  എങ്കിലും സമ്പത്തിന്റെ അന്തരം  പ്രകടമാകുന്നു ....സൌഹൃദം മറ്റേത്  ബന്ധത്തേക്കാളും  ശക്തവും  നിസ്വാർത്ഥവും  ആയിരിക്കണം .....എല്ലാവരെയും  ബഹുമാനിക്കുന്നു ..ആദരിക്കുന്നു ...ഒരായിരം നന്മകൾ ഉണ്ടാകട്ടെ ..ശാന്തിയും സമാധാനവും  ഉണ്ടാകട്ടെ ....ലാൽ  സലാം 

Monday, July 27, 2015

സർക്കാർ  ജീവനക്കാർ  ഇന്നത്തെ മുടക്കം കിട്ടാത്തതിൽ പരിതപിക്കുന്നു .....
ഒരു ദിവസം കൂടുതൽ ജോലി ചെയ്യാം എന്നതിന് പകരം  ശോ -----നഷ്ടപെട്ടാല്ലോ ഒരു  മുടക്കം ..
ഇന്ത്യ കണ്ട ഏറ്റവും നല്ല ഒരു  രാഷ്ട്രപതിയുടെ വിയോഗം  തീരാ നഷ്ടമാണ് ....മനുഷ്യൻ എത്ര ഉയർന്നാലും  പരിമിതികൾ  മാത്രമുള്ള ഒരു ജീവി ആണ് മനുഷ്യൻ ....എത്ര  തന്നെ അറിവ്  കരസ്ഥമാക്കിയാലും  നാം മരണത്തിന്  കീഴ്പെട്ടെ പറ്റൂ ...ദൈവം  ആ നല്ല മനുഷ്യ സ്നേഹിക്ക്
മോക്ഷം നല്കേണമേ .....നാം നമ്മുടെ രാജ്യത്തെ ഉന്നതമായ  ശാസ്ത്രിയ  നേട്ടങ്ങളുടെ ഒരു കലവറ ആക്കുവാൻ  APJ --യുടെ പാത പിന്തുടരുക .... 
വർഗ്ഗ  ശത്രുവിനെ മറക്കുന്ന  ഇടതുപക്ഷം .....
വർഗ ശത്രുവിനെ  സഹായിക്കുന്ന ഇടതുപക്ഷം .....
അടിസ്ഥാന വർഗ്ഗത്തെ  വിസ്മരിക്കുന്ന ഇടതുപക്ഷം ...
ഇല്ലാതാകുവാൻ പോകുന്ന ഇടതുപക്ഷം........
മുൻ രാഷ്ട്രപതി APJ അബ ദൂൾ കലാം അന്തരിച്ചു. ആദരാജ്ഞലികൾ..........

നമ്മളെ  സ്വപ്നം കാണുവാൻ പഠിപ്പിച്ച  ......വളരെ  നിസ്വാർഥനായ  നമ്മുടെ രാജ്യത്തിന്റെ സ്വകാര്യ സമ്പത്തായ   കുട്ടികളോട്   സ്നേഹത്തോടെ സംസാരിച്ചിരുന്ന  പ്രിയങ്കരനായ  ബഹുമാന്യനായ APJ --യ്ക്ക്  ഈ രാജ്യം  നമിക്കുന്നു ....എ ബിഗ്‌  സല്യൂട്ട് ..ലാൽ സലാം 

Sunday, July 26, 2015

ഒരു ഭാഗത്ത്‌  നിലവിളക്ക് വിവാദം ..മറുഭാഗത്ത്  ശിരോവസ്ത്ര വിവാദം ....
നില വിലക്ക് കൊളുത്തിയാലും ,കൊളുത്തിയില്ല  എങ്കിലും  യാതൊരു പ്രശ്നവും ഇല്ല..
ശിരോവസ്ത്രം ധരിച്ചാൽ നല്ലത് ..തലയിൽ  തട്ടം ഇല്ല എങ്കിലും ഒന്നും ഇല്ല ..പക്ഷെ   തലയേക്കാൾ
മറകേണ്ടത്  സ്ത്രീകളുടെ മാറ് ആണ്.. തല മാത്രം മറച്ച്  ലെഗ്ഗിൻസ്  പോലുള്ള വസ്ത്രം ധരിക്കുന്നത് അല്ലേ  നിരോധികേണ്ടത് ....നല്ലത്  ചെയ്‌താൽ നല്ലത് ....മോശമാണ്  എങ്കിൽ മോശം ...
പാഠ മാക്കുക നാം ആശിഷ്  ചതുർ വേദിയെ :---
വ്യാപം എന്ന മാരക അഴിമതി കുംഭകോണത്തെ  ഇന്ത്യൻ ജന സമൂഹത്തിൽ  അതിന്റെ പിന്നാമ്പുറ  അനുഭവങ്ങളും  തുറന്ന് കാണിച്ച ആശിഷ്  ചതുർ വേദിക്ക്  തികഞ്ഞ പിന്തുണ
നൽകേണ്ടിയിരിക്കുന്നു .ഭരണകൂടത്തിന്റെ ഏതു നറികേടിനും  കുഴലൂത്ത് നടത്തുന്ന രാഷ്ട്രിയ ക്കാരന്റെയും , ഉദ്യോഗസ്ഥൻ  മാരുടെ കിരാതമായ പ്രവർത്തനം ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണി ആണ് ...
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ  വർത്തമാനമാണ്  വ്യാപം ..
കാവിയും  കാക്കിയും കൈകോർക്കുന്ന  ക്രിമിനൽ ഇന്തയുടെ ഭീഗര മുഖമാണ് വ്യാപം അഴിമതിയുടെ നാൾവഴികൾ....
മഴയുമായി പഴംചൊല്ലുകൾ :-----
1.ചിങ്ങത്തിൽ  ചിനുങ്ങി  ചിനുങ്ങി .
2.കന്നിയിൽ  കനിഞ്ഞ്‌  കനിഞ്ഞ്‌ .
3.തുലാത്തിൽ തൂങ്ങി  തൂങ്ങി .
4.ഇടവത്തിൽ ഇടതടവില്ലാതെ .
5 .കർക്കിടകത്തിൽ കറുത്ത് കറുത്ത് .
6.കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും ചോറ് .
7 .മകരത്തിൽ മഴപെയ്താൽ മരുന്നിനും കിട്ടില്ല .
8.കർക്കിടകത്തിൽ  മഴപെയ്താൽ പോത്തിൻ പുറത്ത്  പുല്ലു മുളക്കും ..
    ഓർക്കുക  വല്ലപ്പോഴും ഈ ചൊല്ലുകൾ ...

Friday, July 24, 2015

ഇന്ത്യയിലെ  ജനങ്ങളെ  കളിയാക്കുന്ന  ഒരു പ്രധാന ,മന്ത്രിയും ,കേരളത്തിലെ  ജനങ്ങളെ  കളിയാക്കുന്ന  ഒരു മുഖ്യ മന്ത്രിയും ..ഇനി  എന്ത് വേണം ജനങൾക്ക് ....ജനങ്ങളെ  വിഡ്ഢികളാക്കുന്ന  ഭരണാധികാരികൾ ....അവർക്ക്  അറിയാം  ജനങ്ങൾ പമ്പര വിഡ്ഢികൾ ആണ് എന്ന് ....ഒരു 500  രൂപയോ 1000  രൂപയോ കൊടുത്താൽ കിട്ടുന്ന വോട്ട് അല്ലേ ...പിന്നേ എന്തിനീ ജനങ്ങളെ സേവിക്കണം ....മാറുക ജന സമൂഹമെ  അല്ലെങ്കിൽ  കാലം നിങ്ങളെ സ്വയം മാറ്റുക തന്നെ ചെയ്യും ...ജയ് ഭാരത് ...ജയ് കിസ്സാൻ ..ജയ് ജവാൻ ...ലാൽ  സലാം ...

Wednesday, July 22, 2015

വലിയ ഹോട്ടൽ  നിർബന്ധമായും  ബയോഗ്യാസ്‌  പ്ലാന്റുകൾ സ്ഥാപിക്കട്ടെ ---

ഏറ്റവും കൂടുതൽ ജൈവ മാലിന്യം ഉണ്ടാക്കുന്നത് വൻകിട  ഹോട്ടൽ ആണ് .അവരുടെ  മാലിന്യം  നീക്കം ചെയ്യുവാൻ നഗരസഭ  പ്രയാസപെടുന്നു ..ഒരു ദിവസം മാലിന്യം നീക്കം ചെയ്യുവാൻ സാധിച്ചില്ല എങ്കിൽ നഗരത്തിലുടെയുള്ള യാത്ര ദുർഗന്ധ  പൂർണമാണ് ...നഗരസഭ  ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കണം  എങ്കിൽ നിർബന്ധമായും  ബയോഗ്യാസ്‌ പ്ലാന്റുകൾ സ്ഥാപിക്കണം എന്ന വ്യവസ്ഥ പാലിക്കണം .അതുകൊണ്ട് ഹോട്ടൽ അധികൃതർ കൈകൂലി ആയി  കൊടുക്കുന്ന പണം  അവർക്ക് തന്നെ  വേണ്ടപോലെ നല്ല പ്രവർത്തനങ്ങൾക്ക്‌  വിനിയോഗിക്കാം .പക്ഷേ  നഗരസഭാ അധികൃതർ ഇത്തരം നടപടിയിൽ നിന്നും പുറക്കോട്ടു പോകും ...കാരണം കിട്ടുന്ന കൈകൂലി കിട്ടില്ലല്ലോ  എന്ന  സങ്കടം ....
കേരളത്തിലെ  കള്ളന്മാർ  കേരളത്തിലെ  മന്ത്രിമാരെ  പൂജിക്കുന്നു ....

Saturday, July 18, 2015

സി .പി .ഐ ., സി .പി .ഐ .എം ..എന്നീ പാർട്ടികൾക്ക്  ജന സമ്പർക്കം  ഇല്ലാത്ത നേതാക്കൾ മാരാണ് . ഒരു തരം  മാടമ്പി സ്വഭാവം ഇല്ലേ എന്ന് പോലും സംശയിക്കുന്നു ...ഇവർ  എങ്ങിനെ  വന്നു ...ഇവർ വരുന്നതിന്  പാർട്ടിയുടെ  അന്നത്തെ നിലപാടുകൾ സ്വാധിനിച്ചിട്ടുണ്ട് ...എന്നാൽ ഇന്നത്തെ അവസ്ഥ പാർട്ടിക്ക്  വന്നതിൽ  ഇന്നത്തെ നേതാക്കൾക്  ഉത്തരവാദിത്തം ഇല്ലേ ?
സ്വയം മാറുക അല്ലെങ്കിൽ  കാലം നിങ്ങളെ മാറ്റുക തന്നെ ചെയ്യും ...പാർട്ടി നിങ്ങൾ അല്ല ..ജനം ആണ്..30 വർഷക്കാലം  ബംഗാളിൽ  പാർട്ടി  ഭരിച്ചിട്ടു  മെച്ചപെട്ട  ജോലി ലഭിക്കുവാൻ വരെ അവർ  കേരളം  പോലെ യുള്ള  സംസ്ഥാനങ്ങളിൽ  വരേണ്ടിവന്നു ..അതിന് ഉത്തരവാദി  പാർട്ടി  ആണ്.

Friday, July 17, 2015

ഇസ്ലാം  സ്നേഹത്തിന്റെയും ,കാരുണ്യത്തിന്റെയും ,ത്യാഗത്തിന്റെയും ,സഹനത്തിന്റെയും ,ആത്മ സമർപ്പണതിന്റെയും  മതമാണ്‌ .റംസാനിൽ  നിന്നും ആര്ജികേണ്ടതും  ഈ ഗുണങ്ങൾ ആയിരിക്കണം .ഇസ്ലാം ധൂർത്ത്  വിലക്കുന്നു ..പിശുക്കും പാടില്ല . മിതമായ രീതിയിൽ സമ്പത്ത്  ചിലവഴിക്കുക. പരസ്പരം  സ്നേഹബന്ധങ്ങൾ പുതുക്കി ,സ്നേഹബന്ധങ്ങൾക്ക്  വിള്ളൽ ഉണ്ടായിട്ടുണ്ട് എങ്കിൽ  ഈ ദിവസത്തോടെ അതും നീക്കം ചെയ്യുക ...എല്ലാവരെയും പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ ..ഈദ്‌ മുബാറക് 

റംസാൻ വിടപറഞ്ഞു  ----ആ  പുണ്യ മാസത്തിൽ 

കരസ്ഥമാക്കിയ ഓരോ സൽകർമവും തുടർന്ന്

 വരുന്ന ഓരോ ദിനത്തിലും നാം പാലിക്കപെടുക

 ..എങ്കിൽ മാത്രമാണ് നാം അനുഷ്ടിച്ച തും

 ,ആർജിചതുമായ നന്മകൾ മനുഷ്യ സമുഹത്തിന് 

പകർന്നു നല്കുവാൻ സാധിക്കുകയുള്ളൂ

 .. അതിനുള്ള കഴിവും ,ശക്തിയും ദൈവം നല്കട്ടെ

...എല്ലാവർക്കും ഈദ്‌ ആശംസകൾ നേരുന്നു ..




വല്ലാർപാടം  കണ്ടൈനർ  ടെർമിനൽ  അടച്ചുപൂട്ടുമോ?
വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന  കൊച്ചിൻ പോർട്ട്‌  ഇന്നത്തെ രീതിയിൽ അധം :പതിക്കുവാൻ കാരണം ഈ പുതിയ പോർട്ട്‌  വന്നതുകൊണ്ട് അല്ലേ ? ഇപ്പോൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ  കണ്ടൈനർ   കൊച്ചിൻ  പോർട്ട്‌ കൈകാര്യം ചെയ്തതാണ് .
ഇതുപോലെ ആയിരിക്കും വിഴിഞ്ഞം  തുറമുഖവും ....ഭരണ കർത്താക്കൾക്ക്‌  തിടുക്കം പുതിയ പ്രൊജക്റ്റ്‌ കൊണ്ടുവരുവാൻ ആണ് ..എങ്കിലെ  കൈയിൽ  വല്ലതും തടയൂ ...നിലവിലുള്ള സംവിധാനം  ഗുണ പ്രാപ്തിയിൽ  കൊണ്ടുവരിക ....ബുദ്ധിയില്ലാത്ത ഒരു കൂട്ടം അധികാരികളുടെ
കൈപിഴ യാണ്  വല്ലാർപാടം  ....

Thursday, July 16, 2015

റംസാൻ  വിടപറയുന്നു ----ഈ  പുണ്യ  മാസത്തിൽ  കരസ്ഥമാക്കിയ ഓരോ സൽകർമവും  തുടർന്ന് വരുന്ന ഓരോ ദിനത്തിലും നാം പാലിക്കപെടുക ..എങ്കിൽ മാത്രമാണ്  നാം അനുഷ്ടിച്ച
തും ,ആർജിചതുമായ  നന്മകൾ മനുഷ്യ സമുഹത്തിന് പകർന്നു നല്കുവാൻ സാധിക്കുകയുള്ളൂ ..
അതിനുള്ള കഴിവും ,ശക്തിയും ദൈവം നല്കട്ടെ ...എല്ലാവർക്കും  ഈദ്‌  ആശംസകൾ നേരുന്നു ..

Tuesday, July 14, 2015

മറ്റൊരു  അഴിമതി ആകുമോ പുതിയ ശമ്പള പരിഷ്കരണം  നടപ്പിലാക്കുന്നത് ?

ബാർ  തുറക്കുവാൻ കൈകൂലി ,ബാർ  അടപ്പിക്കുവാൻ കൈകൂലി  മാണി  മന്ത്രി  വാങ്ങി എന്ന്  ആരോപണം കേരളം  ചർച്ച  ചെയ്ത  വിഷയമാണല്ലോ ...ഇപ്പോൾ സർക്കാർ  ജീവനക്കാർക്ക് 
വർദ്ധിപ്പിക്കുവാൻ  പോകുന്ന ശമ്പളം  മാണി  സർ  പാസ്സാക്കണം എന്ന് നമ്മുടെ മുഖ്യൻ തന്നെ പറഞ്ഞ സ്ഥിതിക്ക്  അതിൽ  കൈകൂലി കടന്നു വരുമോ? നമ്മുടെ  വാർത്ത  ചാനലുകൾ  ഇതിനെ കുറിച്ച് രഹസ്യ അന്വേഷണം  നടത്തിയാൽ മറ്റൊരു അഴിമതി പുറത്തു വരുമോ? ജീവനക്കാരിൽ  നിന്നും  ശമ്പള വർധനവ്‌  നടപ്പിലാക്കാം എന്ന് മണി സർ ഉറപ്പ്  കൊടുത്തുവോ?  ഏതായാലും  അഴിമതി മണക്കുന്നില്ലേ ..ഇല്ലാതിരിക്കട്ടെ ..നമുക്ക് പ്രാർഥിക്കാം ---ജീവനക്കാരെക്കാൾ  സന്തോഷം മാണി  സർ -ന്  ആണ്..

Sunday, July 12, 2015

കേരളത്തിലെ ഭരണാധികാരികളോട് :------
പാപം ചെയ്യാത്തവർ  കല്ല്‌ എറിയട്ടെ /-----
പാപം ചെയ്യാത്ത  മന്ത്രിമാർ  ഉണ്ടോ ?---
അഴിമതി കാണിക്കാത്ത മന്ത്രിമാർ ഉണ്ടോ?
സരിതയിൽ പെടാത്ത മന്ത്രിമാർ  ഉണ്ടോ?

Saturday, July 11, 2015

വിഡ്ഢി വേഷം  കെട്ടികൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി ....
കേരളത്തിലെ  വിദ്യാഭ്യാസ മന്ത്രി  പറഞ്ഞുകൊണ്ടിരിക്കുന്ന  ന്യൂ   ജനറേഷൻ  കോണ്‍സെപ്റ്റ്
വളരെ നല്ലതാണ്.പക്ഷെ ഈ കേരളത്തിലെ ജനം വോട്ടു നല്കി വിദ്യാഭ്യാസ  മന്ത്രിയുടെ പട്ടം കിട്ടിയത്   വിദ്യാർത്തികൾക്ക്  ടാബ് വാങ്ങികൊടുക്കണം ,ഇനി പുസ്തകം വേണ്ട ...ടാബ് മതി
എന്ന  ചിന്ത നല്ലതാണ് ...അപ്പോൾ നിങ്ങളെയും വേണ്ട കേരളത്തിന്‌ ...റോബോട്ടുകൾ ഭരിക്കട്ടെ ..
കള്ളന്മാരായ ഒരു കൂട്ടം മന്ത്രി മാരെ പോറ്റി വളര്തുന്നതിനെക്കാൾ  നല്ലതാണ് റോബോട്ടുകൾ ...
എന്തിനീ ഈ ഒരു മന്ത്രി  കേരളത്തിന്‌ ....വിദ്യാര്തികളുടെ  ഏറ്റവും  വലിയ പഠന വസ്തു എന്നത് അവര്ക്ക് ലഭിക്കുന്ന പുസ്തകമാണ് ..അതുപോലും കൃത്യമായി നല്കാൻ പറ്റാത്ത അങ്ങ് രാജിവേച്ചുപോയി വല്ല  കച്ചവടവും ചെയ്യുന്നതല്ലേ അഭികാമ്യം ....

Friday, July 10, 2015

എന്തിനാണ്  ജനൽ -----
ഒരു പാട് പണം മുടക്കി  നിർമിക്കുന്ന  വീടുകളുടെ  പല ഭാഗത്തും  സ്ഥാപിച്ചിരിക്കുന്ന  ജനലുകൾ
എപ്പോഴും  അടച്ചിരിക്കുന്നതായി  കാണുന്നു...എന്തിനാണ്  പണം മുടക്കി  നിർമിച്ചിരിക്കുന്ന  ജനലുകൾ അടച്ചിടുന്നത് . പ്രകാശവും ,കാറ്റും  കയറുന്നതിന്  വേണ്ടിയാണല്ലോ  ഇത്തരം സംവിധാനം ഒരുക്കുന്നത് ...പകൽ  മുഴുവൻ അടച്ചിട്ടു  പുഴുങ്ങുവാൻ ആണോ ലക്ഷങ്ങളും ,കോടികളും  മുടക്കി വീടുകൾ  നിർമിക്കുന്നത് ...ആരോഗ്യത്തെ എത്രമാത്രം മോശമായി ബാധിക്കുന്നു എന്ന കാര്യം വിസ്മരിക്കുകയാണോ  അഥവാ  ജാഡയാണോ ..ഇത്തരം  അനാരോഗ്യമായ  ജീവിത രീതികൾ  ശ്വസന സംബന്ധമായ  രോഗങ്ങൾ  പ്രത്യേകിച്ചു കുട്ടികൾക്ക്  ഉണ്ടാകുവാൻ സാധ്യത ഉണ്ട് ...സൂക്ഷിച്ചാൽ ദു :ഖി ക്കേണ്ട ....

Saturday, July 4, 2015

യുവജന സമൂഹത്തെയും ,അദ്വാനിക്കുന്ന ജനവിഭാഗത്തെയും ,സമൂഹത്തിൽ  പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്കും  ഇടത്പക്ഷ പ്രസ്ഥാനം  ഒരു ആശ്വാസമായി മാറണം .അതിനു വേണ്ടി  നേതാക്കളും പാർട്ടി സഖാക്കളും  പ്രവർത്തിക്കണം .വരുന്ന പഞ്ചായത്ത്‌ ,കോർപ്പറേഷൻ ,
മുൻസിപ്പാലിറ്റി  തിരഞ്ഞെടുപ്പിൽ  നല്ലവരായ വ്യക്തികളെ നിർത്തണം ...പണ്ടത്തേ ജനം അല്ല.
പാർട്ടിക്കിടയിൽ ഒരു സൌഹൃതം ഉണ്ടായിരിക്കണം ...ഒരു അരുവിക്കരയിൽ സംഭവിച്ചത്  ,വീണ്ടും സംഭവിക്കണം എന്നില്ല ..ഉണരുക സഖാക്കളേ ..ലാൽ  സലാം 

Friday, July 3, 2015

ന്യൂനപക്ഷക്കാർ  ആയ   സാധാരണക്കാർക്ക്  ഈ ഭരണകൂടത്തിന്റെ നേട്ടം ഒന്നും ലഭിക്കുന്നില്ല .
ലഭിക്കുന്നതോ ന്യൂന പക്ഷ ത്തിന്റെ  പാർട്ടിക്ക്  നേട്ടം ..അതിന്റെ നേതാക്കൾക്ക് നേട്ടം .
സർക്കാരിന്റെ  ന്യൂന പക്ഷ  പ്രീണനം  കേരളത്തിലെ ബി .ജെ .പി ..പോലുള്ള  പാർട്ടികൾക്ക്  നേട്ടം
ഉണ്ടാക്കുവാൻ സാധിച്ചു .കേരളത്തിലെ  ഹൈന്ദവരെ  ബി .ജെ .പി ..യിലേയ്ക്കു  അടുപ്പിക്കുന്നതിൽ
ആ പാർട്ടി  ഭാവിയിൽ വിജയിക്കും എന്നതിന്റെ സൂജന നാം കണ്ടു ...ഈ ഒരു ഒഴുക്ക് കൂടുതൽ ബാധിക്കുവാൻ പോകുന്നത് ഇടതു പക്ഷത്തെ ആണ്...ഇടതു പക്ഷത്തിന്റെ അപചയം  കോണ്‍ഗ്രസിന്‌  ഗുണം ചെയ്യും ...പകൽ  കോണ്‍ഗ്രസും ,രാത്രി  R .S .S --അനുകൂലിയും  ആകുന്ന ഒരു ചരിത്രം കോണ്‍ഗ്രസിന്‌ ഉണ്ട്.. ആ ഒരു വിജയം കൂടി  കോണ്‍ഗ്രെസ് നേടി ..ഇതിനെ  എങ്ങിനെ നേരിടണം  എന്നതായിരിക്കണം ഇടതു പക്ഷം  മനസ്സിലാകേണ്ടത് ... 

Thursday, July 2, 2015

മട്ടാഞ്ചേരിയിലെ  ചില സഖാക്കളോട്  അരുവിക്കരയിൽ സംഭവിച്ച ഫലത്തെകുറിച്ച്   ചോദിച്ചപ്പോൾ അവരുടെ മറുപടി  ----പുതിയ വോട്ടർമാരെ  പാർട്ടിക്ക്  ആകർഷിക്കുവാൻ
സാധിക്കുന്നില്ല എന്നാണു ...ഇതിനു പോംവഴി അവർ പറയുന്നത്  പാർട്ടി മാറണം ...പഴയ കാലം അല്ല ...ഈ കാലഘട്ടത്തിൽ  ആക്രമരീതിയോ ,ധാര്ഷ്ട്യമോ  അല്ല വേണ്ടത് ...പിണറായി   -   വി .സ്
ഇഷ്യൂ ജനങ്ങൾക്കിടയിൽ   ഇപ്പോഴും സജീവമായി നിലനിൽക്കുന്നു ...ജനങ്ങൾക്ക്  താല്പര്യം
വി .സ് --ന്റെ സമീപനത്തോട് ആണ് .അതിനെ  പിണറായി പോലുള്ള  നേതാക്കൾ
എതിർക്കുന്നു ...ഇത് സോഷ്യലിസ്റ്റ്‌  ചിന്താഗതിക്ക് വിരുദ്ധമാണ് എന്ന് ജനം തിരിച്ചറിയുന്നു .
പാർട്ടി ജന പക്ഷത്തേയ്ക്ക് മാറണം .അത് കേവലം പത്ര പ്രസ്താവനകളിൽ മാത്രം ഒതുങ്ങുവാൻ പാടില്ല ..ഒരുകാര്യം അവർ പറയുന്നു കേരളത്തിൽ  അഡ്ജസ്റ്റ്മെന്റു  രാഷ്ട്രിയം ശക്തിപ്രാബിക്കുന്നു ..
അതിന്റെ ഗുണം ആർക്കാണ്---വലതുപക്ഷ രാഷ്ട്രിയക്കാർ ക്കാണ്. ജയരാജൻ മാര്  പാർട്ടി യെ
നശിപ്പിക്കുന്നതിൽ നല്ലൊരു പങ്കു ഉണ്ട് ...ഒപ്പും പിണറായി സഖാവിനും .മാറുക സ്വയം ..അല്ലെങ്കിൽ  ജനം നിങ്ങളെ മാറ്റുക തന്നേ ചെയ്യും ..ലാൽ  സലാം  

Tuesday, June 30, 2015

അരുവിക്കരയിൽ  ആരാണ് യഥാർത്ഥത്തിൽ ജയിച്ചത്‌ ?
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  congress  സ്ഥാനാർഥിക്ക്  ലഭിച്ച  ഭൂരിപക്ഷം  ശബരിനാഥന്  കിട്ടിയില്ല .
ഇടതുപക്ഷത്തിനു അൽപ്പം  വോട്ട് കൂടുതൽ കിട്ടി .എന്നാൽ ഏറ്റവും കൂടുതൽ ഗുണം ഉണ്ടാക്കിയത് ബി.ജെ .പി ..ആണ്. അവർക്ക്  അഞ്ചു ഇരട്ടി വോട്ടു കൂടുതൽ നേടുവാൻ  സാധിച്ചു .
ഏതാണ്ട് 30000 -ത്തോളം വോട്ടു മണ്ഡലത്തിൽ കൂടിയിട്ടു പോലും അതിന്റെ ഒരു പ്രയോജനവും ഇടതിനോ ---വലതിനോ  ലഭിച്ചില്ല ...എന്നാൽ ബി .ജെ .പി ...ക്ക് വോട്ട് കൂടുതൽ ലഭിച്ചു .ഇങ്ങെനെ പോയാൽ  അടുത്ത electionil  ബി.ജെ .പി ..ഒരു പ്രബലശക്തിയായി  മാറുവാനുള്ള സാധ്യത തള്ളികളയുവാൻ പറ്റില്ല ...ഇടതായാലും ,വലതായാലും  സ്വയം മാറിയില്ല എങ്കിൽ അത് സ്വയം നാശത്തിനു വഴിവെയ്ക്കും ....

Thursday, June 25, 2015

സൂക്ഷിച്ചാൽ  ദു:ഖികേണ്ട -----------

ഇന്ന്  രാവിലെ  കണ്ട സുഹൃത്തിനോട്‌  ഞാൻ  ചോദിച്ചു ...എവിടെ  പോകുന്നു .
അപ്പോൾ  സുഹൃത്ത്‌ പറഞ്ഞു  കുറച്ച്  ഡി .ഡി .റ്റി  വാങ്ങുവാൻ  പോകുന്നു എന്ന് .
ഞാൻ ചോദിച്ചു  കീട ശല്യം  ഉണ്ടോ ? ഉണ്ട് എങ്കിൽ  അത് വാങ്ങേണ്ട ....കാരണം
അത് മാരക വിഷമാണല്ലോ ...അപ്പോൾ ആ സുഹൃത്ത്‌  വീണ്ടും പറഞ്ഞു  ഞാങ്ങൾക്ക്
ഭക്ഷിക്കുവാൻ ആണ് എന്ന് ...എനിക്ക് മനസിലായില്ല ..വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു
പച്ചക്കറി  വാങ്ങുവാൻ പോകുന്നു  എന്ന്....അപ്പോൾ കാര്യം മനസിലായി .ഇന്നത്തെ പച്ചക്കറി
കീടനാശിനി  അടങ്ങിയതാണ്  എന്ന തിരിച്ചറിവ്   ഉണ്ടായവർ പോലും അത് വാങ്ങുവാൻ തയ്യാറാകുന്നു ....നാം എന്ത്  കഴിക്കും എന്ന ചിന്ത  മലയാളികൾകിടയിൽ   ഉണ്ട് എങ്കിൽ പോലും
ഉള്ള സ്ഥലത്ത് അൽപ്പം  പച്ചക്കറി കൃഷി  പോലും ചെയ്യുവാൻ മടികാണിക്കുന്ന കേരളിയ സമുഹം
മാരക രോഗത്തിലേക്ക്  നടന്നു കയറികൊണ്ടേയിരിക്കുന്നു  ....

Sunday, June 14, 2015

വരുന്ന  നഗരസഭാ  ഇലക്ഷനിൽ  welfare party  സ്ഥാനാർഥികളെ  വിജയിപ്പിക്കുക .....
അഴിമതി  ഇല്ലാത്ത  councilor മാർ  നഗരസഭയിൽ ഉണ്ടാകണം . ഇടത് - വലത്  പാർട്ടികൾ 

ജനങ്ങളെ  ചൂഷണം ചെയ്യുന്നു .....councilor  മാരുടെ കുടിലുകൾ കൊട്ടാരമാകുന്നു ...ഇതിന്  ഇവർക്ക്  എങ്ങിനെ  പണം ഉണ്ടായി ....cochin  corporation --നിൽ  councilor  മാരുടെ  agent മാർ  വിലസുന്നു .

agent -മാര് ഇല്ലാത്ത  ജന നന്മക്കായി പ്രവര്ത്തിക്കുന്ന  welfare party  സ്ഥാനാർഥികൾക്ക്  വേണ്ടി 
നിങ്ങൾ പ്രവർത്തിക്കുക 

Tuesday, June 2, 2015

പശുക്കളോട്  കാണിക്കുന്ന സ്നേഹം  എങ്കിലും  ഇന്ത്യയിലെ   പാവപെട്ട  ജനങ്ങളോട്  modi government  കാണിക്കൂ ....താങ്ങളും ഒരു  സാധാരണക്കാരൻ  ആയിരുന്നില്ലേ ഒരു കാലത്ത് ...
ഇപ്പോൾ അതല്ലാം താങ്ങൾ മറന്നു. സമ്പന്ന വർഗത്തോട്  കാണിക്കുന്ന ഈ സ്നേഹം  രാജ്യത്തിന്  
ഗുണകരമാണോ ? സ്നേഹം ആകാം പക്ഷേ  അമിതമാകുവാൻ പാടില്ല ..too  much  is  not good ...

Thursday, May 21, 2015

എന്തുകൊണ്ടായിരിക്കാം  വി.എസ് . ---പിണറായിയെ വിമർശിക്ക പെടുന്നത് ....പിണറായി വിജയൻ  മുഖ്യ മന്ത്രി  ആയാൽ  സ്വാഭാവികമായും  ഉമ്മൻ ചാണ്ടി ക്കും ,കൂട്ടാളികൾക്കും  പ്രത്യു പകാരം  ചെയ്യും ...കാരണം ലാവലിൻ  കേസിലും  മറ്റും അവർ ചെയ്ത ആനുകൂല്യം  അതിനു  പ്രതിഫലമായി  പിണറായി  ചെയ്തുകൊടുക്കും ...അങ്ങിനെ വരുമ്പോൾ  ഈ  സർക്കാരും ,വരാൻ പോകുന്ന  സർക്കാരും  തമ്മിൽ എന്താണ്  വ്യത്യാസം ....കുറ്റവാളികൾ രക്ഷ പെടുവാൻ  പാടില്ല എന്ന കാഴ്ചപാട്  വി .എസ് ..ന്  ഉണ്ടായിടുണ്ടാകും ...ഇനിയൊരു കുമ്പസാരം  പിന്നീട് ഉണ്ടാകുവാൻ പാടില്ലലോ ...ആണവ കരാറിന്റെ പേരിൽ  UPA  സര്ക്കാരിന്   പിന്തുണ പിൻവലിച്ചത്  തെറ്റായി  പോയി  എന്ന ഇപ്പോഴത്തെ സെക്രട്ടറി  കുമ്പസാരിക്കുന്നത്  പോലെ  നാളെ  ആവർത്തിക്കുവാൻ  പാടില്ലല്ലോ ....

Friday, May 15, 2015

കേരള  മുഖ്യമന്ത്രി  നടത്തുന്ന ജന സമ്പർക്ക പരിപാടിയുടെ  ഭാഗമായി  നമ്മുടെ മന്ത്രിമാർക്കായി  ഒരു കുമ്പസാര കൂട് നിർമ്മിച്ച്‌  കുമ്പസാരിക്കാനുള്ള  ഒരു അവസരം നൽകൂൂൂൂൂൂൂൂൂ ...ദൈവം പോലും പൊറുക്കാത്ത  അത്രയും അഴിമതി നടത്തി കൊണ്ടിരിക്കുന്ന നമ്മുടെ  മന്ത്രിമാർ  കൂടുതൽ കാലം ജീവിക്കണം  അങ്ങിനെ ചെയ്ത പാപങ്ങൾ എല്ലാം അനുഭവി ക്കണമേ  എന്ന  രീതിയിൽ ഒരു കുമ്പസാര ചടങ്ങ് നടത്തിയാൽ കൊള്ളാം ..മുഖ്യൻ തന്നെ കാർമികത്വം   വഹിക്കുക ...

Tuesday, April 28, 2015

ഈ  ആഴ്ചയിലെ  മാധ്യമം  വീക്കിലി  വായിക്കുക.....അതിൽ ഇസ്തിരി  ഇട്ട  കമ്മ്യൂണിസ്റ്റ്‌ കാരെ  കുറിച്ച് പ്രതിപാധിക്കുന്നുണ്ട് ...വായിച്ചപ്പോൾ  തോന്നിയത് ഇന്നത്തെ  കമ്മ്യൂണിസ്റ്റ്‌ നേതൃത്വം ഇസ്തിരി  ഇട്ട , ചുളിവ്  മറാത്ത , വിയർക്കാത്തവരുടെ  സംഘ മാണ് എന്ന  കാഴ്ചപാട്  ശരിയാണ്  എന്ന്  മനസിലാക്കുന്നു ...മാറുക  കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ....  

Sunday, April 26, 2015

കണ്ടുപഠിക്കുക  നമ്മുടെ  നമ്മുടെ  മുഖ്യനും ,മാണിയും ,ബാബുവും ,അബ്ദുൽ റബ്ബും ..നാണം ഇല്ലാത്ത ഒരു കൂട്ടം നാണം കെട്ട  മന്ത്രിമാർ .....

Saturday, April 25, 2015

1. c.p.i.m ----സംസ്ഥാന secretariat -ൽ  L.D.F - Convener - വൈക്കം വിശ്വനെ  നീക്കം ചെയ്തത്  സഖാവ് .പിണറായി വിജയനെ  CONVENER  ആക്കുവാനുള്ള നടപടിയുടെ  തുടക്കം ആണോ ?
2. സഖാവ് .വി .എസ് --നെ  സംസ്ഥാനsecretariat-ൽ  നിന്നും നീക്കം ചെയ്തതും ഗൂഢാലോചന യാണോ .....

3. സഖാവ് .പിണറായി വിജയൻ ---മുഖ്യമന്ത്രി  സ്ഥാനാർഥി  ആയി വരുന്നത്  പാർട്ടിക്കും ,L.D.F -നും  ഗുണം ചെയ്യുമോ ?





Monday, April 20, 2015

വീണ്ടും  100%  S. S.L .C . വിജയം   ആവർത്തിച്ചിരിക്കുന്ന പശ്ചിമ  കൊച്ചിയിലെ  ഒരേ ഒരു ടീച്ചിംഗ്  സെന്റർ ----
പ്രതീക്ഷ  ടീച്ചിംഗ്സെന്റർ .
എല്ലാവർക്കും വിജയാശംസകൾ ------

Sunday, April 5, 2015

മൂല്യ  ബോധവും ,ധാർമിക  മൂല്യവും  നഷ്ടപെട്ട  മതാനുയായികൾ  മതങ്ങളെ  വികലമാക്കുന്നു ---
നിങ്ങൾ ഏതു  മതം  വിശ്വസിച്ചാലും  മാനുഷിക  മൂല്യങ്ങളെ  ഉൾകൊണ്ട്  ജീവിക്കുക-----
മതങ്ങളും ,സംഘടനകളും  സാമ്പത്തിക  മാര്ഗമായി സ്വീകരിക്കാ തിരിക്കുക ----- 

Saturday, April 4, 2015

ഈശ്വര വിശ്വാസം  പ്രബഞ്ച ത്തോടുള്ള  വിശ്വാസം ആണ്--
ഈശ്വര വിശ്വാസം   മുഖം നോക്കാതെയും ,ജാതി -മതം  നോക്കാതെയും ഉള്ള പരമമായ  സ്നേഹമാണ് -----

Friday, April 3, 2015

ഈശ്വരവിശ്വാസി  മത  വിശ്വാസി  ആയിരിക്കണം എന്ന് വ്യവസ്ഥ ഉണ്ടോ?

Saturday, March 14, 2015

കേരള സർക്കാരിനെ  പിരിച്ചുവിടുക ------
എന്തിനാണ്  ഇത്തരം  ഒരു സർക്കാർ -----
കേരള നിയമസഭ  ഒരു ആഭാസ  സഭയാണ്  എന്ന് കാലം തെളിയിച്ചു ---
 പോക്കിരി  സഭ ....കേരള നിയമസഭ ------
ഒരു കൂട്ടം മ്ലെയ്ചന്മാർ  ഭരിക്കുന്നു ----
കേരള സർക്കാരിനെ  ഡിസ് മിസ്  ചെയ്യണം ---

Friday, March 6, 2015

കേരളീയ  സമൂഹ ത്തെ  വീണ്ടും ഭരണകൂടം വിഡ്ഢികൾ  ആക്കുന്നു ....
ഭരണകൂടവും ,പോലീസും ,രാഷ്ട്രിയ കൂട്ടികൊടുപ്പുകാരും  കേരളീയ  സമുഹത്തെ  എന്തിനാണ്
വിഡ്ഢികൾ ആക്കുന്നത് .....ഭരണകൂടം ഭരണം  നടത്തുകയാണോ അതോ  കൂട്ടികൊടുപ്പ്  ബിസിനസ്‌ ആണോ നടത്തുന്നത് ..പ്രതിപക്ഷവും ,ഭരണപക്ഷവും  ചേർന്ന്  ജനങ്ങളെ അമ്മാനമാടുന്നു .....ഗതികെട്ട ഒരു ഭരണപക്ഷവും ,പ്രതിപക്ഷവും  ..

Sunday, February 22, 2015

ഇതാണോ സി.പി.ഐ .എം ...
പാർട്ടിയുടെ  യുവ പ്രവർത്തകരെ [സ്വരാജ് ,ചിന്തജെറോം ,ഷംസീർ ] നിങ്ങളെ,  നിങ്ങളുടെ  അച്ഛനും ,അമ്മയും ,പിണറായി  പോലുള്ള നേതാക്കളും  നല്ല ഭക്ഷണം അല്ല തരുന്നത് .നിങ്ങളുടെ വാക്കുകൾ നിങ്ങളുടെ കുടുംബ സംസ്ക്കാരത്തെ  സൂചിപിക്കുന്നു ,നിങ്ങളുടെ നേതാക്കൾ നല്കുന്ന പാർട്ടി ക്ലാസുകൾ ഇതാണോ? എങ്കിൽ നിങ്ങൾ നികൃഷ്ട ജീവിയെ ക്കാൾ മോശം.നിങ്ങളാണോ ഭാവിയിൽ ഈ പാർട്ടിയെ നയികുവാൻ പോകുന്നത് .വി.എസ് ..നെ പോലുള്ള വ്യക്തികളെ മോശമായ പദ പ്രയോഗം നടത്തുന്ന നിങ്ങളുടെ  ആഹാരം മലം  ആണോ ..
മാറുക  നിങ്ങൾ അല്ലെങ്കിൽ  കാലം നിങ്ങളെ മാറ്റുക തന്നെ ചെയ്യും..ലാൽസലാം

ഇതുവരെയും കാണാത്ത വൃത്തി കെട്ട മുഖം ആണ്  സി .പി .ഐ .എം ..ന്റേതു ...
ഉൾ പാർട്ടി  ജനാധിപത്യം  അതിന്റെ രീതിയിൽ പ്രാവർത്തിക  മാക്കുവാൻ  സാധികാത്ത  അവസ്ഥ  പാര്ട്ടികുള്ളിൽ  പരാജയ പെടുമ്പോൾ സ്വാഭാവികമായും നല്ലൊരു കമ്മ്യൂണിസ്റ്റ്‌ കാരൻ  എന്ന നിലയിൽ  നിലകൊള്ളുമ്പോൾ മീഡിയ കളെ  ആശ്രയികെണ്ടിവരും . അത് ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ  ചെയ്ത വലിയ തെറ്റ് അല്ല....ഭരണകൂടത്തെ താഴെ ഇറക്കുവാൻ നടത്തിയ  എൽ .ഡി .എഫ് ..നടത്തിയ കേരളം കണ്ട വലിയ സമരമുറ  പരാജയപെട്ടു ...ഇവിടെ ആര് ജയിച്ചു ..ഇടതു പക്ഷ പാർട്ടിയോ ? വലതുപക്ഷ പാർട്ടിയോ ? ഒരുപാട് സഖാക്കളെ കബളിപിച്ചില്ലേ   പിണ റായി  വിജയൻ ...സോളാർ  കേസിൽ  ശ്രി .ഉമ്മൻ ചാണ്ടി  രാജിവയ്ക്കും  എന്ന അവസ്ഥ ഇല്ലാതാക്കിയത് സി .പി.ഐ .എം ..എടുത്ത നിലപാട് അല്ലേ ..ആര്ക് വേണ്ടി  സമരം പിൻവലിച്ചു ...ഒരു കൂട്ടം നേതാക്കൾക്ക്‌  വേണ്ടി ....സ്വന്തം താല്പര്യം സംരക്ഷിക്കുന്നവൻ  കമ്മ്യൂണിസ്റ്റ്‌ കാരൻ  ആണോ  ശ്രി .പ്രകാശ്‌ കാരാട്ട് ....നമ്മൾ പടികാത്തത് നിങ്ങൾ പടിപിക്കുകയാണോ ? അവസരവാദ  രാഷ്ട്രിയം കപട രാഷ്ട്രി യമാണ് ....

Friday, February 20, 2015

അല്ലയോ സഖാക്കളേ ----
ഉമ്മൻചാണ്ടി  സർക്കാരിനെ  താഴെ  ഇറക്കുവാൻ   സി.പി .ഐ .എം .  നടത്തിയ  ഏതു  സമരം ആണ് വിജയിച്ചത് .സർക്കാരുമായി  നടത്തിയ ഒത്തുകളി  ആയിരുന്നില്ലെ  സമരങ്ങൾ ...വി .സ് ...പറയുന്ന എല്ലകാര്യങ്ങളെയും  തള്ളികളയുവാൻ  നിങ്ങൾക്ക്  കഴിയുമോ ?

Wednesday, February 18, 2015

പുരോഹിത ന്മാർ   ജനസമുഹത്തിൽ  ഇറങ്ങി പ്രവർത്തി ക്കുക  
ആഗ്രഹം , ദുരാഗ്രഹം  ഇല്ലാത്തവർ ഉണ്ടോ?

Saturday, February 14, 2015

പ്രണയം  സ്വാതന്ത്ര്യമല്ലെ ---പ്രണയം  ചക്കരയാണ് ,കൊപ്രയാണ് ,തങ്കമാണ് -------പിന്നെയും ഒരുപാട് പദങ്ങൾ ----
ബാർ  കോഴ വിവാദം  അവസാനിച്ചുവോ?
കിട്ടിയോ  വല്ലതും ?
ജനങ്ങൾ  വീണ്ടും വിഡ്ഢികൾ ...
അടുത്ത  തെരഞ്ഞെടുപ്പിൽ  ഈ കള്ളന്മാരെ ..
നമ്മൾ തന്നെ വിജയിപ്പിക്കും --
അപ്പോൾ വീണ്ടും നമ്മൾ വിഡ്ഢികൾ ---
എപ്പോൾ ആണ് നാം  ഉണരുക ----

Friday, February 6, 2015

നിങ്ങൾ  or  നിങ്ങളുടെ  മക്കൾ ഐ.എ .സ് , ഐ .പി .സ്   എടുക്കരുതേ ---------

 ഓരോ  മനുഷ്യന്റെയും  ആഗ്രഹമാണ് തന്റെ മക്കളെ ഒരു ഐ .എ .സ്  കാരനോ  or  ഐ. പി .സ്  കാരനോ  ആക്കുക എന്നത്.. കഷ്ടപ്പെട്ട് പഠിച്ച്  ആ യോഗ്യത കരസ്ഥമാക്കിയാലോ  ..കിട്ടുന്ന ജോലിയിലുടെ   മുന്നാം ക്ലാസും  ഗുസ്തിയും കഴിഞ്ഞു വരുന്ന മുന്നാംകിട  രാഷ്റ്റ്രിയകാരന്റെ 
സകല മോശമായ പ്രവർത്തനങ്ങൾക്കും  ചൂട്ടു പിടികേണ്ട  ഗതികേട്  വല്ലാത്തൊരു ദുരവസ്ഥയാണ് ....പറയുന്ന  വാക്കുകൾ  ഭരണകർത്താക്കൾ ക്ക്   രസിക്കാത്ത താണ്  എങ്കിൽ  അവർ നേടിയ അറിവുകൾ ..ഉത്തരവാദിത്തങ്ങൾ  എല്ലാം  വ്യക്തമായി നിർവഹിക്കുവാൻ  സാധിക്കുന്നില്ല .....ഇതിനാണോ നാം ഇത്തരം യോഗ്യത കരസ്ഥമാക്കുന്നത് ....

Sunday, February 1, 2015

ഒരു പെണ്‍കുട്ടിയുടെ  ജീവിത ചക്രത്തിലെ  ഒഴിവാക്കുവാൻ പറ്റാത്ത തും ,അവരുടെ  പിന്നീടങ്ങോട്ടുള്ള  ജീവിത വിജയത്തിനും ,സന്ധോഷതിനും  അനിവാര്യമായ ഒന്നാണ് ഋതുമ തിയാകുക  എന്നത് .ആ വിഷയത്തെ സമ്പത്തി ചുള്ള  ചര്ച്ച പലപ്പോഴും  ദിശ മാറിപോകുന്നതായി  കാണാം .അതിൽ പങ്കെടുത്തവർക്ക്  വ്യക്തമായി ..തുടര്ച്ചയായി സംസരികുവാനുള്ള അവസരം നഷ്ടപെട്ടതുപോലെ തോന്നി .ഒരു വിഷയത്തെ കുറിച്ച് പരിപാടി അവതരിപിക്കുമ്പോൾ  വിഷയാവതരണവും ,ചര്ച്ചയും  വ്യക്തമായി നടന്നില്ല എങ്കിൽ ആ  പ്രോഗ്രാം  ഗുണകരമല്ല ...
നിയമവും, നീതിയും ,സത്യവും   തോല്ക്കുന്നു....
കേരളത്തിലെ  ഭരണകൂടം  അഴിമതിയിൽ  അകപെട്ടിരിക്കുന്നു  എന്ന  വാർത്തകൾ നാം വായിച്ചുകൊണ്ടിരിക്കുന്നു .....യാതൊരു വിധ  നാണ മോ ...മാനമോ  ഇല്ലാത്ത ഈ ഭരണകൂടത്തിനു
സത്യ മായ ഒരു അവസ്ഥ കൈ വരിക്കണ മെങ്കിൽ  ഇനി  വേണ്ട തു  ജനങളുടെ  പ്രാർത്ഥനയാണ് ...നിങ്ങളുടെ പ്രാർത്ഥന  ദൈവം  സ്വീകരിക്കും....നല്ല ബുദ്ധിയും ,കര്മാബോധവും ,സത്യസന്ധമായ  ഒരു ഭരണകൂടം ഉണ്ടാകണമേ ..ആമീൻ 

Saturday, January 31, 2015

കള്ളന്മാരായ  ഭരണാതി കാരികളെ ----
 അനുകൂലിക്കുവാൻ ജാതി -മത നേതാക്കൾ -----
കച്ച  കെട്ടി ഇറങ്ങിയിരിക്കുന്നു ------
എന്തിനാണ്  ജന സമൂഹതെ  കപളിപ്പിക്കുന്നത് -----

Thursday, January 29, 2015

ഇന്ന് എന്റെ 26th  വിവാഹ വാര്ഷികം ആണ് -----
ഒരു സാധാരണ ദിവസം പോലെ ------
എല്ലാവരുടെയും prarthanayum ,അനുഗ്രഹവും   നല്കണേ 

Saturday, January 24, 2015

കേരള മന്ത്രി സഭയിൽ  പെരും കള്ളനായ മന്ത്രി ഉണ്ട്......ജന സമൂഹം അത് മനസിലാക്കുന്നു ----
കാലം അത് തെളിയിക്കും --------
തല നന്നായാൽ എല്ലാം നന്നാകും ----
ജനങ്ങൾ  കാണികൾ  മാത്രമാണ് എന്ന് കരുതരുത് ----

Sunday, January 18, 2015

കേരളം  വിദ്യാഭ്യാസ നിലവാര  ഉയർച്ചയിൽ ------
പഠന നിലവാര മില്ലാത്ത  കുട്ടികളേ സർക്കാരിന്റെ  മാന്ത്രിക  വടിയിൽ  നിന്നും  മാർക്ക്  നല്കി വിജയിപിക്കുന്ന  ഭരണാധികാരി  ആര് എന്ന് അടുത്ത  psc  പരീക്ഷക്ക്‌ വന്നാൽ  ഉത്തരം  കേരള സർക്കാർ .....ഇംഗ്ലീഷ് ,മാത്‌സ്  തുടങ്ങിയ വിഷയങ്ങളിൽ പരാജയപെട്ട  കുട്ടികളേ എങ്ങിനെ വിജയിപിക്കാം എന്ന് ഗവേഷണം  നടത്തുന്ന കേരള സർക്കാരിന്  DOCTORATE  നല്കുവാൻ    കേരളത്തിലെ ജനങ്ങൾ ....ഒപ്പം  പൂച്ചെണ്ടും .....

Friday, January 16, 2015

വീടും ,സ്ഥലവും ഇല്ലാത്തവർക്ക്  സൗജന്യമായി  വല്ലതും തരുമോ?
അവശ്യസാധനങ്ങളുടെ  വില കുറയ്ക്കുമോ ?
ബസ്‌ ചാർജ്  കുറയ്കുമോ ?
സർക്കാർ ആശുപത്രികളിൽ  മരുന്ന്   ലഭ്യ മാക്കുമോ ?

Friday, January 9, 2015

ജൈവ  പച്ചകറികൾ  വ്യാപനം  ചെയ്യുന്നതിൽ   തോമസ്‌ ഐസക്കി ന്റെ  പ്രവർത്തനം  വളരെ നല്ലത് .....ജനപ്രതിനിധികൾ  ഇത്തരം കര്മപരിപാടികളിൽ  സജീവമാകുക.....ആശംസകൾ നേരുന്നു .

Thursday, January 8, 2015

കൊതുക് സഭയിൽ ബഹളം .....
രാജാവ്  ചോദിച്ചു  എന്താണ് പ്രശ്നം ?
അപ്പോൾ  അനോഫില്ലസ്  പറഞ്ഞു ഞാൻ ആണ് കേമൻ ...
അപ്പോൾ  ക്യൂലക്സു പറഞ്ഞു ഞാൻ  ആണ് കേമനിൽ  കേമൻ ...
അപ്പോൾ അതാ ഈഡിസ്  ഞാൻ ആണ് മക്കളെ കെങ്കേമൻ ----
അപ്പോൾ രാജാവ് പറഞ്ഞു നിങ്ങൾ എല്ലാവരും കേമന്മാർ ആണ്.---
നിങ്ങൾ കുടിക്കുന്നത് മനുഷ്യരക്തമല്ലേ ......എല്ലാവർക്കും  നന്ദി 

Tuesday, January 6, 2015

ദൈവമേ  ...കള്ളൻ മാരെയും ,കൊള്ള ക്കാരെയും ,കൊലപാതകം ചെയ്യുന്നവരെയും  ,അഴിമതിക്കാരെയും ,ജനങ്ങളുടെ സ്വത്ത്  കട്ടുമുടിക്കുന്നവരെയും  ശരിയായ രീതിയിൽ  ശിക്ഷിക്കേണമേ ...അമീൻ 

Monday, January 5, 2015

മദ്യം  = വോട്ട്

ഒരു കൂട്ടുകാരൻ  ചോദിച്ചു  -----
എവിടെ  പോകുന്നു  നീ ----
അതോ  എന്റെ കൈകൾ  വിറക്കുന്നു ----
വിറയൽ മാറ്റുവാൻ  ഒരു സ്മാൾ  അടിക്കണം ---
അപ്പോൾ കൂടുകാരൻ  പറഞ്ഞു  ...ഇന്ന് sunday  അല്ലേ ---
ഡ്രൈ ഡേ അല്ലേ -----
അത് കുറച്ചു നാൾ മുന്പ് ---
ഇപ്പോൾ  എവിടെയും കിട്ടും മോനേ ----
നമ്മളോട് എന്തൊരു  സ്നേഹമാണ് മുഖ്യന് ----
എന്തായാലും  എന്റെ വോട്ട് മുഖ്യന്  തന്നെ -----

മനുഷ്യൻ മദ്യത്തെ  സൃഷ്ടിച്ചു ---------------
മദ്യം  ഭരണകൂടത്തെ  സൃഷ്ടിച്ചു ------------
മനുഷ്യരും .മദ്യവും ,ഭരണകൂടവും  ചേർന്ന് ----
രോഗം പങ്കു  വെച്ചു ------

Saturday, January 3, 2015

കൊതുകിനെ ലാളിക്കുന്ന   കൊച്ചി  നഗരസഭ ........

കൊച്ചിയുടെ  സ്പന്ദനം  എന്ന തലകെട്ടിൽ  ,മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച  മാറ്റതിന്റെ  നാളുകളിൽ  കൊച്ചിയുടെ  മേയർ  മറന്നുപോയതാണോ  അല്ലെങ്ങിൽ പറയാതിരുന്നതാണോ ...
കുഴികളില്ലാത്ത റോഡുകളെ കുറിച്ചും ,ശുചിത്വ നഗരത്തെ കുറിച്ചും പറയുന്ന നമ്മുടെ ആരാധ്യനായ മേയർ കൊച്ചിയിലെ കൊതുക് നിവാരണത്തെ കുറിച്ച് ഒരുവാക്ക്  പോലും സൂചിപിച്ചതായി  കണ്ടില്ല.. കൊച്ചി നഗരത്തെ  കൊതുക്  ശല്യത്തിൽ നിന്നും മോചിപിക്കുവാൻ ആവശ്യമായ നടപടി  എത്രയും വേഗം സ്വീകരിക്കണം.....മന്ത് ,മലമ്പനി ,dengue fever  തുടങ്ങിയ രോഗങ്ങളിൽ  നിന്നും മോചിപിക്കുവാൻ നടപടി വേണ്ടേ ? പച്ചിമ കൊച്ചിയിലെ  പല വാർഡുകളും  dengue fever  പിടിപെട്ട വാർഡുകൾ ആണ്.....ഇതൊന്നും മറന്നുപോകാതെ ഉചിതമായ നടപടി സ്വീകരിക്കുക.....

Friday, January 2, 2015

പ്രവാചകന്റെ  ജന്മദിനം  ആഘോഷിക്കുന്നത്  അന്ധവിശ്വാസമല്ലേ .......